**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, June 27, 2013

ക്ലോസറ്റ് സ്വാമിയും, ഹെലിക്കോപ്ടര്‍ സ്വാമിമാരും 

 മൊത്തത്തില്‍ സമയം നന്നാകാത്ത  ഒരുപാടുപേര്‍, ഏന്തിവലിഞ്ഞു മുകളിലേയ്ക്കുനോക്കി നടക്കുന്ന കാലമാണിത്...സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്മ്മാര്‍, രാഷ്ട്രിയക്കാര്‍, നാട്ടുകാര്, വീട്ടുകാര്, കുടുംബക്കാര്‍ തുടങ്ങി അവസാനം ദൈവങ്ങള്‍വരെ സമയദോഷലിസ്റ്റില്‍ കടന്നുകൂടിയിരിക്കുന്നു. പൊതുവേ ദോഷങ്ങളില്‍നിന്നെല്ലാം രക്ഷപ്പെട്ടുനിന്നിരുന്നൊരു വകുപ്പ്, രാഷ്ട്രിയമായിരുന്നു. കള്ളനും, പെണ്ണുപിടിയനും, സമൂഹ്യദ്രോഹിയും, പിടിച്ചുപറികാരനും, ഒറ്റുകാരനും, മണ്ടനും, കൂട്ടത്തില്‍ പച്ചവെള്ളം പോലും ചവച്ചിറക്കുന്ന ശുദ്ധപാവങ്ങളും ഏകോദരസഹോദരന്മാരെപ്പോലെ ആമോദത്തോടെ വസിക്കുന്ന സ്ഥലമായിരുന്നു രാഷ്ട്രിയം... എന്നാല്‍ പുരോഗിച്ചു പുരോഗിച്ചു ഒളിക്യാമറകള്‍ ലോകം കീഴടക്കാന്‍ തുടങ്ങിയതോടെ രാഷ്ട്രിയക്കാര്‍ക്കും രക്ഷയില്ലാതെയായി...രക്ഷയ്ക്കായി അരയില്‍ കെട്ടിയ ഉറുക്കുപോലും ജനം കാണാന്‍തുടങ്ങി. ലിംഗം പാമ്പായി തിരിഞ്ഞുകൊത്തും കാലം...... ഇരുട്ടുപോലും സുതാര്യമായി.. സുതാര്യ ഭരണം നീണാള്‍ വാഴട്ടെ.....അടച്ചിട്ട മുറികള്‍ക്കുള്ളിലെ സുതാര്യതപോലും ചായക്കടയില്‍വരെ പാട്ടായി... പച്ചവെള്ളംപോലും ചവച്ചിറക്കുന്ന പലരും; തൊട്ടുനക്കുന്ന ‘ട്ടച്ചിങ്ങ്സ്’ പലതും ജനം കാണാന്‍തുടങ്ങി.. ഫലമോ ‘ശുദ്ധപാവങ്ങള്‍’ എന്ന വംശം രാഷ്ട്രിയത്തില്‍ നിന്നും അന്യമായി ക്കൊണ്ടിരിക്കുന്നു...അതിനിടയിലാണ് ഇതിനെല്ലാം പരിഹാരം കണ്ടെത്തേണ്ട ദൈവങ്ങളും ഒലിച്ചുപോയത്... ഇനിയെങ്കിലും തുലാഭാരം തൂക്കുന്ന വെണ്ണയും, പഴവും, ശര്‍ക്കരയും , പാലും, പന്സാരയും അട്ടപ്പാടിയിലെ ഏതെങ്കിലും കോളനികളില്‍ വിതരണംചെയ്യാനുള്ള വിവേകമെങ്കിലും  കാണിക്കണം.

