**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, January 7, 2013

കസബിന്‍റെ കോടി തള്ളി; നമ്മുടെ കോടിയോ....???


  

  ബോംബെ നഗരത്തില്‍ അല്ലറചില്ലറ വെടിപൊട്ടിച്ചുകളിച്ച കസബണ്ണനെ ആരുമറിയാതെ തൂക്കി നമ്മള്‍ മാനം രക്ഷിച്ചു.നമ്മളോടുകളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന മഹത്തായ സന്ദേശം ഇതിലൂടെ ലോകത്തിനു നല്‍കി. അന്നാരും പുരയ്ക്ക് പുറത്തിറങ്ങരുതെന്ന് പറഞ്ഞത് സൂര്യഗ്രഹണം ഉള്ളത് കൊണ്ടല്ല...വേറെന്തോ കൊണ്ടാണെന്നത് വേറെകാര്യം..അതു പോട്ടെ. ഇപ്പോള്‍ പ്രശ്നം അതല്ല. അണ്ണനെ പോറ്റിയവകയില്‍ കോടികളാണ് പൊടിച്ചത്. മൊത്തംചിലവ് നാല്പത്തിയഞ്ച് കോടിയിലധികം വരും.അതില്‍ പകുതിയോളം മുടക്കേണ്ടത്  മഹാരാഷ്ട്രാസര്‍ക്കാരാണ്; ഏതാണ്ട് ഇരുപത്തിയൊന്നു കോടിരൂപ.അതിപ്പോള്‍ തരാന്‍ സൌകര്യപ്പെടില്ലയെന്ന് മഹാരാഷ്ട്രസര്‍ക്കാര്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ സംഗതി തള്ളാം എന്നു കേന്ദ്രസര്‍ക്കാര്‍. അങ്ങനെ കസബിന്‍റെ ചിലവ് കടലില്‍ കായം കലക്കിയ പോലെയായി..ആ വകുപ്പില്‍ അടിച്ചുമാറ്റിയത് എത്രയെന്നു ദൈവത്തിനു പോലും അറിയില്ല...ഏതായാലും ആശ്വാസമായി ഇനിയിപ്പോ ധൈര്യമായി ഉറങ്ങാം. പോറ്റുചിലവിന് റവന്യുറിക്കവറിയുമായി കസബിന്‍റെ കുടുംബക്കാരെ കാണാന്‍ പാക്കിസ്ഥാനില്‍ പോകേണ്ടി വന്നില്ലല്ലോ.... പോയിരുന്നേല്‍ സംഗതി കുഴഞ്ഞേനെ.റിക്കവറി പ്രശ്നത്തില്‍ പാക്കിസ്ഥാനു മായി ഒരു ഉരസല്‍ വന്നാല്‍; വീണ്ടും നമ്മള്‍ യുദ്ധം ജയിക്കേണ്ടിവന്നേനെ അതേതായാലും ഒഴിവായി. പിന്നെ ജയിക്കുന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. കാര്‍ഗിലല്ലെ മുന്നില്‍ കിടക്കുന്നത്.പോരാത്തതിന് ലോകത്തെ പത്തില്‍പ്പെടുമെന്ന സ്വന്തം പൊങ്ങച്ചവുംകൂടി ആകുമ്പോള്‍ പേടിക്കാനേയില്ല. പാണ്ടിലോറിയുടെ മുന്നില്‍ മസിലു പെരുപ്പിക്കുന്ന തവളുടെ സ്വഭാവം പണ്ടേ ശീലമായതുകൊണ്ട്.ഇതില്‍ നാണക്കേടൊന്നും വിചാരിക്കാനില്ല...

 നമ്മുടെ രാജ്യത്തിന്‍റെ മര്‍മ്മപ്രധാനമായ സ്ഥലത്ത് അതിക്രമിച്ചുകയറി നിരപരാധികളായ 195 പേരുടെമരണത്തിനും,  327 പേര്‍ക്ക് പരിക്ക് പറ്റിയതുമായ സംഭവത്തിലെ ജീവനോടെ പിടികൂടിയ ഏകപ്രതിയുടെ   ശിക്ഷ നടപ്പിലാക്കാന്‍ ചിലവാക്കേണ്ടിവന്ന തുക നാല്പത്തിയഞ്ച്കോടി രൂപ.മുഴുവന്‍ പ്രതികളെയും ജീവനോടെ പിടിച്ചിരുന്നെങ്കില്‍ ഒരു വര്‍ഷത്തെ ബജറ്റ്‌ തുക അതിനായി മാറ്റിവയ്ക്കേണ്ടി വന്നേനെ...ആ തുകയാണിപ്പോള്‍ കേന്ദ്രം തള്ളിയിരിക്കുന്നത്.തള്ളിക്കോട്ടേ ഇഷ്ടംപോലെ തള്ളിക്കോട്ടേ..അതില്‍ ഇവിടെ ആര്‍ക്കും ഒരു പരാതിയുമില്ല.എവിടെയാണ് തള്ളിയതെന്ന് മാത്രം അന്വേഷിക്കരുത്..

