**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, August 12, 2012

മമതയില്ലാത്ത; മമത.......

           
  പോലീസിലും പട്ടാളത്തിലുമൊക്കെ  റോകോള്‍ പരേഡ്‌ എന്നൊരു പരിപാടിയുണ്ട്. രാത്രി എട്ടുമണിയാണ് ഈ പരേഡിന്റെ സമയം.പിറ്റേ ദിവസത്തെപരിപാടികളും ക്യാമ്പ്‌ അംഗങ്ങളുടെ പരതികളുമെല്ലാം മേലുദ്യോഗസ്ഥന്‍ കേള്‍ക്കുന്നത് ഈ പരേഡിലാണ്. പരാതികള്‍ വെള്ളത്തില്‍ വരയ്ക്കുന്ന വര പോലെയാണന്നതിനാല്‍ ആര്‍ക്കും പ്രത്യേകിച്ച് പരാതിയൊന്നും ഉണ്ടാവാറില്ല. ട്രയിനിംഗ് സമയത്താണ് ഇതിന്‍റെ സുഖം നന്നായി അറിയുന്നത്.പല വീടുകളില്‍നിന്നും പലസ്വഭാവത്തില്‍ വന്നവരെ ഒരേ അച്ചില്‍ വാര്‍ത്തെടുക്കുന്ന ട്രയിനിംഗ് സമയത്ത്; പതിവ്‌ പോലെ, എന്തെങ്കിലും പരാതിയുണ്ടോ ചോദ്യത്തിന് ചോറിനു അച്ചാറു വേണം,ഗ്രീന്‍പീസ് കറി ഒഴിവാക്കണം, അഞ്ചു മണിക്ക് എഴുന്നേല്ക്കാന്‍ ബുദ്ധിമുട്ടാണ് തുടങ്ങിയ പരാതികള്‍ ആദ്യ ദിവസങ്ങളില്‍ കേള്‍ക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരാതി പറഞ്ഞവന്റെ കാര്യം കുശാലാണ്.തുടര്‍ച്ചയായി ഗ്രീന്‍പീസ് കറി തന്നെകഴിക്കേണ്ടിവരും.അഞ്ചു മണി എന്നുള്ളത് നാലുമണിക്ക്തന്നെ എഴുന്നെല്ക്കേണ്ടിവരും.അങ്ങനെ ദിവസങ്ങള്‍ കഴിയുംതോറും പരാതികള്‍ കുറഞ്ഞ് ഇല്ലാതെ വരുന്നു.അച്ചടക്ക സേനയ്ക്ക് അത് അത്യാവശ്യമാണ്താനും.ഈ പരിശിലന പരിപാടിയാണോ മമത ബാനര്‍ജി ബംഗാളിലെ ജനങ്ങളുടെ മേലും പരീക്ഷിക്കുന്നത് എന്നൊരു സംശയം ഉയരുന്നു.

    സിപിഎം-ന്‍റെ യുവതുര്‍ക്കിയായിരുന്ന മമത അവിടുന്ന്ചാടി കോണ്‍ഗ്രസിന്‍റെ കൂടെ കൂടിയപ്പോള്‍ ഉയര്‍ത്തിയ പ്രാധാന മുദ്രാവാക്യം സിപിഎം-ന്‍റെ ഗുണ്ടായിസവും.സ്വജനപക്ഷപാതവും അവസാനിപ്പിക്കണം എന്നതായിരുന്നു.ആളുകള്‍ ചുറ്റുംകൂടുന്നു എന്ന് മനസിലായപ്പോള്‍ കോണ്‍ഗ്രസില്‍നിന്നു ചാടി തൃണമൂല്‍കോണ്‍ഗ്രസ്‌ ഉണ്ടാക്കി.ജ്യോതിബസു പിന്‍വാങ്ങിയപ്പോള്‍ സിപിഎം നേതൃത്വത്തിലുണ്ടായ ആശയകുഴപ്പവും,കോണ്‍ഗ്രസിന്‍റെ സംഘടന ദൌര്‍ബല്യങ്ങളും,ഒരേ പാര്‍ട്ടിയുടെ തന്നെ തുടര്‍ച്ചയായി ഭരണവും അധികാരത്തില്‍ വരുന്നതിനു; മമതയ്ക്ക് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കി. തന്‍റെ വാക്ചാതുര്യം കൊണ്ട്; താന്‍ ജനങ്ങളോട് ഒപ്പമാണ്എന്ന പ്രതിതി സൃഷ്ടിക്കുന്നതില്‍ മമത വിജയിച്ചു. UPA യില്‍ അംഗമായിരിക്കുമ്പോഴും അതിന്‍റെ നിലപാടുകളെ പരസ്യമായി വിമര്‍ശിച്ചു.ഭരണം നിലനിറുത്താന്‍ ഞാണിന്‍മ്മേല്‍ കളി നടത്തുന്ന കേന്ദ്രസര്‍ക്കാരാകട്ടെ മമതയുടെ നിലപാടുകളെ എതിര്‍ക്കാനും പോയില്ല. പിന്തുണ പിന്‍വലിക്കും എന്ന്പറഞ്ഞു ഭീഷണി മുഴക്കുകയല്ലാതെ അധികാരം ഉപേക്ഷിക്കാന്‍ മമത ഒരിക്കലും തയ്യാറായിട്ടില്ല എന്നതാണ്  സത്യം.