 അങ്ങനെ മൊത്തത്തില്‍ ഉന്നതതലങ്ങളില്‍ ഒരു ശൂന്യത നിലനില്‍ക്കുന്ന സമയമാണ്.എന്നാലോ  ഉത്തെരേന്ത്യയിലെ പ്രളയത്തില്‍ പല ദൈവങ്ങള്‍ക്കും അടി തെറ്റിയതോടെ, ദൈവങ്ങളെമാത്രം ആശ്രയിച്ചു നേരെ സ്വര്‍ഗ്ഗത്തിലേക്ക് സീറ്റു ബുക്ക് ചെയ്തിരുന്ന കുറേ സ്വാമിമാര്‍ കളംമാറ്റി ചവിട്ടിയിരിക്കുന്നു. തൊഴാന്‍ പോയി അവസാനം ജീവന്‍ പോകുന്ന അവസ്ഥവന്നപ്പോള്‍, എല്ലാവരും കാലുമാറി; ‘ദൈവമല്ല സര്‍ക്കാരാണ് തങ്ങളെ രക്ഷിക്കേണ്ടതെന്ന’ പുതിയ ഒരു തിയോളജി അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ പറയുന്നകാര്യം അതിവിചിത്രമാണ് .. പ്രളയത്തില്‍ പതിനായിരക്കണക്കിനു ആളുകള്‍ മരിക്കുകയും, അഭയാര്‍ത്ഥികളാവുകയും ചെയ്തസമയത്ത് തങ്ങളെ സര്‍ക്കാര്‍ പ്രത്യേക പരിഗണനകൊടുത്തു രക്ഷിച്ചില്ലായെന്നാണ് പരാതി... എന്നാലോ ഒരെണ്ണമെങ്കിലും കാഞ്ഞുപോയോ..ഇല്ല?/ പരിക്കു പറ്റിയോ..? അതുമില്ല;  പിന്നെ...? പേടി; തൂറെ പേടി....ഒരു ഹെലിക്കോപ്ടര്‍ പോലും ശരിയാക്കിക്കൊടുത്തില്ല പോലും...ഞങ്ങള്‍ ആന്റണിയെ വിളിച്ചു..? മുല്ലപ്പള്ളിയെ വിളിച്ചു...? രവിയെ വിളിച്ചു....? ചെന്നിത്തലയെ വിളിച്ചു...? മുഖ്യമന്ത്രിയെ വിളിച്ചു..? ആരും ഫോണെടുത്തില്ല പോലും..?...എന്തേ നിങ്ങള്‍ ആ സമയത്ത് ദൈവത്തെ വിളിച്ചതായി പറഞ്ഞുകണ്ടില്ല..????. സര്‍വ്വവും പരിത്യജിച്ച നിങ്ങള്‍ക്ക് പുണ്യസ്ഥലത്തെ ജീവത്യാഗം മോഷമാര്‍ഗ്ഗമായി കാണാന്‍ കഴിയാത്തത്; മഹാകഷ്ടമായിപ്പോയി.. ‘കേരളത്തില്‍നിന്നുംപോയ സന്യാസിമാര്‍ പ്രളയദുരന്തത്തില്‍ സ്വന്തം ജീവന്‍ പോലുംമറന്നു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു’ എന്ന വാര്‍ത്തയായിരുന്നു ഞങ്ങള്‍ കേരളിയര്‍ പ്രതീക്ഷിച്ചിരുന്നത്...ഇതിപ്പോ പേടിച്ചുതൂറി; എല്ലാവരെയും കുറ്റംപറയുന്ന ഒരു കാഴ്ച; ല്ജാവഹംതന്നെ.... സര്‍വാംഗപരിത്യാഗികളും,വട്ടിപ്പലിശക്കാരന്‍ നാണപ്പനും ജീവിതാസക്തിയുടെ കാര്യത്തില്‍ തുല്യരാണന്നു വെളിപ്പെട്ട നിമിഷം.. കൂട്ടുകാര്‍ ഹിമാലത്തില്‍ കുടുങ്ങിയെന്നുപറഞ്ഞ് ബാക്കിയുള്ള ശിഷ്ടങ്ങള്‍ തെരുവിലിറങ്ങി സമരം നടത്തുന്നു... രാഷ്ട്രിയക്കാരും സന്യാസികളുമൊക്കെ പ്രാക്ടിക്കല്‍ തലത്തില്‍ ഒന്നായിരിക്കുന്നു. ഗുജറാത്തിലെ ഭഗവാനെ (ഭഗവാന്‍ പതിനായിരങ്ങളെ രക്ഷപെടുത്തിയ കഥ, ഏതോ അമേരിക്കന്‍ പരസ്യകമ്പനി നടത്തിയ ഇമേജ് പോളിഷിഗ് പരിപാടിയാണെന്ന് അറിഞ്ഞ സ്ഥിത്യ്ക്ക്...കൊണത്തെക്കാള്‍ ദോഷം വന്ന കാലമാണ് )  കേരളത്തില്‍ വിളിച്ചുവരുത്തി സല്‍ക്കരിച്ചു വിട്ട പരിചയത്തില്‍ സ്വാമിമാര്‍ക്ക്, അണ്ണനെയൊന്നു വിളിക്കാമായിരുന്നു. കാവികണ്ടാല്‍ തീര്‍ച്ചയായും അണ്ണന്‍ പെടുത്തിയേനെ,,, പോരാത്തതിനു നിക്കര് പാര്‍ട്ടിക്കാരുമാത്രം വല്ലാതെ പ്രവര്‍ത്തനം നടത്തുന്ന അവിടെ അവരും രക്ഷയ്ക്കുവരാത്തത് കഷ്ടംതന്നെ.. സ്വാമിമാര്‍ ഒന്നും മനസിലാക്കുക.. മരണം മുന്നില്‍കണ്ടു ആയിരങ്ങള്‍ നിലവിളിക്കുമ്പോള്‍, സ്വന്തം ജീവന്‍ മറന്നുകൊണ്ട് അവരെ രക്ഷിക്കാന്‍ ഇറങ്ങുന്നവര്‍; ദുരന്ത സ്ഥലത്ത് മനുഷ്യരേ മാത്രമേ കാണാറുള്ളൂ...സ്വാമിയും, മന്ത്രിയും, തന്ത്രിയും എല്ലാം വെറും മനുഷ്യരാകുന്ന സമയമാണത്.. അതുകൊണ്ടു അല്പനേരം കാത്തിരിക്കേണ്ടിവരും....അതിനിവിടെ സമരം പ്രഖ്യാപിക്കുന്നത് തികഞ്ഞ ശുംഭത്തമാണ്....  