 നമ്മള്‍ വിജയങ്ങളായി പൊക്കികാണിക്കുന്ന എല്ലാ സംഭവങ്ങളും സൂക്ഷ്മമായി പരിശോധിച്ചാല്‍ നമ്മുടെ പരാജയങ്ങളായിരുന്നുവെന്നു മനസിലാകും.ബോബെ സ്ഫോടനം ശരിക്കും നമ്മുടെ പരാജയംത്തന്നെ ആയിരുന്നു.അതില്‍ ഇന്ത്യ എന്താണ് നേടിയത്..?? അതുമായി ബന്ധപ്പെട്ട അന്താരാഷ്ട്രകണ്ണികളെ ആരെയെങ്കിലും ചോദ്യം ചെയ്യാന്‍ നമ്മള്‍ക്കു കഴിഞ്ഞോ..??  ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാനെതിരെ അന്താരാഷ്ട്രതലത്തിലെങ്കിലും എന്തെങ്കിലും നടപടി എടുപ്പിക്കാന്‍ ഇന്ത്യക്ക് ആയോ..??നമ്മള്‍ പാടിപ്പുകഴ്ത്തുന്ന കാര്‍ഗില്‍ വിജയവും യഥാര്‍ഥത്തില്‍ വിജയമാണോ...?? നമ്മുടെ ഒരു ഭാഗം പ്രദേശം പാക്കിസ്ഥാന്‍ കൂലിപ്പടയളികളും,തീവ്രവാദികളും പിടിച്ചെടുത്തത് മോചിപ്പിക്കുക മാത്രമേ അവിടെ നടന്നിട്ടുള്ളു.അതില്‍ കാര്യമായ നഷ്ടം പറ്റിയതും ഇന്ത്യയ്ക്കാണ്. നാണക്കേട് കാരണം കണക്കുകള്‍ പലതും പുറത്തു വിട്ടിട്ടില്ല. പ്രത്യക്ഷത്തില്‍ തന്നെ നമ്മുടെ വായുസേനയുടെ മിഗ്21, മിഗ്  27 ,മിഗ് 17 ഇനത്തില്‍ പെട്ട മൂന്നുവിമാനങ്ങള്‍ നഷ്ടമായി.ദേശിയപാത  1A നശിപ്പിക്കപ്പെട്ടു.ഇതൊന്നും കൂടാതെ ധീരന്മ്മാരായ എത്ര സൈനികരെ നഷ്ടപെട്ടു.ഈ യുദ്ധത്തിനു കാരണക്കാര്‍ക്കെതിരെ  എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ നമുക്കായോ..??നമ്മുടെ അശ്രദ്ധ കാരണം നുഴഞ്ഞുകയറ്റക്കാര്‍ പിടിച്ചെടുത്ത നമ്മുടെ ഭൂപ്രദേശങ്ങള്‍ കോടികള്‍ പൊട്ടിച്ചും, നിരവധി ജീവനുകള്‍ ബലികൊടുത്തും തിരിച്ചുപിടിച്ചതാണ് ഭയങ്കരവിജയമായി ആഘോഷിക്കുന്നത്. യുദ്ധംചെയ്ത ഓരോ ഇന്ത്യന്‍ പോരാളിയ്ക്കും വ്യക്തിപരമായി ഇതൊരു വിജയമാണ് എന്നതില്‍ കവിഞ്ഞ്.നമ്മുടെ പിടിപ്പുകേടിന്‍റെയും,പഴകിയ സാങ്കേതികവിദ്യയുടെയും പ്രതിഫലനമാണ് കാര്‍ഗില്‍.അതിനിടയില്‍  അന്നത്തെ പ്രതിരോധമന്ത്രി ഒരു പരിപാടികൂടി ചെയ്തു.കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മ്മാരെ അടക്കം ചെയ്യാന്‍ വാങ്ങിയ ശവപ്പെട്ടിയില്‍വരെ കമ്മിഷന്‍ അടിച്ചു മാറ്റിയതായി ആരോപണം വന്നു..അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത അഞ്ഞൂറ് പെട്ടികളില്‍ ഉപയോഗിച്ചത് തരാംതാഴ്ന്ന അലുമിനിയം തകിടുകള്‍ ആയിരുന്നുവെന്നാണ് ആരോപണം. മാത്രമല്ല വിലയാകട്ടെ യഥാര്‍ത്ഥ വിലയുടെ പതിമൂന്നുമടങ്ങ്‌ പെരിപ്പിച്ചു കാണിച്ചുവെന്നും പറയുന്നു.ഒരു ശവപ്പെട്ടി നിര്‍മ്മിക്കാന്‍പോലും വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന നമ്മുടെ പ്രതിരോധവകുപ്പ്‌ പറയുന്ന കാര്യങ്ങള്‍ എങ്ങനെ വിശ്വസിക്കാനാണ്. സിബിഐ എന്ന സംഭവം ഉള്ളത് കൊണ്ട് തടിയൂരി കിട്ടി.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്വേഷണഏജന്‍സിയായ സി.ബി.ഐ പലപ്പോഴും ഭരിക്കുന്ന കക്ഷികളുടെ അഴിമതിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍ക്കുന്ന ഒരു സ്ഥാപനം മാത്രമാണ്.സി.ബി.ഐ അന്വേഷിച്ച രാഷ്ട്രിയ കുംഭകോണങ്ങളില്‍ എത്രയെണ്ണം തെളിഞ്ഞു.എത്ര  കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടു എന്നു നോക്കിയാല്‍മതി ഇതു മനസിലാവാന്‍. പണം പിടുങ്ങുക എന്നതാണ് നിലവില്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന ഏക ആസൂത്രണപദ്ധതി.അത് കസബ്‌ ആയാലുംവേണ്ടില്ല ശവപ്പെട്ടിയായാലും വേണ്ടില്ല..