   കേന്ദ്രസര്‍ക്കാരില്‍ അംഗമായിരിക്കുക, സര്‍ക്കാറിന്‍റെ നിലപാടുകളെ ജനമധ്യത്തില്‍ എതിര്‍ക്കുക. ഉദേശിച്ച പബ്ലിസിറ്റി കിട്ടികഴിയുമ്പോള്‍ എതിര്‍ത്ത നിലപാടുകളെ അംഗികരിക്കുക. ഇതായിരുന്നു മമത പ്രയോഗിച്ച തന്ത്രം.ഇതൊരു തട്ടിപ്പ് മാത്രമായിരുന്നു. കാരണം മമത എതിര്‍ത്ത എല്ലാ ബില്ലുകളും മമതയുടെ പിന്തുണയോടെ തന്നെയാണ് സര്‍ക്കാര്‍ പാസാക്കിയത്‌.റെയില്‍വേ നിരക്ക് വര്‍ദ്ധനവില്‍ മമത കളിച്ച നാടകം എല്ലാവരും കണ്ടതാണ്. മമതയുടെ വരവോടെ ബംഗാളില്‍ ഒരു വലിയ മാറ്റം ഉണ്ടാകും എന്ന ധാരണ; തെറ്റും വിധമുള്ള വാര്‍ത്തകളാണ് അവിടുന്നിപ്പോള്‍ വരുന്നത്. അധികാരത്തില്‍ കയറിയ ഉടനെ ജാനകിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുന്നതിലാണ് മമത ശ്രദ്ധകേന്ദ്രികരിച്ചത്. തനിക്കെതിരെ ശബ്ദിക്കുന്നവരെ ഒതുക്കുവാന്‍ അവര്‍ കാണിക്കുന്ന തിടുക്കം ന്യായീകരിക്കതക്കതല്ല. തന്നെ വിമര്‍ശിക്കുന്ന പത്രങ്ങളുടെ വിതരണം തടസപ്പെടുത്തുക. തനിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കുന്ന ചാനലുകളെ കരിമ്പട്ടികയില്‍പ്പെടുത്തുക.സര്‍ക്കാര്‍ പരസ്യങ്ങള്‍ തനിക്ക് സ്തുതി പാടുന്ന മാധ്യമങ്ങള്‍ക്ക് മാത്രം കൊടുക്കുക. ഇവയെല്ലാം തീര്‍ത്തും അപലപിക്കപ്പെടെണ്ട കാര്യങ്ങളാണ്.എതിര്‍ പാര്‍ട്ടിയില്‍പ്പെട്ടവരില്‍നിന്നുള്ള വിവാഹബന്ധം പാടില്ല എന്നുവരെ എത്തി കാര്യങ്ങള്‍.ഇതൊന്നും ഒരു നല്ല നേതാവിന് ഭൂഷണമല്ല.
   