  ഇതിനിടയിലാണ് തലസ്ഥാനത്ത് ഒരു സ്വാമി സ്വന്തം ക്ലോസറ്റും ചുമന്നു റോഡിലിറങ്ങിയത്‌.. നാലാള് കാണാനുണ്ടെങ്കില്‍ ക്ലോസറ്റില്‍ കിടക്കുന്നതുവാരി കീശയിലിട്ടുനടക്കുന്ന കാലമാണ്; അതുകൊണ്ട് അത്ഭുതപ്പെടാനില്ല.. പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ രാജി വയ്ക്കണമെ ന്നാണ് ഈ ആസാമിയുടെ ആവശ്യം...പൊട്ടിയൊലിച്ചു നാറാന്‍ തുടങ്ങിയ ക്ലോസറ്റുകളും ടാങ്കുകളുമൊക്കെ വേറെകിടന്നിട്ടും താരതമ്യേന ജനങ്ങള്‍ക്ക്‌ നാറാത്ത ഈ നേതാവിനെതന്നെ ക്ലോസറ്റാക്കിയത്തിനു പിന്നില്‍; കിട്ടാനുള്ളത് കിട്ടാതെ അടിയന്‍ പോകില്ല എന്ന കീഴാള ചിന്തയാണെന്നു തോന്നുന്നു.. ഏതായാലും പ്രതീക്ഷ തെറ്റിയില്ല.കിട്ടാനുള്ളത് കിട്ടി; അതും വാങ്ങി സന്തോഷമായി പിരിഞ്ഞു പോകുന്നതും കണ്ടു..

