**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, June 16, 2013

ചിയര്‍ ഗേള്‍സിനെക്കൊണ്ടൊരു തുലാഭാരം.........


     
വിദ്യാധരന്‍റെ വ്യകുലചിന്തകള്‍
 

 എന്താ പരമുനായരെ പരിപ്പുവടയ്ക്കൊന്നും ആ പഴയ വലിപ്പമില്ലല്ലോ. മണ്ഡരി ബാധിച്ചോ..? അതോ ചെലവു ചുരുക്കിയതാണോ..?

 എന്‍റെ മാഷേ പരിപ്പിനൊക്കെ എന്താ വില........ വട പഴയ വലുപ്പത്തില്‍ കൊടുക്കണമെങ്കില്‍ ഒരെണ്ണത്തിനു ചുരുങ്ങിയത് പതിനഞ്ചുരൂപയെങ്കിലും കിട്ടണം .ഇഞ്ചിയും മുളകും കറിവേപ്പിലയുമൊന്നും കിട്ടാനേയില്ല ..ഉള്ളതുകൊണ്ട് അങ്ങനെ പതപ്പിച്ചു പോകുന്നു...പഴംപൊരി ഉണ്ടാക്കാമെന്നു വച്ചാല്‍ പഴം കിട്ടേണ്ടേ...പിന്നെ ആകെയൊരാശ്വാസം പപ്പടബോളിക്കാ.... മൈദകിട്ടണകൊണ്ട് അതുപിന്നെ ഉടനെയൊന്നും നിന്നുപോവില്ല.....

  അറിഞ്ഞില്ലേ,,,,,,,,,,,, നമ്മുടെ ഗോപിക്ക്  വട്ടായി.... .വീട്ടില്‍ ഐപിഎല്‍  കളിക്കുവാ.... പിടിച്ചുകെട്ടി ഊളമ്പാറയ്ക്കു കൊണ്ടുപോകാന്‍ ആളു പോയിട്ടുണ്ട്. അറുമുഖന്‍ ഒറ്റശ്വാസത്തിലാണ്  പറഞ്ഞുതീര്‍ത്തത്...

   ആര്‍ക്ക്; നമ്മുടെ ഗോപിക്കോ.............?

 അതേന്ന്; ഇമ്മടെ മഠത്തിലെ ഗോപിയില്ലേ..... അവനുതന്നെ...

 അപ്പൊ അവന്‍റെ വീട്ടുകാര് അവിടില്ലേ..???  ..

 അവരു കാടാമ്പുഴയ്ക്ക് ഉരുളികമിഴ്ത്താന്‍ പോയതായിരുന്നു.മടങ്ങി  വന്നപ്പോള്‍ ഗോപി കട്ടിലില്‍ക്കിടന്നു കമന്ററി പറയുന്നു. അവരാ ആള്‍ക്കാരെ വിളിച്ചുകൂട്ടിയത്. ഏതോ കൊടിയ ബാധയാണന്നാ വെളിച്ചപ്പാട് പറയുന്നത്.

   അവന്‍ എന്നതാപുള്ളെ പറയുന്നത്..

 കമന്ററി; നമ്മുടെ ഐപിഎല്‍ കളിയില്ലേ അതിന്‍റെ..... നാലിന് ആറു എട്ടിനു പത്ത് എന്നിങ്ങനെതുടങ്ങി; വെയ് രാജാ വെയ്; ഒന്ന് വെച്ചാ നൂറു എന്നൊക്കെ പറയുന്നുണ്ട്. ആദ്യം വിചാരിച്ചു നാടകുത്തോ, പന്നിമലര്‍ത്തോ നടത്തുകയായിരിക്കുമെന്ന് പിന്നിട്, രാജസ്ഥാന്‍ റോയല്‍, ജയ്പ്പൂര്‍ രാജാവ്‌, റാണി, ചെന്നെ കിംഗ്‌, മുംബെ ഇന്ത്യന്‍  ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങിയപ്പോഴാണ് സംഗതി ഐപിഎല്ലാണെന്നു മനസിലായത്. പോരാത്തതിനു അവനൊരു ക്രിക്കറ്റ് ഭ്രാന്തന്‍കൂടിയാണല്ലോ. നമ്മുടെ ഗോപുമോന്‍ പിടിയിലായതിനുശേഷം ആളു തികഞ്ഞ മൌനത്തിലാ യിരുന്നുവെന്നു പറയുന്നു. അലക്കുംകുളിയും നിറുത്തി.പല്ലുതേപ്പുപിന്നെ പണ്ടേയില്ല, കട്ടിങ്ങും ഷേവിങ്ങും ഇല്ല, പഴയ അലറിവിളിയില്ല, ആരെയെങ്കിലും കൊഞ്ഞനം കാണിച്ചു തല്ലുമേടിക്കുന്ന ആ പഴയ പരിപാടിയേയില്ല.. അങ്ങനെ തികഞ്ഞ മൂഡോഫിലായിരുന്നു കക്ഷി. ബൈബിള്‍, ഗീത, ഖുറാന്‍ തുടങ്ങിയ പുണ്യഗ്രന്ഥങ്ങള്‍ വായിക്കാന്‍ തുടങ്ങിയിരുന്നു പോലും. അതിപ്പോ ഇതിന്‍റെ തുടക്കമാണെന്ന് ആരറിഞ്ഞു

