**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, June 25, 2013

മകന്‍റെ അച്ഛന്‍; ഒരു മാതൃഭൂമി അവതരണം...


 

 

  “കാലമേറെയായി ഉള്ളില്‍ കൊണ്ടുനടന്ന ഒരു മോഹമായിരുന്നു നീ…. പക്ഷെ അമ്മാവനും മരുമകനും ഒരേ പാത്രത്തില്‍ നിന്നും;... ഛെ!!!!! അതൊരു സുഖമില്ലല്ലോ എന്നുകരുതി മാറിനിന്നതാ ..ഇനി ഈ ഏഴിലക്കരയില്‍ ആര്‍ക്കേലും നീ പായ് വിരിക്കുന്നുണ്ടെങ്കില്‍, അതീ ശേഖരനായിരിക്കും......” സിനിമയില്‍ മാന്യനായ വില്ലന്‍ അമ്മാവന്‍റെ മരണശേഷം അങ്ങേരുടെ പതിവുകാരിയുടെ അടുത്തുചെന്ന് തന്‍റെ ആഗ്രഹം പറയുന്ന ഡയലോഗാണിത്. അമ്മാവനുവേണ്ടി വികാരം അടക്കിനിറുത്തിയ മരുമകന്‍. വില്ലനാണെങ്കിലും അല്പം സദാചാരം അടങ്ങിയിരിക്കുന്നു.. സമൂഹത്തിന്‍റെ അന്നത്തെ സദാചാരബോധത്തിന്‍റെ അളവുകോല് നോക്കിയാണ് തിരക്കഥാകൃത്ത് ആ ഡയലോഗ് പരുവപ്പെടുത്തിയതെന്നു വ്യക്തം. കാലംമാറി കഥമാറി... ഇതു ന്യൂജനറേഷന്‍ കാലം. അവിഹതങ്ങളും ചെറ്റപൊളിക്കലുകളും വഞ്ചനകളും മുഖ്യധാരാ ജീവിതത്തിന്‍റെ ഭാഗമായി മാറി. ഭാര്യയെവഞ്ചിക്കുന്ന ഭര്‍ത്താവും, ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യയും.... സാധാരണം മാത്രം.. ഇതിനെയെല്ലാം കടത്തിവെട്ടിക്കൊണ്ടാണ് പുതിയ തെറ്റയില്‍ ഹോട്ട് വിവാദം വന്നിരിക്കുന്നത്... .. ‘പോസ്റ്റ്‌ മോഡേണ്‍ ന്യൂജനറെഷന്‍’ ചുരുക്കത്തില്‍ പറഞ്ഞാല്‍ യാഥാര്‍ഥ്യമായ മാജിക്കല്‍ റിയലിസം..സംഗതി മോര്‍ഫണേയെന്നു പോലിസ് പരിശോധിക്കട്ടെ..... മലയാളിക്ക് പുതിയ രീതിയിലുള്ള ഒരു ആരോപണം പരിചയപ്പെടാനായി എന്നുള്ളതാണ് വാസ്തവം.... മകനെ വിവാഹം കഴിക്കാന്‍; മകനും മകന്‍റെ അച്ഛനും ഒരുപോലെ കിടക്കവിരിച്ച യുവതിയുടെ ഹൃദയവിശാലത വെളിപ്പെടുത്തുന്ന പരിപാടിയാണ് മാജിക്കല്‍ റിയലിസത്തിലൂടെ ഇപ്പോള്‍ മലയാളി ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. പുറത്തായ വീഡിയോ കണ്ടാല്‍ ഇതില്‍ പീഡനം എന്നൊരു വാക്ക് അനുവദനിയമല്ല. ആസ്വാദനവും കാരാറു ലംഘനവുമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് വ്യക്തം. അച്ഛനെയും മകനെയും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ ഒരു യോനി എന്നുപറഞ്ഞാല്‍ അത് അശ്ലീലമാവുകയുമില്ല. പകരം ഹൃദയവിശാലത എന്ന അര്‍ത്ഥത്തിലായിരിക്കും അത് എടുക്കെണ്ടിവരിക. സ്വന്തം അവിഹിതങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുക അതു ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുക... അതില്‍ മകളെ സപ്പോര്‍ട്ട് ചെയ്യുന്ന മാതാപിതാക്കള്‍ വല്ലാത്തൊരു മാജിക്കല്‍ റിയലിസം തന്നെ. ഇതിന്‍റെ മറുവശം പരിശോധിച്ചാല്‍ സ്വന്തം മകന്‍ വിവാഹംകഴിക്കാന്‍ പോകുന്ന യുവതിയുമായി  കാമകേളികളില്‍ ഏര്‍പ്പെടുന്ന പിതാവിന്‍റെ മനശാസ്ത്രവും ശ്രദ്ധിക്കപ്പെടെണ്ടാതാണ്...

 പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതു വിവാഹമായി കരുതാമെന്ന വിധിവെച്ച് നോക്കിയാല്‍ കുടുങ്ങിയതുതന്നെ ഈ യുവതി ആരുടെ ഭാര്യയായിരിക്കും; അച്ഛന്റെയോ മകന്‍റെയോ.. തന്‍റെ സ്വന്തം ആവശ്യത്തിനു വേണ്ടി ഒരാളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും, അതു വീഡിയോയില്‍ പകര്‍ത്തുകയും, പിന്നിടത് മാധ്യമങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നത് കുറ്റമാണെങ്കില്‍ ഈ കേസില്‍ ആരാണ് പ്രതികള്‍..അപ്പനും മകനും തന്നെ വഞ്ചിച്ചാല്‍ അതിനു നിയമ നടപടികള്‍ സ്വികരിക്കുകയും, തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്‌താല്‍ അതിനെരു സാമാന്യയുക്തിയുണ്ട്...പകരം ഈ ബ്ലൂ ഫിലിം പ്രദര്‍ശനംകൊണ്ട് പരാതിക്കാരി എന്താണ് അര്‍ഥമാക്കുന്നത്...സ്വയം ഹുജരാഹോവിലെ ശില്പമാകാനോ..??അതോ കലങ്ങി മറഞ്ഞിരിക്കുന്ന ഈ രാഷ്ട്രിയസാഹചര്യത്തില്‍ കൈയ്യിലുള്ള ഹോട്ട് വീഡിയോ വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക ലാഭമോ..??

 ഇനി നിയമത്തിന്‍റെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരിക്കുന്നു. പരാതികിട്ടിയ ഉടനെതന്നെ പരാതിയുടെ മെറിറ്റ്‌ പോലും നോക്കാതെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു... ഈ ശുഷ്കാന്തി അഭിനന്ദനീയം തന്നെ..വിവാഹം കഴിക്കാമെന്ന് പറഞ്ഞു വഞ്ചിച്ചു എന്നാണ് കേസ്..ആരാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചത്; അച്ഛനോ മകനോ..???ലൈംഗിക ബന്ധപ്പെടല്‍ സമ്മതപ്രകാരമായിരുന്നോ....  എന്നാണ് ഇത്തരം കേസുകളില്‍ പ്രധാനാകാര്യം....അതിനു വീഡിയോ ഉത്തരം തരുന്നുണ്ട്.