   കുറേ സ്വാമിമാര്‍ പറയന്നു സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന്,വേറൊരു സ്വാമി പറയുന്നത് പ്രതിപക്ഷനേതാവ് രാജി വയ്ക്കണമെന്ന്..പ്രതിപക്ഷ നേതാവിന്‍റെ പേര് ക്ലോസറ്റിലെഴുതി അദേഹം പൂവിട്ടു പൂജിക്കുന്നു... ക്ലോസറ്റിനെ പൂജിക്കുന്ന ആദ്യ സ്വാമിയാണിദേഹം ..ഇതു കണ്ടുനിന്ന ഡെമോക്രാറ്റിക്‌ യൂത്തുകള്‍ വളരെ സമാധാനപരമായി, ജനാധിപത്യരീതിയില്‍ നിന്നും അല്പംപോലും വ്യതിചലിക്കാതെ സ്വാമിയുടെ ക്ലോസറ്റുപൂജയില്‍ പെങ്കെടുത്തുവെന്നു ദ്രെശ്യങ്ങള്‍ കാണിക്കുന്നു..ഒടുവില്‍ പല്ലിന്‍റെ എണ്ണം കുറയാതെയും, എല്ലിന്‍റെ എണ്ണം കൂടാതെയും സ്വാമിയെ ‘പോലിസ്ദൈവങ്ങള്‍ ’ രക്ഷിച്ചുവെന്നതാണ്‌ സത്യം..... പൂജാദികര്‍മ്മങ്ങള്‍ക്കിടയില്‍ തടസ്സമുണ്ടാക്കിയ ഡെമോക്രാറ്റിക്‌ യൂത്ത് നടപടിയില്‍ ആരെങ്കിലുമൊക്കെ രംഗത്തുവന്ന്‍ ഇതൊന്നു കൊഴുപ്പിച്ചുതരണം..

  
സര്‍വാംഗപരിത്യാഗികളായ സ്വാമിമാരൊക്കെ ഇങ്ങനെ ക്ലോസറ്റും ചുമന്നുനടക്കാന്‍ തുടങ്ങിയാല്‍ ഒരു ത്യാഗവും ചെയ്യാത്ത നമ്മളൊക്കെ എന്തുചെയ്യും...ജനത്തിനുവേണ്ടിയാണ് താനീ ക്ലോസറ്റ് ചുമക്കുന്നതെന്നാണു സ്വാമിയാര് പറഞ്ഞിരിക്കുന്നത്. എന്നാപിന്നെ ക്ലോസറ്റുചുമന്നു നടക്കാതെ നാലു ക്ലോസറ്റ് എവിടെയെങ്കിലും ഉറപ്പിച്ചുകൊടുക്കു സ്വാമി ....തൂറാന്‍ മുട്ടി പരക്കം പായുന്നവനെങ്കിലും സ്വാമിയേ സ്തുതിയ്ക്കും.. തീര്‍ച്ച..ലോകത്തിലെ ഏറ്റവുംവലിയ മുട്ടിനു പരിഹാരം കണ്ടവനെന്ന രീതിയിലെങ്കിലും അങ്ങ് ആദരിക്കപ്പെടും... ഇതിപ്പോ ക്ലോസറ്റുംപൊട്ടി, തല്ലുംവാങ്ങി, ക്ലോസപ്പും മോശമായി.....

 ഏതായാലും രാഷ്ട്രിയക്കാര്‍ ജാഗ്രതെ,,,, നിങ്ങളുടെ സമയം നന്നല്ല.. സ്വാമിമാര്‍ക്ക് ഹെലിക്കോപ്ടര്‍ കൊടുക്കാന്‍ വൈകിയതിലുള്ള സമരം ആര്‍ഷസംസ്കാരക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു...ഇനിയിപ്പോ ക്ലോസറ്റ് സ്വാമിയേ ക്കൂടി ആരെങ്കിലും ഏറ്റെടുക്കണം...അതുകൂടിയായാല്‍ കേരളത്തിലെ ഒരു മാതിരി ജനകീയ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായി.....ഡെങ്കികളെ തിരിച്ചു വരൂ...അറ്റാക്ക് തുടങ്ങു..ഇത്തവണ കീഴ്ത്തട്ട് ഒഴിവാക്കി മേല്‍ത്തട്ടില്‍ നിന്നും തുടങ്ങൂ...