  സംസ്ഥാനത്തിന്‍റെ ദൈവം താനാണ്‌, അല്ലെങ്കില്‍ താന്‍ വിമര്‍ശനങ്ങള്‍ക്ക് അതിതയാണ് എന്നുള്ളരീതി ഒരു നവനാസിസത്തെയാണ് സൃഷ്ടിക്കുന്നത്. അതിനുള്ള തെളിവാണ് കാര്‍ടൂണ്‍ വരച്ച് തന്നെ അപമാനിച്ചു. എന്ന കുറ്റം ചുമത്തി ജെടാവൂര്‍ യൂനിവേര്സിറ്റിയിലെ കെമിസ്ട്രി പ്രഫസര്‍ അംബികേഷ് മഹപത്രയെ അറസ്റ്റ്‌ ചെയ്യിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരെ വിട്ട് അദേഹത്തിന്റെ വസതിയും നശിപ്പിച്ചു. ആവിഷ്കാര സ്വാതിന്ത്രത്തിന്‍മ്മേലുള്ള ഇത്തരം കയ്യേറ്റങ്ങള്‍ ഫാസിസ്റ്റ്‌ രീതിയാണ്. നമ്മുടെ ആദരണിയനായ മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റുവിനെ വരെ; ശങ്കര്‍ അടക്കമുള്ള അന്നത്തെ കാര്‍ട്ടൂണിസ്റ്റുകള്‍ വിമര്‍ശിച്ചിരുന്നു.അവരേയാരേയും അദേഹം ജയിലില്‍ അടച്ചില്ല. പകരം അഭിനന്ദിക്കുകയാണ് ചെയ്തത്.നെഹ്രുവിന്റെ അത്ര പ്രസക്തിയുണ്ടോ ഈ മമതയ്ക്ക്.

    മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തമനസ്ഥിതി ഒരു രാഷ്ട്രിയ നേതാവിന് ചേര്‍ന്നതല്ല.ഒരു ടിവി ഷോയില്‍ തന്നെവിമര്‍ശിച്ച പെണ്‍കുട്ടിയുടെ മുന്നില്‍നിന്ന് ദേഷ്യത്തില്‍ ഇറങ്ങി നടന്ന മമതയെ ജനം കണ്ടതാണ്. മാത്രമല്ല മാവോ ബന്ധംആരോപിച്ച്‌ ആ പെണ്‍കുട്ടിയുടെ പേരില്‍ കേസും എടുപ്പിച്ചു. ഇതിനാണ് ഏകാതിപത്യം എന്ന്പറയുന്നത്. പടപ്പേല്‍ തല്ലി ആളെകൂട്ടുന്ന തന്ത്രം ഒടുവില്‍ അവര്‍ക്ക് വിനയാകുമോയെന്ന് കണ്ടറിയാം. പ്രസംഗം കേള്‍ക്കാന്‍ വരുന്ന ജനക്കൂട്ടത്തിന്‍റെ പരാതി കേള്‍ക്കുന്ന പതിവ്‌തന്ത്രവും ഇത്തവണ പാളി. പതിവ്‌ ശൈലിയില്‍ പ്രസംഗം കഴിഞ്ഞ് ആര്‍ക്കെങ്കിലും സംശയം ഉണ്ടങ്കില്‍ ചോദിക്കാം എന്ന് പറഞ്ഞ മമതയോട്  കര്‍ഷകനായ ശിലാധിത്യചൌധരി ചോദിച്ചചോദ്യമാണ് മമതയ്ക്ക് പിടിക്കാതെപോയത്‌. “കര്‍ഷകര്‍ക്ക് വേണ്ടി നിങ്ങള്‍ എന്താണ് ചെയ്യുന്നത് കടുത്തദാരിദ്ര്യം മൂലം കര്‍ഷകര്‍ മരിക്കയാണ്.വെറുംപൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം പോര...”  ചോദ്യം കേട്ട് രോഷാകുലയായ മമത ഇയാള്‍ മാവോവാദിയാണന്ന് കുറ്റപ്പെടുത്തി.,അറസ്റ്റ്‌ചെയ്യാനുള്ളഉത്തരവും കൊടുത്തു.കോടതി കര്‍ഷകനെ രണ്ടാഴ്ചത്തെക്ക് റിമാന്‍ഡ്‌ ചെയ്തിരിക്കയാണ്....എന്ത് നീതിയാണിത്.ഇതിനെ തന്നെയല്ലേ അടിയന്തരാവസ്ഥ എന്ന്പറയുന്നത്...

പിന്മൊഴി: എടോ...... ഉത്തമ; ഈ അഭിപ്രായസ്വാതിന്ത്യ്രം എന്നൊക്കെ പറയുന്നത് നമുക്ക് അധികാരമില്ലത്തപ്പോള്‍ മാത്രം പറയനുള്ളതാണ്.മനസിലായോ........??????????

No comments:

Post a Comment