    നമ്മുടെ വിദേശനയങ്ങളും പ്രതിരോധ സംവിധാനങ്ങളും പല കാര്യത്തിലും തികഞ്ഞ പരാജയമാണെന്ന് പറയാതെ വയ്യ..പല ന്യായവാദങ്ങളും നിരത്തി അല്ലായെന്നു സ്ഥാപിച്ചാല്‍തന്നെ രാജ്യത്തിനും ജനങ്ങള്‍ക്കുമെന്തുകിട്ടി എന്നു ചോദിച്ചാല്‍ പൂജ്യം എന്നു പറയേണ്ടി വരും.നമ്മുടെ കേരളത്തില്‍തന്നെ നടന്ന ഫ്രഞ്ച് ചാരക്കേസ് എന്തായി..? പിന്നെക്കാണമെന്നുപറഞ്ഞുപോയ  ആരെങ്കിലും തിരിച്ചെത്തിയോ..?? കൊലയാളി നാവികര്‍ തിരിച്ചെത്തിയെന്നു പറഞ്ഞു ജയ്‌ വിളിക്കുന്നവര്‍ ചില കാര്യങ്ങള്‍ക്ക് കൂടി മറുപടി പറയണം.ഭോപ്പാല്‍ ദുരന്തത്തിലെ പ്രതി വാറന്‍ അന്ടെഴ്സനെ തിരിച്ചുകൊണ്ടു വരാന്‍ പറ്റിയോ...അന്ന് ഒരു കേന്ദ്ര മന്ത്രിയുടെ അറിവോടെയാണ് അന്ടെഴ്സന്‍ രക്ഷപെട്ടത് എന്ന കാര്യം മറക്കേണ്ട...ഇരകള്‍ക്ക് നീതി കിട്ടിയോ??പോട്ടെ നഷ്ടപരിഹാരം എങ്കിലും വാങ്ങിച്ചു കൊടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞോ..??ബോഫോഴ്സ് കേസിലെ ക്വതറച്ചിയെ വിചാരണയ്ക്കായി ഇന്ത്യയില്‍ എത്തിക്കാന്‍ കഴിഞ്ഞോ,,?? അയാളും ഇറ്റലിക്കാരന്‍ തന്നെയാണ്...ലാവ്‌ലിന്‍കേസിലെ ക്ലോഡ്‌ ടെന്ടലിനെ വിചാരണയ്ക്കായി കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞോ...??ചുമ്മാ കൂവുന്ന കുറുക്കന്‍മാര്‍ ഇതൊക്കെ ഒന്നു മനസിലാക്കണം. ഇവിടെ കൊലക്കേസില്‍ പ്രതികളായ നാവികര്‍ക്ക് നാട്ടില്‍പോകാന്‍ അനുമതി കൊടുത്തതേ തെറ്റായ പ്രവണതയാണ്.അങ്ങനെ ഒരു ഇളവ്‌ നിയമത്തില്‍ ഇല്ല.അത് നമ്മുടെ സര്‍ക്കാരുകള്‍ കൊലയാളികള്‍ക്ക് വേണ്ടിപക്ഷം ചേര്‍ന്നു എന്നതിന് ഒന്നാംതരം തെളിവാണ്.അങ്ങനെ മുങ്ങിയ ഏതെങ്കിലും മാന്യന്മാര്‍ പിന്നെ തിരിച്ചുവന്നിട്ടുണ്ടോ?? നമ്മുടെ നാട്ടിലെ കൊലക്കേസ്‌ പ്രതികള്‍ക്ക് ഉത്സവദിനങ്ങള്‍ ആഘോഷിക്കാന്‍ ലീവ് കൊടുക്കാറുണ്ടോ..?? ഇവിടെ പ്രതികള്‍ ജയിലില്‍ അല്ല കഴിയുന്നത് എന്ന കാര്യവും വ്യകതമാണ്. അവരുടെ സ്വാതന്ത്ര്യത്തില്‍ അവരിവടെ അടിച്ചുപൊളിച്ചു കഴിയുന്നു. തങ്ങള്‍ക്കെതിരെയുള്ള പൊതുവികാരം അനുകൂലമാക്കി മാറ്റാന്‍ ഈ വരവ് മൂലം അവര്‍ക്ക് കഴിഞ്ഞു എന്നതാണ് സത്യം.ഇനിയുള്ള കോടതി നടപടികളില്‍ ഇത് പ്രതിഫലിക്കും എന്നത് വ്യക്തമാണ്. ജനാധിപത്യകോടതികളില്‍ പൊതുജനവികാരം കോടതിവിധികളില്‍ പ്രതിഫലിക്കും എന്നതില്‍ ആര്‍ക്കാണ് സംശയം.മാനസികമായി ഈ മടങ്ങി വരവിലൂടെ നമ്മളവരെ മോചിപ്പിച്ചു കഴിഞ്ഞു.ഇനി നടപടി ക്രമങ്ങള്‍ മാത്രം.മാത്രമല്ല കേന്ദ്ര സര്‍ക്കാരിലെ ഇറ്റലി ബന്ധങ്ങള്‍ക്ക് പോറല്‍ ഏല്‍ക്കാതെ കാര്യങ്ങള്‍ മുന്നോട്ട് പോവുകയും ചെയ്യും.ഇനി വേണമെങ്കില്‍ വിചാരണ സമയത്ത് ഹാജരായികൊള്ളാം എന്നപേരില്‍ ജാമ്യത്തിനായി അപേക്ഷിക്കാം....സര്‍ക്കാര്‍ എതിര്‍ക്കാനും പോകില്ല...കാരണം ജനവികാരം ദുര്‍ബലപ്പെട്ടു കഴിഞ്ഞു...ഇതൊക്കെ ഒരു നമ്പര്‍ അല്ലെ മക്കളെ ...ഓരിയിടുന്ന കുറുക്കന്മാര്‍ അറിയുക...കാര്യങ്ങള്‍ ഫലത്തില്‍ ക്വതറച്ചിപോലെ തന്നെ.... ഊമ്പസ്യ .....ഇവിടെ ഇതൊന്നു തീര്‍ന്നിട്ട് വേണം അവിടെ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍. ഇതൊന്നു മറിയാത്ത തിരുമണ്ടന്മാര്‍ .....

