**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, January 20, 2013

ഒരു വക്കീലിന്‍റെ ഡയറിക്കുറിപ്പ്


     .

സാഗരം സാക്ഷിയാണോ..??

അല്ല.

പ്രതിയാണോ…………..??

അല്ല.

വാദിയാണോ....??

അല്ല..........

യുവര്‍ ഓണര്‍; നോട്ട് ദാറ്റ്‌ പോയിന്റ്‌.

സംഭവം നടന്ന സ്ഥലം.

സാഗരം.

സാഗരം എന്നുപറഞ്ഞാല്‍ കടല്‍. .കടല്‍ എന്നു പറഞ്ഞാല്‍ വെള്ളം....അല്ലേ.

അതേ.

നോട്ട് ദാറ്റ്‌ പോയിന്റ്‌.

വെള്ളം എന്നുപറഞ്ഞാല്‍ ദ്രാവകം ;വെള്ളം എന്നാല്‍ H2O..അതായത് ഒരു ഓക്സിജന്‍ ആറ്റവും രണ്ടു ഹൈഡ്രജന്‍ ആറ്റവും.അല്ലേ....

അതേ.............

നോട്ട് ദാറ്റ്‌ പോയിന്റ്‌ .

സംഭവം നടന്നത് കടലില്‍ അതായത് വെള്ളത്തില്‍... വെള്ളത്തിന്‌ ചലനം ഉണ്ടായിരുന്നോ

മനസിലായില്ല..............

അതായത് ഒഴുക്ക് ഉണ്ടായിരുന്നോ.......

ഉണ്ടായിരുന്നു.

നോട്ട് ദാറ്റ്‌ പോയിന്റ്‌

വെള്ളത്തിന്‌ ഒഴുക്ക് ഉണ്ടായിരുന്നതായി എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ.

ഉണ്ട്.

അങ്ങനെയാണെങ്കില്‍ സംഭവ സ്ഥലമായ ആ വെള്ളം ഇപ്പോള്‍ അവിടെനിന്നും ഒഴുകിപ്പോയിട്ടുണ്ട് എന്നു ഞാന്‍പറഞ്ഞാല്‍ നിങ്ങളതു നിഷേധിക്കില്ല അല്ലേ ..............

ങ്ങേ.............

ങ്ങേ, ങ്ങാ, കൂ..... എന്നല്ല വ്യക്തമായി പറയണം. യെസ് ഓര്‍ നോ...

സംഭവസ്ഥലം ഇപ്പോള്‍ അവിടെ ഇല്ല; എന്നുഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് എതിര്‍ക്കാന്‍ കഴിയുമോ??

ഇല്ല..............

ബഹുമാനപ്പെട്ട കോടതി, സംഭവം നടന്ന സ്ഥലം; അതായത് കടല്‍ അഥവാ  വെള്ളം... 40ഡിഗ്രി അക്ഷാംശത്തിനും  30ഡിഗ്രി രേഖാംശത്തിനും ഇടയില്‍ കൊച്ചിയില്‍ നിന്ന് ചാക്കുനൂല്‍ വലിച്ചുകെട്ടി അളന്നപ്രകാരം ഏതാണ്ട് സുമാര്‍ ഒരു ഇരുപതു നോട്ടിക്കല്‍ മൈല്‍ ഉണ്ടായിരുന്നുവെന്നുവെന്ന് പറയപ്പെടുന്ന ആ സ്ഥലം; ഒഴുകിനീങ്ങി ഇപ്പോള്‍ 90ഡിഗ്രീ അക്ഷാംശത്തിനും  12 ഡിഗ്രീ രേഖാംശത്തിനും ഇടയിലായി ഇറ്റാലിയന്‍ തീരത്താണ് നില്‍ക്കുന്നത്.   മാത്രമല്ല സംഭവസ്ഥലം ഇറ്റലി ബണ്ടുകെട്ടി തടഞ്ഞു നിറുത്തിയിരിക്കയാണ്. അതായത് കേസ്‌ എടുക്കുമ്പോള്‍ സംഭവസ്ഥലം കേരള അതിര്‍ത്തിക്കുള്ളിലായിരുന്നുവെങ്കിലും. ഇപ്പോളത് ഒഴുകിച്ചെന്ന് ഇറ്റലിയുടെ തീരത്താണ് നില്‍ക്കുന്നത്. അതുകൊണ്ട് കേരളം എടുത്ത കേസ് പ്രഥമദ്രിഷ്ട്യാതന്നെ നിലനില്‍ക്കുന്നതല്ല.. ദാറ്റ്‌സ് ഓള്‍ ....