11 comments:

 1. അവർ സന്യാസിമാരോ ?..
  എട്ടാം നൂറ്റാണ്ടിൽ,ആദി സങ്കരൻ എന്നാ മലയാളി സന്യാസി ബദരീനാതിൽ പോയി ധ്യാനം ഇരുന്നു..
  ഇന്നത്തെ സിവഗിരിക്കാര അവിടെ എത്തിയപ്പോൾ ഒരാഴ്ച ആശ്രമത്തിൽ കഴിയേണ്ടി വന്നതിൽ രോഷം കൊള്ളുന്നു.!!
  രണ്ടും മലയാളികൾ തന്നെ...
  അവരെ ഫ്ലൈറ്റിൽ നാട്ടിലെത്തിക്കാൻ എന്തെ സർക്കാർ നടപടി സ്വീകരിച്ചില്ല.?
  സമുദായ പ്രീണനം ചിലരുടെ കുത്തകയോ?
  അതാണ്‌ സ്വാമി കൊപിച്ചത് ,
  പിന്നെ ചാനലുകളിൽ മുഖം കാണിക്കാം എന്താ?
  പുരിഞ്ചിത ?

  ReplyDelete
  Replies
  1. ഞാനും യോജിക്കുന്നു...ഈ പ്രീണനമൊക്കെ മരണത്തിന്‍റെ മുന്നില്‍ വേണോ എന്നതാണ് സംശയം

   Delete
 2. എന്തു പറയാൻ..... ദൈവത്തിന്റെ പേരും പറഞ്ഞ്, അധികാരത്തിനും, പ്രശസ്തിയ്ക്കും, പരിഗണനയ്ക്കുംവേണ്ടി കടിപിടി കൂടുന്ന വർഗ്ഗം....... ഉന്നതവർഗ്ഗമെന്ന ചിന്താഗതിയും പേറി, ജാതിമത വ്യത്യാസമില്ലാതെ സമൂഹത്തെ കാർന്നുതിന്നുന്ന മാരകരോഗമായി അധ:പതിച്ചുപോയ ഒരു കൂട്ടം.....

  ReplyDelete
 3. പ്രഹസനങ്ങളുടെ മറ്റൊരു ഭാഗം ...

  ReplyDelete
 4. ശിവഗിരി പണ്ട്..ഇപ്പോ സവാരിഗിരി..

  ഭൗതിക ജീവിതം ത്യജിച്ചവർ , സാധാരണ മനുഷ്യരെക്കാൾ താഴെയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു, ഉത്തരാഖണ്ഡ്..

  യേശു ചെയ്തതു പോലെ, ചമ്മട്ടിയെടുത്തോടിക്കേണ്ട വിധത്തിലുള്ള പുരോഹിതവർഗ്ഗം..

  ReplyDelete
 5. ഇന്നലെ ഈ വിഷയം സംബന്ധിച്ച ഒരു ലേഖനത്തില്‍
  “മുക്തിയ്ക്കു മേല്‍ ജീവഭയം” എന്ന് ഞാന്‍ അഭിപ്രായമിട്ടു

  സര്‍വം ത്യജിച്ച സംന്യാസിമാര്‍ പുണ്യഭൂമിയില്‍ ജീവന്‍ ഹോമിക്കേണ്ടിവന്നാല്‍ സന്തോഷിക്കുമെന്നല്ലേ ഞാനോര്‍ത്തത്.
  കേരളസര്‍ക്കാരിനോട് പിണങ്ങി അവര്‍ കേരളാഹൌസില്‍ പാര്‍ക്കാന്‍ തയ്യാറായില്ലെ എന്നും ഒരു വാര്‍ത്ത കേട്ടു.
  യഥാര്‍ത്ഥത്തില്‍ “സംന്യാസി”കള്‍ നമ്മുടെ സൈനികര്‍ ആയിരുന്നു

  അവര്‍ക്ക് അഭിവാദ്യങ്ങള്‍

  ReplyDelete
  Replies
  1. മുക്തിയ്ക്ക് മേല്‍ ജീവഭയം ..വളരെ ശരിയാണ്

   Delete
 6. ക്ലോസറ്റ് സ്വാമിയെ തൊട്ടുപോകരുത്.

  എന്ന് കണ്ണൂരാന്‍ ആസാമി!

  ReplyDelete