 ഇതിന്‍റെ രാഷ്ട്രിയ വശംനോക്കുമ്പോള്‍ ഒരു കാര്യം മനസിലാകും. പണത്തിനും പെണ്ണിനും പിറകെ കേരളരാഷ്ട്രിയം ചുറ്റിത്തിരിയുന്ന സമയമാണ്. ചെയ്ത തെറ്റുകള്‍ ഒന്നൊന്നായി പുറത്തുവരുന്നു...പരസ്പരം ചെളിവാരിയെറിഞ്ഞു ന്യായികരിക്കുകയെന്നതാണ് ഇപ്പോഴത്തെ പരിപാടി.... നീയും പോയില്ലേ..... അതുകൊണ്ട് എനിക്കും പോകാം ഇതാണ് ന്യായവാദം. മഞ്ഞപ്രയുവതിയുടെ പരാതിയിന്‍മ്മേല്‍ ജാമ്യമില്ലാവകുപ്പുപ്രകാരം കേസ് എടുത്ത പോലിസ് സൂര്യനെല്ലിപെണ്‍കുട്ടിയുടെ മൊഴി; കാണാത്ത ഭാവം നടിക്കുന്നു. പെണ്‍കുട്ടി നാടുനീളെ വ്യഭിചരിച്ചു നടന്നവളാണെന്ന; കഴപ്പു തീര്‍ക്കാന്‍ പോയ പുണ്യാളന്‍മ്മാരുടെ മൊഴിയാണ് സത്യമായി പോലീസിനു തോന്നിയതു. ആദ്യവിവാഹം നിലനില്‍ക്കെ അപ്പനുംമകനും ഒരുപോലെ കിടക്കവിരിച്ചു അതു ക്യാമറയില്‍ പകര്‍ത്തി; മകനെ കെട്ടിച്ചു തരാത്തത്തിന്‍റെ പ്രതികാരം തീര്‍ത്തതാണെന്ന് പറയുന്ന ഒരു ശീലാവതിയുടെ മൊഴിയില്‍ ഉടനടി അറസ്റ്റ്...പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഐസ് ക്രീം കുട്ടിക്കെതിരെ മൊഴികൊടുത്ത ഇരകളുടെ മൊഴിയില്‍ നോ ആക്ഷന്‍... തേക്കടിത്തടാകത്തില്‍ ബോട്ടില്‍ കറങ്ങി കഴപ്പ് തീര്‍ത്ത ഒരു മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ വന്നപോലെ മുങ്ങി.ഒരു മന്ത്രിയുടെ ഭാര്യതന്നെ മന്ത്രിയ്ക്കെതിരെ കൊടുത്ത പരാതിയും മുങ്ങി.. പീഡനത്തിനു പാറശാല എം എല്‍ എ യ്ക്കെതിരെ പരാതികൊടുത്ത സ്ത്രീയും നട്ടംചുറ്റുന്നു...സോളാര്‍ സരിതയെപോലുള്ളവര്‍ക്ക് പൊട്ടു കുത്താനും പുട്ടിയിടാനും പോകുന്ന ശിങ്കിടികളുടെ കേസും മുങ്ങി...കേവലം രാഷ്ട്രിയ എതിരാളികല്‍ക്കെതിരേ മാത്രം; പെണ്ണുകേസുകള്‍ ചാര്‍ജകുമ്പോള്‍ ഒരു സംശയം മാത്രം ..മറ്റുള്ളവരുടെ സ്വകാര്യതകളും വേഴ്ചകളുമൊക്കെ ആസ്വദിക്കുന്ന അതേ വികാരം സ്വന്തം കുടുബത്തു നടക്കുന്ന കാര്യങ്ങള്‍ പുറത്താകുമ്പോഴും  കാണിക്കേണ്ടേ.. വീടുകാവലിനു വളര്‍ത്തുന്ന അല്‍സേഷന്‍ നായ്ക്കള്‍ വീടിനകത്തുകയറി വിത്തുവിതരണം നടത്തുന്ന കഥകളും..തെറ്റയില്‍ വീഡിയോകളും ഒരേ വികാരമാണ് ജനങ്ങളില്‍ ഉണര്‍ത്തുക...നാറ്റിക്കലാണ് ഉദ്യേശമെങ്കില്‍.....പ്ലിസ് പ്ലീസ്..... എല്ലാം പുറത്തു വിടുക..മൈക്ക് ഓഫാക്കരുത്...നടപടിയാണ് ഉദ്യേശമെങ്കില്‍ എല്ലാ പരാതികളും ഒരുപോലെ അന്വേഷിക്കുക...