നിരീക്ഷണം

പ്രതിഭാഗം വക്കീല്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പാടെ ശരിയാണ്.. അദേഹത്തിന്‍റെ അറിവിനെ അഭിനന്ദിക്കുന്നു. ലോകത്തിലെതന്നെ മികച്ച അന്വേഷണരീതിയാണ് അദേഹം ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍. സംഭവസ്ഥലം; വെള്ളമാണെന്ന് വാദിഭാഗംതന്നെ  സമ്മതിച്ചിട്ടുണ്ട്. ആ വെള്ളം ഇപ്പോള്‍ ഒഴുകി ഇറ്റാലിയന്‍ തീരത്താണ് നില്‍ക്കുന്നത് എന്നാകാര്യത്തില്‍ ഒരു സംശയവും ഇല്ല .ആ വെള്ളത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിയാഞ്ഞത്, ഈ കേസിലെ വലിയൊരു വീഴ്ചയാണ്.പ്രഥമ ദ്രിഷ്ട്യാ പോലും കേരളത്തിന്‍റെ കേസ്‌ നിലനില്‍ക്കില്ല. നിയമ പൊത്തകം ഒരു തവണപോലും വായിക്കാതെയാണ് പോലിസ്‌ എഫ് ഐ ആര്‍ എഴുതിയിരികുന്നത്. കോന്തന്മാര്‍ ...കേരളത്തില്‍ ആര്‍ക്കും നിയമത്തെപ്പറ്റി ഒരു ചുക്കും അറിയില്ല. ഇങ്ങനെ വലിയ ഒരു ക്ലൂ വെണ്ടക്കാ വലുപ്പത്തില്‍ നിയമത്തില്‍ കിടന്നിട്ടും, ഒരു മരമാക്രി പോലും അതുകണ്ടില്ല. മ്ലേച്ചം,കഷ്ടം,ഭയാനകം, ദയനീയം എന്നൊക്കയേ ഇതിനെ വിശേഷിപ്പിക്കാനാവൂ........ പൊത്തകം വായിക്കാതെ കേസ്‌ എഴുതിയ പോലീസുകാരെ തലമൊട്ടയടിച്ചു ചാണകം പൂശി കഴുതപ്പുറത്തു കയറ്റി എഴുന്നള്ളിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു.