 എന്തിന്‍റെ...................

 ഭ്രാന്തിന്‍റെ..........................

 അല്ലാ,,,, നായര് കടയടയ്ക്കുവാണോ ...ഉണ്ടാക്കിയ സാധനങ്ങളോക്കെ കേടാകില്ലേ..

 ഓ.;; ഇനി രണ്ടുപപ്പടബോളിയെ ബാക്കിയൊള്ളൂ.അതുനാളത്തെ ചായക്ക്‌  കൊടുക്കാം,, ഏതായാലും നാട്ടുകാരിലൊരാള്‍ക്ക്‌ ഭ്രാന്തുപിടിച്ചിട്ടു കാണാന്‍ ചെന്നില്ലേല്‍ അതു മോശമല്ലേ..വല്ലപ്പോഴുമല്ലേ ഇതൊക്കെ കാണാന്‍പറ്റൂ...

 ഇന്ന് സ്കൂള്‍ ഇല്ലല്ലോ;  മാഷ് വരണില്ലെ...........?

 ഒന്നുപോയി കണ്ടേക്കാം ഞാന്‍ പഠിപ്പിച്ചുവിട്ടവനാ. ഇനി; എന്നെക്കണ്ടാല്‍  വല്ല തെറിവിളിയും ഉണ്ടാകുമോന്നാ പേടി... ഭ്രാന്തല്ലേ എന്തും പറയാമല്ലോ..

 വീട്ടിലേക്കുകയറിചെല്ലുമ്പോള്‍ മുറ്റംനിറയെ ആള്‍ക്കാരുണ്ട് അധികവും ക്രിക്കറ്റ് ആരാധകരുതന്നെ. ഗോപുമോന്‍ ഫാന്‍സ്‌ അസോസിയേഷന്‍ ജില്ലാക്കമ്മിറ്റി മെമ്പറാണ് ഈ കിടക്കുന്നത്..ജില്ലാ പ്രസിഡന്‍റ് ശംഭുവും കൂട്ടരും മുറ്റത്ത്‌ വട്ടത്തില്‍ നടക്കുന്നുണ്ട്.

ഗോപിയെ കട്ടിലില്‍ കിടത്തിയിരിക്കുന്നു കൈയ്യുംകാലും കയറുകൊണ്ട് കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിരിക്കുന്നു.  ശോ കഷ്ടം.

 അമ്മയും അച്ഛനും പെങ്ങന്മാരും അളിയന്മ്മാരും എല്ലാം ചുറ്റിലുമുണ്ട്.. അയല്‍പ്പക്കത്തെ പെണ്ണുങ്ങള്‍ വരുന്നവര്‍ക്ക് കട്ടന്‍ചായ വിതരണം ചെയ്യുന്നു. ചില മുറുക്കുകാര്‍ വട്ടംകൂടിനിന്നു മുറുക്കിത്തുപ്പി മുറ്റം വൃത്തികേടാക്കുന്നു. സിഗരറ്റ്, കാജ, ദിനേശ്, ദനുഷ് തുടങ്ങിയ ബീഡി ബ്രാണ്ടുകളും പുകയുന്നുണ്ട്..അകെ മൊത്തം ഒരു ഷക്കീല പടത്തിനു തിയേറ്ററില്‍ കയറിയപോലെ ...