  കുറ്റവാളികള്‍ക്ക് ഇത്രയേറെ അവകാശങ്ങള്‍ കൊടുക്കുന്ന രാജ്യം വേറെ എവിടെയാനുള്ളത്.ഒരു മന്ത്രിയോ,ജനപ്രതിനിധികളെ വിചാരിച്ചാല്‍ ഏതു നിയമത്തിന്‍റെ വാതിലും തുറക്കപ്പെടുന്നു.കോടികളുടെ അഴിമതി നടത്തിയാലും ക്ലീയര്ചീട്ട് നല്‍കുന്ന അന്വേഷണഏജന്‍സികള്‍ ,അനന്തമായി നീളുന്ന വിചാരണകള്‍.ഒരു പുരുഷായുസ്സുമുഴുവന്‍ വിചാരണ തടവുകാരനായി ഒടുവില്‍ വെറുതെ വിടുന്ന നിയമം.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവനും ജിവിതം ആഘോഷിക്കാന്‍ കഴിയുന്ന ജയിലുകള്‍ ചുരുക്കത്തില്‍ നമ്മുടെ നാട്ടിലെ ശിക്ഷകള്‍ ആര്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്...എട്ടുകാലിവലകൊണ്ട് പരുന്തിനെപിടിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന നമ്മളെ എന്താണ് വിളിക്കേണ്ടത്..????