വിധി

ആവശ്യമില്ലാത്തകാര്യത്തിനു കെട്ടുവള്ളം തടഞ്ഞുവെച്ചു.അനുമതിയില്ലാതെ  അതിനകത്തുകയറി ഉണ്ട തപ്പി, തുപ്പാക്കി പൊക്കി ,തുപ്പാക്കികാരെയും, സ്രാങ്കിനെയും ,തുഴക്കരെയും പെറുക്കികളെയും ചുമ്മാ ചോദ്യം ചെയ്തുബുദ്ധിമുട്ടിച്ചു. സ്രാങ്കിന്‍റെ അനുമതി ഇല്ലാതെ കെട്ടുവള്ളത്തില്‍ ഉണ്ടായിരുന്ന; പങ്കായം, പെരുങ്കായം,ഉണ്ട,തുപ്പാക്കി,വല, തല ഉണക്കാനിട്ടിരുന്ന അണ്ടര്‍വെയര്‍ തുടങ്ങിയ സാധനങ്ങള്‍, തെണ്ടികളുടെ തൊണ്ടിയാണെന്നു പറഞ്ഞ് കസ്റ്റഡിയില്‍ എടുത്തു.കാണുന്നവനെയൊക്കെ വെടിവയ്ക്കാനുള്ള പുണ്യാളമാരുടെ അവകാശത്തിന്‍മേല്‍ നിയമം നോക്കാതെ കടന്നുകയറി. വെള്ളത്തില്‍ വെടിവെച്ചാല്‍ അതു കേസാകുമെന്ന തെറ്റായ നിരീക്ഷണം നടത്തി. നിയമ പൊത്തകത്തിലെ എട്ടാം അധ്യായം ആറില്‍ പറയുന്നത്; ഇരുപതു നോട്ടിക്കല്‍ അകലെനിന്നുള്ള എന്തു വെടിയും; വെടി മാത്രമാണെന്നും, അത്തരം വെടികള്‍ കുറ്റകരമല്ല എന്നുമാണ്. ഉപവകുപ്പ്‌ ആറു (എ) യില്‍; വെടി ,വെടികള്‍ എന്നത് കേരളത്തിലെ ഒരു ബഹുമാന്യവിശേഷണം ആണെന്നും, മൂലശാസ്ത്രപ്രകാരം കുലത്തൊഴില്‍ എന്ന അര്‍ത്ഥത്തില്‍ കൂട്ടിക്കൊടുപ്പ്, പങ്കുവയ്ക്കല്‍ എന്നൊക്കെയാണെന്നും, ഉഭയസമ്മതപ്രകാരം നടക്കുന്ന പങ്കുവയ്ക്കലുകള്‍ കുറ്റകരമല്ലന്നും പറയുന്നു.മാത്രമല്ല തോക്കുവെടി, കള്ളവെടി,കതിനാവെടി,വെടിവഴിപാട് തുടങ്ങിയ വെടികളില്‍ പ്രസ്തുതവെടി ഏതു വകുപ്പില്‍പ്പെടും എന്നതും വ്യക്തമാക്കിയിട്ടില്ല. ആയതിനാല്‍ നിഷ്കളങ്കരായപുണ്യവാളന്‍മ്മാര്‍ക്കെതിരെ  വെടിവയ്പ്പ് എന്നപേരില്‍ കേസെടുത്തതിനും, മാനഹാനി ഉണ്ടാക്കിയതിനും ഇടക്കാലാശ്വാസമായി കേരളസര്‍ക്കാര്‍ അമ്പതുകോടി രൂപ നഷ്ടം കൊടുക്കണമെന്നും , കെട്ടുവള്ളം കെട്ടിവലിച്ച് കൊച്ചിയില്‍കൊണ്ടുവന്നു കെട്ടിയിട്ട വകയില്‍; തറവാടക, നോക്കുകൂലി, ഇരിപ്പുകൂലി, ദിവസക്കൂലി ഇനങ്ങളില്‍ കെട്ടുവള്ളകമ്പനിക്കുണ്ടായ നഷ്ടമായ്‌ നൂറുകോടി രൂപ കമ്പനിക്ക്; സര്‍ക്കാര്‍ കൊടുക്കണമെന്നും ഈ കണ്ട്രിനാട്ടുകൂട്ടം വിധിക്കുന്നു. നിഷ്കളങ്കരായ തുഴക്കാര്‍ക്ക് റിട്ടേണ്‍ എയര്‍ടിക്കറ്റും, പോകുമ്പോള്‍ പാര്‍ലമെന്റ്ന്‍റെ ആദരവും ,സൈന്യത്തിന്‍റെ ഗാര്‍ഡ്‌ ഓഫ് ഓണറും കൊടുക്കണമെന്നും കോടതി വിധിക്കുന്നു.

എപ്പടി......ടിക്കെ................

പ്രമുഖരുടെ പ്രതികരണങ്ങള്‍.

 ഈ വിധി കേരളത്തിന്‍റെ താല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള ഒരു വിധിയാണ്.. ആഭ്യന്തരമന്ത്രി വ്യക്തമാക്കി..

ഈ വിധി മനസിന്‍റെ ആന്തരിക വിസ്ഫോടനങ്ങളുടെ ആവിര്‍ഭാവ ക്ലേശങ്ങളുടെ സാങ്കല്‍പിക തലങ്ങളിലെ ‘ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേഗാ’ സിദ്ധാന്തത്തിന്‍റെ സ്ഫുടിതതലങ്ങളുടെ അനന്തതയില്‍ ആവിര്‍ഭവിച്ച ജിങ്ക്ജിക്കായിലെ തൈഷ്ണതയുടെ ക്ലാക്ലിയമായ വിഭ്രംശത്തിലെ ഒരു ഏടാണ്.....വേറെ ഒന്നും പറയാനില്ല....മുഖ്യമന്ത്രി

തത്വത്തില്‍ ആഗോളകുത്തക മുതലാളിത്ത ഗൂഡാലോചനയില്‍ നിന്നുല്‍ഭവിക്കുന്ന സുഡോക്ക ചിക്ക്ചിക്കയുടെ വെളിച്ചത്തില്‍ മംഗോളിയ മേസപ്പോട്ടോമിയ വഴി കോത്താഴത്തിലേക്ക് ഒരു ഹര്‍ജി കൊടുക്കേണ്ടതായിരുന്നു....പ്രതിപക്ഷം.