കട്ടിലില്‍കിടക്കുന്ന ഗോപിക്കു കാണാന്‍ പാകത്തില്‍ അന്‍പത്തിനാലിഞ്ച് ടിവിയില്‍ ക്രിക്കറ്റുകളി വച്ചിട്ടുണ്ട്; കളികണ്ട് ആശാന്‍ അടങ്ങി കിടക്കുയാണ്..

ഉല്പ്പലാക്ഷനും കൂട്ടരും മീശപിരിച്ച് ഓടിനടക്കുന്നുണ്ട് ഊളമ്പാറയിലുള്ള ആമ്പുലന്‍സിനു ആളെ വിട്ടിട്ടുണ്ടുപോലും...

 ഇതിനിടയിലാണ് ഗോപിയുടെ അമ്മാവന്‍ പാഞ്ഞുവന്നത്.മരുമകന്‍റെ വിവരം അങ്ങേര് ഇപ്പഴാണറിഞ്ഞത്..പഞ്ചായത്തിലെ പ്രമാണിയാണ്‌.. നാട്ടുകാര്‍ക്കൊക്കെ പേടികലര്‍ന്ന ബഹുമാനമാണ് ടിയനോട്...ഗോപിക്കും ആകെയുള്ള ഒരു  പേടി ഇയാളെയാണ്; കാരണം മറ്റൊന്നുമല്ല മുറപ്പെണ്ണ്‍ സുന്ദരിയാണ് ..കല്യാണം നടക്കണമെങ്കില്‍ അത്യാവശ്യം അമ്മാവവിനയം ആവശ്യമായാതിനാലാണ്..

ഗോപി... എടാ ഗോപി,,,അമ്മാവന്‍റെ അരിശം കലര്‍ന്നവിളി .. മറുപടിക്കായി അമ്മാവന്‍ മാത്രമല്ല നാട്ടുകാരും കാത്തുനിന്നു..

ഫ്പാ നായിന്‍റെ മോനെ........ മെയ്യപ്പന്‍റെ ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കൊഴച്ചു ആസനത്തില്‍ തൂവാലയും തിരുകി വന്നിരിക്കുവാണല്ലേ.. എവിടെ അങ്കിത് ചാവാന്‍, എവിടെ അജിത്‌ ചന്ടിലാ....ശ്രീനിവാസാ പുല്ലേ എടുത്തോളാം.......

 അമ്മാവന്‍റെ വയറുനിറഞ്ഞു..കല്യാണം പൊളിഞ്ഞതു തന്നെ..ലെവന്‍ മെയ്യപ്പന്‍റെ തന്തയ്ക്കു വിളിച്ചതാ നിങ്ങളിങ്ങു പോരെ ..ആരോ അമ്മാവനെ അകത്തേയ്ക്ക് കൊണ്ടുപോയി...

സ്വല്‍പ്പം മാറിനിന്നേക്കാം,, ചിലപ്പോ എന്നെക്കണ്ടാല്‍ അവന്‍ ഹര്‍ഭജനാണെന്നു ധരിച്ചുവല്ല തല്ലുംതന്നാല്‍ വങ്ങേണ്ടിവരും.ചെറുപ്പത്തില്‍ കോപ്പി എഴുതാത്തതിനു തല്ലുകൊടുത്ത ദേഷ്യംകാണും .ഒന്നും പറയാന്‍ പറ്റില്ല.

കറന്റു പോയി ടിവിയും ഓഫായി.. സൈലാന്റായിരുന്ന ഗോപി വൈലന്റാകാന്‍ തുടങ്ങി..

ഞാന്‍ ആരാണന്നറിയാമോ കഴുതകളെ,,, ഞാന്‍ ജയ്പ്പൂര്‍ രാജാവാണ്,, എന്‍റെ അപ്പന്‍ അങ്കമാലിയിലെ പ്രധാനമന്ത്രിയാണ് സംശയമുണ്ടെകില്‍ വിളിച്ചോടാ നാറികളെ...ഇതാ മൊബൈല്‍......