 തങ്ങള്‍ നിക്ഷ്പക്ഷരാണെന്ന് നൂറുവട്ടം വിളിച്ചു പറഞ്ഞുകൊണ്ട് സ്വന്തം മുതലാളിയുടെ വിഴുപ്പുരാഷ്ട്രിയത്തിനു വേണ്ടി വല്ലവനും വല്ല അവളുമാരുടെയും പുറത്തു കുത്തിക്കഴപ്പുതീര്‍ക്കുന്ന നീലചിത്രങ്ങള്‍ ബ്രേക്കിംഗ് ന്യൂസെന്നു പറഞ്ഞുകൊണ്ട് കുടുബ സദസ്സുകളിലേക്ക് ഒലത്തി വിടുന്നതിനെക്കാള്‍ ഭേദം നാല് കക്കൂസുകഴുകാന്‍ പോകുന്നതാണ്..താന്‍ അഭിനയിച്ച ഏതെങ്കിലും നീലചിത്രത്തിലെ നായകനെതിരെ ഷക്കീല പരാതിയുമായി ഈ ‘മ’ ചനലിന്‍റെ അടുത്തുചെന്നാല്‍ ആ ബ്ലൂ ഫിലിം ലൈവായി കാണിക്കുമോ ഈ ‘മ’ കള്‍ ... കണ്ടവന്‍റെയൊക്കെ രതി വൈകൃതങ്ങളും, മന്മഥലീലകളും നാട്ടുകാരെ കാണിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്നു ‘മ’ മക്കള്‍ ഇനിയെങ്കിലും മനസിലാക്കുക.ഇത്തരം കേസുകളില്‍ ഇരയുടെ ഫോട്ടോയോ വിഡിയോയൊ മറ്റു വിവരങ്ങളോ പുറത്തുവിടാന്‍ പാടില്ല എന്ന കോടതിയുടെ കര്‍ശനനിര്‍ദേശം നിലനില്‍ക്കെയാണ് ഒരു ചാനല്‍ ഈ ബ്ലൂ ഫിലീം പ്രദര്‍ശിപ്പിച്ചത്..ഇവിടെ യുവതി ഈ പറഞ്ഞ ഇരയുടെ പരിധിയില്‍ വരുന്നില്ല എന്നു വ്യക്തം. വാര്‍ത്തവന്നാല്‍ സ്വാഭാവികമായും അന്വേഷണം വരും. തെളിവുകള്‍ പോലിസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കും...അതാണ്‌ രീതി.ഉന്നതരുടെ കെട്ടിമറിയലുകള്‍ ഉണ്ടെന്നു പറയപ്പെടുന്ന സരിത വീഡിയോ എന്തുകൊണ്ട് പുറത്തു വന്നില്ല...ആനുമതി ഇല്ലാതെ ഇത്തരം ബ്ലൂ ഫിലിം പ്രദര്‍ശനം നടത്തിയ ചാനലിനെതിരെ നടപടി ആവശ്യമാണ്... രാഷ്ട്രിയ വിഴിപ്പുകളുടെ കസേരകളിക്ക് വാര്‍ത്താ മാധ്യമങ്ങള്‍ കുടപിടിക്കുന്നതിന്‍റെ ഒന്നാംതരം ഉദാഹരണമാണിത്...

 ഏതു വീഷണ കൊണാത്തിലൂടെ നോക്കിയാലും മുന്‍പ് മന്ത്രിയും ഇപ്പോള്‍ എം എല്‍ എ ആയിരിക്കുന്ന ഒരാള്‍ ഇത്തരം ആഭാസപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം..തന്നില്‍ അര്‍പ്പിതമായിട്ടുള്ള എല്ലാ സ്ഥാനമാനങ്ങളും വെടിഞ്ഞുകൊണ്ട് അന്വേഷണത്തേ നേരിടണം...എം എല്‍ എ സ്ഥാനം രാജിവെച്ച് ഈ ആരോപണത്തിന് മറുപടി പറയാന്‍ അയാള്‍ ബാധ്യസ്ഥാനാണ്. കടിച്ചുതൂങ്ങി നില്‍ക്കാനാണ് ഭാവമെങ്കില്‍ പുറത്താക്കണം.. കാണട്ടെ വേദം പ്രസംഗിക്കുന്ന പാര്‍ട്ടികളുടെ ആര്‍ജവം. വിസര്‍ജ്യംചുമക്കുന്ന വിഴുപ്പുപണ്ടാങ്ങളെ മുഴുവന്‍ തനിക്കു ചുറ്റുംനിറുത്തി ദുര്‍ഗന്ധം കൊണ്ട് എതിരാളികളെ അകറ്റി നിറുത്താന്‍ ശ്രമിക്കുന്ന നേതാവും; അതിനെ എതിര്‍ക്കുന്നവരും  തമ്മില്‍ എന്തെങ്കിലും  വിത്യാസമുണ്ടോയെന്നു ജനംകാണട്ടെ..