മന്ദമാരുതന്‍ പൂക്കുപൂക്കാന്ന് ആഞ്ഞുവീശുന്ന ഈ നിമിഷത്തില്‍; ഊമ്പസ്യാ ഗുണം ദേവസ്യാ... ഉല്‍പ്രേക്ഷാലംക്രിതി.............പൊതുജനം.

NB:ചത്തവരും ചകാത്തവരും ഇതില്‍ ഇല്ല. എന്തിനോടെങ്കിലും സാദ്രശ്യം തോന്നിയാല്‍ സ്വാഭാവികം.കമ്പനിയ്ക്ക് അതില്‍ ഉത്തരവാദിത്വം ഇല്ലായിരിക്കും.

6 comments:

 1. ഒന്നും കാണാതെ പട്ടര്‍ പുഴയില്‍ ചാടില്ല എന്ന് ഇറ്റലി സായിപ്പ് ക്രിസ്തുമസ് ആഗോഷം കഴിഞ്ഞു പെട്ടന്ന് തന്നെ കേരളത്തിലെ ഫൈവ് സ്റ്റാര്‍ താമസ സ്ഥലത്തേക്ക് തിരിച്ചു വന്നപ്പോള്‍ തന്നെ തോന്നിയതാണ്.ഇങ്ങിനെ ഒരു കോടതി വിധി കൂടി വന്നതോടെ കാര്യങ്ങള്‍ ഒക്കെ ഏകദേശം ഒരു കരക്ക്‌ അടുത്തിട്ടുണ്ട്.കേസിന്റെ വിചാരണ ഇറ്റലിയിലേക്ക് മാറ്റുവാന്‍ വേണ്ടി മരീനുകള്‍ക്ക് ഹര്‍ജി നല്‍കാം എന്ന് പറഞ്ഞ കോടതി,കൊല നടന്നത് ഇറ്റലിയില്‍ ആണെന്ന് കൂടി അടുത്തു തന്നെ പറയും എന്ന് കരുതാം.ഡല്‍ഹിയില്‍ താമസ സ്ഥലം അന്വേഷിച്ചു നടക്കുന്ന മരീനുകളെ നമ്മുടെ ഇറ്റാലിയന്‍ അമ്മായി സ്വന്തം വീട്ടില്‍ വിളിച്ചു താമസിപിച്ചു അപ്പങ്ങള്‍ എമ്പാടും ചുട്ടു കൊടുക്കുമോ എന്ന് കാത്തിരുന്നു കാണാം.കോടതിയിലും നിയമത്തിലും ഇനിയും വിശ്വാസം നഷ്ടപെട്ടിട്ടില്ലാത്ത പാവം പൊതുജനം ഊഞ്ഞാല..

  ReplyDelete
 2. ഇറ്റലിക്കാരോടാ കളി..ങ്ഹൂം

  ReplyDelete

 3. ഇറ്റലിക്കാരോടാ :) എപ്പടി......ടിക്കെ................

  ReplyDelete
 4. ആ കേസ് വിസ്താരം അടിപൊളി!

  ReplyDelete
 5. ഇറ്റലിക്കാര്‍ എന്തൊക്കെ പറഞ്ഞാലും മര്യാദക്കാര്‍ തന്നെ ,തിരിച്ചു വന്നു നമ്മളെ ഞെട്ടിച്ചില്ലെ ?ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ലക്ഷുറിലൈഫ് ശരിക്കും അങ്ങട് എന്‍ജോയ് ചെയ്യട്ടെ .നല്ല അവതരണം !

  ReplyDelete
 6. കൊള്ളാം കേസുവിസ്താരം.. :)
  ഇന്ത്യന്‍ നിയമവ്യവസ്ഥയിലെ നൂലും നൂലാമാലകളും.
  പിന്നെ സൂചിയും... !!

  ReplyDelete