 ആരെവിടെ;ആരുമില്ലേ ഇവിടെ ..എടാ , രാജ്കുന്ദ്ര  എന്നെയെന്നൂ കുളിപ്പിക്കു,, ശില്പ എന്‍റെ ജട്ടി എവിടെ ...സജ്നാ, ഡെയ്സിബോപ്പണ്ണ, ലക്ഷ്മി, റിയാ, മനീഷാ, സര്‍വീണ് എല്ലാം എവിടെപ്പോയിക്കിടക്കുന്നു എന്നെയൊന്ന് വീശാന്‍ ഇവിടാരുമില്ലേ... ഫോണും, തുണിം കോണാനും എല്ലാം കിട്ടിയപ്പോള്‍ എല്ലാ ലെവളുമാരും മുങ്ങിയല്ലേ....

ദൈവമേ ഇവന്‍ ഏതൊക്കെ പെണ്ണുങ്ങളുടെ പേരുകളാ വിളിച്ചു പറയുന്നത്..ഗോപിടമ്മ നെഞ്ചത്തടിക്കാന്‍ തുടങ്ങിയിരിക്കുന്നു...

എവിടെ ചിയര്‍ ഗേള്‍സ്‌.......... എനിക്കിപ്പം ഡാന്‍സ് കളിക്കണം ...

സംഗതി കുഴയുന്നലക്ഷണമാ......... സ്ത്രീജനങ്ങള്‍ മുറിയില്‍നിന്നു മാറുന്നതായിരിക്കും നല്ലത്, ആരോ അഭിപ്രായപ്പെട്ടു..

നാലിന് ആര്‍...  ഒരോവറില്‍ പതിമൂന്ന്..... അയ്യോ വൈഡ്... എടാ പരനാറി അമ്പയറേ നോബോള്‍ വിളിക്കെടാ..... പതിനാലിനാണ് കരാര്‍ ..തുവാല എവിടെയാ തിരുകേണ്ടത് മറന്നുപോയി.. ജിജു എടാ ജിജു ഇത് എവിടാ തിരുകേണ്ടത്..

അവന്‍റെ വായിലാരെങ്കിലും കുറച്ചു തുണിതിരുകെടാ... അമ്മാവന്‍റെ വക അറിയിപ്പ്.....

 ആകെകിട്ടിയത് നാല്‍പതുലക്ഷം. അവള്‍ക്കു ഫോണ്‍ വാങ്ങിയത്, മറ്റവള്‍ക്കു ബ്രാ വാങ്ങിയത്, അടുത്തവള്‍ക്ക് ജട്ടിവാങ്ങിയത്, എനിക്ക് സ്യുട്ട് വാങ്ങിയത് എല്ലാംകൂടി ഇരുപതുലക്ഷം ബാക്കിയെത്ര,, ബാക്കിയെത്ര പറയൂ ..ആര്‍ക്കുമറിയില്ല അല്ലെ.. ഞാന്‍ ദാവൂദ് അണ്ണനെ വിളിക്കാം ഹലോ ദാവീദണ്ണാ...

കഷ്ടം നല്ലൊരു ചെറുപ്പക്കാരനായിരുന്നു അവനി ഗതിവന്നല്ലോ ദൈവമേ...

ഞങ്ങളുടെ മോന്‍ നിരപരാധിയാണ്,, അവനാരോ കൈവിഷം കൊടുത്തതാണ്...ഗോപിയുടെ അമ്മയും അച്ഛനും സിറ്റൌട്ടില്‍ ഇരുന്നു വിലപിക്കുന്നു..

ആമ്പുലന്‍സ് കാണുന്നില്ലല്ലോ മാഷേ.... ഒന്നു വിളിച്ചുനോക്കിക്കേ ..

ഹലോ ഊളമ്പാറയല്ലേ,,  അമ്പുലന്‍സ് പോന്നോ..പോന്നന്നോ എന്താ....... കറന്റ് ഉണ്ടോന്നോ,,,, ഉണ്ടായിരുന്നു. ഇപ്പൊ പോയതെ ഉള്ളൂ....

ങ്ങേ; കറന്റ് അടിപ്പിക്കണമെന്നോ..... ങ്ങാ,,, പറയാം ..

എന്താ മാഷേ

അതുപിന്നെ ഗോപിയെ കറന്റ് അടിപ്പിക്കണമെന്നാപറയുന്നത് .പ്ലഗും സ്വിച്ച്ബോര്‍ഡും ഇവിടെ ഉണ്ടോ; അതോ കൊണ്ടു വരണോന്ന് ..