 നമ്മുടെസാമൂഹ്യാവസ്ഥ എത്രത്തോളം അധപതിച്ചുവന്നതിന്‍റെ തെളിവുകള്‍ ചികയാന്‍ കണക്കുകള്‍ നോക്കി വിഷമിക്കേണ്ട...ഒരുവന്‍റെ ഭാര്യയാകാന്‍ അവന്‍റെ തന്തയുടെ കൂടെ കിടപ്പറ പങ്കിടുന്ന കേരളിയവനിത..ആദ്യശ്രമം പരാജയപ്പെട്ടപ്പോള്‍ രണ്ടാംവട്ടം കൂടുതല്‍ കൃത്യതയോടെ രംഗങ്ങള്‍ ക്യാമറയിലാക്കി അതുവെച്ച് വിലപോശുന്ന സ്ത്രീത്വം...മകനെ കിട്ടില്ലാന്നു ഉറപ്പായപ്പോള്‍ ഏഴു മാസങ്ങള്‍ക്ക് ശേഷം മകന്‍റെ അപ്പനുമൊത്തുള്ള കാമകേളികള്‍ മാധ്യമങ്ങള്‍ക്ക് കൊടുത്ത ശീലാവതി......നാളെയിവള്‍ ഒരു ‘ദോ’ഞ്ചാലിയായി വാഴ്ത്തപ്പെടട്ടെ...വിവാഹം കഴിക്കാമെന്ന വാഗ്ദാനം കൊടുത്തുകൊണ്ട് യുവതിയുമായി വേഴ്ചനടത്തുന്ന പുരുഷന്‍... അതില്‍ പുതുമ കാണുന്നില്ല.അതിപ്പോ സമൂഹത്തിന്‍റെ ഭാഗമായി കഴിഞ്ഞു.. മകന്‍റെ ഭാര്യകാന്‍വേണ്ടി  സ്വയം സമര്‍പ്പിതയാകാന്‍ എത്തിയ യുവതിയെ കന്നിമാസപ്പട്ടിയുടെ കണ്ണിലൂടെ നോക്കുന്ന മാതൃകാ പിതാവ് ,,,പുതിയ അവതാരമാണ്,,,, പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മിലുള്ള ലൈംഗികവേഴ്ചയുടെ ദ്രെശ്യങ്ങള്‍ ജനങ്ങള്‍ക്ക്‌ മുമ്പില്‍ വിളമ്പുന്ന വാര്‍ത്താചാനലുകള്‍....ഒന്നുകൂടി വരാനുണ്ട്; പുതിയ സിനിമ; ‘അച്ഛനും മകനും ഒരേ പാത്രത്തില്‍ നിന്നും’. എങ്കിലേ എല്ലാം പൂര്‍ത്തിയാവുകയുള്ളൂ . ഇതാണ് നുമ്മ പറഞ്ഞ ആ ദൈവത്തിന്‍റെ സ്വന്തം നാട്...