10 comments:

 1. ശരിയാണ്..ജയിലുകളിലെ പരിഷ്കാരങ്ങളെക്കുറിച്ചു കേള്ക്കുമ്പോള് ജയിലെന്താ...സുഖവാസ കേന്ദ്രങ്ങളാണോയെന്ന് തോന്നിപ്പോകും

  ReplyDelete
 2. കുറ്റവാളികള്‍ക്ക് ഇത്രയേറെ അവകാശങ്ങള്‍ കൊടുക്കുന്ന രാജ്യം വേറെ എവിടെയാനുള്ളത്.

  സത്യം .... :(
  ഗോവിന്ദചാമിക്ക്‌ പുട്ടും ചിക്കനും ബിരിയാണിയും .. കേട്ടിട്ട് ജയിലില്‍ പോകാന്‍ മുട്ടുന്നു :)

  ReplyDelete
  Replies
  1. അനു ,അമൃത് സ്നേഹാന്വേഷണങ്ങള്‍................

   Delete
 3. നമ്മൾ പാവങ്ങൾ , വെറൂം വോട്ട് ചെയ്യാനും , ടാക്സ് അടക്കാനും മാത്രം അല്ലേ

  ReplyDelete
  Replies
  1. ഷാജു ഞാന്‍ താങ്കളുടെ കവിത കേട്ടു..നന്നായിരിക്കുന്നു.അവിടെ കമെന്റ് ബോക്സ്‌ കണ്ടില്ല..അതുകൊണ്ട് ഇവിടെ എഴുതുന്നു...

   Delete
 4. ഇറ്റാലിയന്‍ നാവികര്‍ ഇവിടെ കുടുങ്ങിയത് മുതല്‍ ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കിയ സഭക്കാര്‍ ഇപ്പോള്‍ പരസ്യമായി തന്നെ നാവികരെ പുറത്തിറക്കുവാന്‍ വേണ്ടി അരയും തലയും മുറുക്കി കാലത്തില്‍ ഇറങ്ങിയിട്ടുണ്ട്.അതിനു കുട പിടിക്കുവാന്‍ കുറെ ഫേസ്ബുക്ക് മൂന്‍--------- കളും.ഇപ്പോള്‍ എവിടെ നോക്കിയാലും ഇവന്മാരെ സ്തുതിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ ആണ്.ചാത്തവന്മാരുടെ കുടുംബം കാശ് വാങ്ങിച്ചത് കൊണ്ട് പ്രശ്നം കോമ്പ്ലിമെന്റ്സ് ആയി എന്നാണു ഇവരുടെ വാദം.നാവികര്‍ കിടക്കുന്നത് ഹോടലില്‍ ആയാലും,അത് കണക്കിന് ജയിലിനു സമം തന്നെ.ഫൈവ് സ്റ്റാര്‍ ഹോറല്‍ ആയാലും ചുറ്റും പോലീസും അടച്ചിട്ട മുറിയിലെ താമസവും ആരും ഒരു പരിധിയില്‍ കൂടുതല്‍ സഹിക്കില്ല.അവര്‍ക്കും ചപതിയും കടലക്കറിയും കൊടുക്കാത്തത് ഒരു പ്രശ്നം ആകേണ്ട.അവന്മാരെ പെരിനെങ്കില്‍ തടവില്‍ ഇട്ടില്ലേ..തല്‍ക്കാലം അത് കണ്ടു അര്‍മാദിക്കുക

  ReplyDelete
  Replies
  1. അതെയതെ ഇത്രയെങ്കിലും ....ആയല്ലോ എന്ന് കരുതി സമാധാനിക്കാം...

   Delete
 5. കുറ്റവാളികള്‍ക്ക് ഇത്രയേറെ അവകാശങ്ങള്‍ കൊടുക്കുന്ന രാജ്യം വേറെ എവിടെയാനുള്ളത്.

  വളരെ ശരി

  ReplyDelete
 6. ഈ ലേഖനം വളരെ ഗൗരവമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

  ReplyDelete
  Replies
  1. അജിത്‌ ചേട്ടനും ,രാജിവിനും അന്വേഷണങ്ങള്‍ ...........

   Delete