10 comments:

 1. Good reporting and assessment. Really enjoyed teh write up.
  venugopal

  ReplyDelete
  Replies
  1. ബ്ലോഗില്‍ വന്നു അഭിപ്രായം പറഞ്ഞതിന് വേണുവേട്ടനു നന്ദി അറിയ്ക്കുന്നു...വീണ്ടും കാണാം

   Delete
 2. >>സ്വന്തം മുതലാളിയുടെ വിഴുപ്പുരാഷ്ട്രിയത്തിനു വേണ്ടി വല്ലവനും വല്ല അവളുമാരുടെയും പുറത്തു കുത്തിക്കഴപ്പുതീര്‍ക്കുന്ന നീലചിത്രങ്ങള്‍ ബ്രേക്കിംഗ് ന്യൂസെന്നു പറഞ്ഞുകൊണ്ട് കുടുബ സദസ്സുകളിലേക്ക് ഒലത്തി വിടുന്നതിനെക്കാള്‍ ഭേദം നാല് കക്കൂസുകഴുകാന്‍ പോകുന്നതാണ്.. <<< yes u said it

  ReplyDelete
  Replies
  1. ഇതൊക്കെ കാണുമ്പോള്‍ ആര്‍ക്കെങ്കിലും വാളെടുക്കണമെന്നു തോന്നിയാല്‍ അത്ഭുതപ്പെടാനില്ല

   Delete
 3. അച്ഛനും മകനും ഒരേ പാത്രത്തില്‍ നിന്നും അല്ല "അച്ഛനും മകനും ഒരേ പാത്രത്തിലേക്ക് നിറയൊഴിക്കുന്ന" അപൂര്‍വ്വ പ്രതിഭാസം... :p

  ReplyDelete
 4. ഒന്നും പറയാനില്ല
  ശിവനേ’ന്ന് വിളിച്ച് ഒതുങ്ങിയിരിയ്ക്കുന്നതാണ് ഇപ്പോള്‍ നന്ന്

  ReplyDelete
  Replies
  1. ശിവനും രക്ഷയില്ല ചേട്ടാ ,,,,,,

   Delete
 5. വസ്തുതകളെ വസ്തുതാപാരമായി തന്നെ കാണണം... ഇവിടെ പ്രശ്നം ആര് ആരെ പീഡിപ്പിച്ചു എന്നുള്ളതാണ്... യഥാർത്ഥത്തിൽ പീഡിപ്പിക്കപ്പെട്ടത്‌ ജോസ് തെറ്റയിലല്ലേ... ഒരു സ്ത്രീ മനപൂർവം ഒരു പുരുഷനെ പ്രലോഭിപ്പിച്ചു കാറിൽ കയറ്റി സ്വന്തം ഫ്ലാറ്റിൽ കൊണ്ടുപോയി, സമൂഹത്തിലുള്ള അയാളുടെ സ്ഥാനത്തെ\ഇല്ലാതാക്കുവാൻ ഒരുമ്പെട്ടു നടത്തിയ പൊറാട്ട് നാടകത്തിലെ ഇര ആകുകയായിരുന്നില്ലേ ജോസ് ഇവിടെ?. ഇത് യഥാർത്ഥത്തിൽ പുരുഷ പീഡനമാണു. നമ്മുടെ സ്ത്രീ നിയമങ്ങളിലെ പഴുതുകൾ എങ്ങിനെ പുരുഷന് എതിരെ ഉപയോഗിക്കാം എന്നതിന്റെ തെളിവായിട്ട്‌ വേണം ഇതിനെ കണുവാൻ... ജോസ് തെറ്റയിൽ ഈ സ്ത്രീക്ക് എതിരെ section 420 ൽ കേസ് കൊടുത്താൽ അവൾ അകത്താകും എന്നതിന് ഒരു സംശയവും വേണ്ട..

  പിന്നെ പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല മോനേ...ലഡ്ഡു എല്ലാവരുടെയും മനസ്സിൽ പൊട്ടും......അതിനു മന്ത്രിയെന്നോ മുന്മന്ത്രിയെന്നോ MLA എന്നോ സ്വാമിയെന്നോ സന്യാസി എന്നോ ഒന്നും ഇല്ല

  ReplyDelete
  Replies
  1. അതും ശരിയാണ്....

   Delete