വേണ്ട വേണ്ട കൊണ്ടുവരേണ്ട ഇവിടുണ്ട്...

ചുരുങ്ങിയ സമയംകൊണ്ട് ന്യൂസ് ലീക്കായി.

ഗോപിയെ കറന്റ് അടിപ്പിക്കണം. ഊളമ്പാറെന്നു ആളുവരണുണ്ട്.

സംഭവമറിഞ്ഞു പഞ്ചായത്തു പ്രസിഡന്റും മെമ്പര്‍മാരും കുതിച്ചെത്തിയിരിക്കുന്നു..  ഗോപിയെ തോളില്‍തട്ടി ആശ്വസിക്കുന്നതിനിടയില്‍ മൊഴിഞ്ഞു; ഗോപിയെ.... നിന്‍റെ ഗോപുമോന് ജാമ്യം കിട്ടികേട്ടോ. ഇതു പറഞ്ഞതും

ഫ്പൂ ആര്‍ക്കുവേണം തന്‍റെ ജാമ്യം. ഒന്നിനെയും വിടില്ല ദാവീദണ്ണന്‍ ഒന്നു വന്നോട്ടെ കാണിച്ചുതരാം.... ധോനിയുടെ പെണ്ണുമ്പിള്ള അവളാ കള്ളി... ആയിരത്തൊന്നു എയര്‍ ഹോസ്റ്റ്സ്മാരുണ്ട് എന്‍റെ അക്കൌണ്ടില്‍  അറിയാമോ. ഞാനൊന്നു ഞൊടിച്ചാല്‍ എല്ലാ അവളുമാരും തേ,,, ഇങ്ങനെ,,, ഇങ്ങനെ ....അയ്യേ....ഭഗവാനേ കാണാന്‍ വയ്യ....പുലയാട്ടൂകേട്ട് പ്രസിഡന്റും ടീമും തലയില്‍ മുണ്ടിട്ട് സ്ഥലംകാലിയാക്കി.

സംഗതി ഇങ്ങനെ മൂത്തു വരുമ്പോഴാണ് ഒരു വിളി വന്നത്..മാഷേ ഇങ്ങു വന്നെ ഒരു കാര്യം പറയാനുണ്ട്.

എന്തുവാട...............

സംഗതി രഹസ്യമാ..അതേ,,, നമ്മുടെ ഗോപിക്ക് ഭ്രാന്തൊന്നുമല്ല...???

 പിന്നെ??????????????

അവനൊരു കഞ്ചാവുബീഡി വലിച്ചതാ...... ആദ്യത്തെ വലിയായതിനാല്‍ സംഗതി നന്നായിട്ട് തലയ്ക്കുപിടിച്ചതാ...

ആരാ ബീഡി കൊടുത്തത്?

നമ്മുടെ അപ്പിഹിപ്പിയാ................

 വേണം വേണമെന്ന് ഒരുപാടു പ്രാവശ്യമായി പറയുന്നു.എല്ലാവരും കാടാമ്പുഴയ്ക്ക് ഉരുളികമിഴ്ത്താന്‍ പോകുവാ, താമസിച്ചേ വരൂവെന്നു പറഞ്ഞു ചോദിച്ചപ്പോള്‍  കുഴപ്പമൊന്നുമുണ്ടാവില്ലന്നു കരുതി കൊടുത്തതാണ്..  ഇതിപ്പോ കെട്ടിറങ്ങുന്നതിനുമുന്‍പ് ഉരുളികമിഴ്ത്താന്‍ പോയവര്‍ മടങ്ങിവരുമെന്ന് ആരറിഞ്ഞു... അതാ പ്രശ്നമായത്‌..ഒരു കുടം മോര് കുടിപ്പിച്ചാല്‍; തീരുന്ന കേസേയുള്ളു. പക്ഷെ എങ്ങനെ കുടിപ്പിക്കും.. വേഗംവേണം ഊളമ്പാറെന്ന് ഷോക്ക് കൊടുക്കാന്‍ ആളിങ്ങു വരും അതിനുമുമ്പ് ബോധം വരത്തണം..പണിയുണ്ട് നമുക്ക് കുട്ടപ്പസ്വാമിയേ വരുത്താം...മാഷു വിളിച്ചാ സ്വാമി വരും....

ഹലോ,,, കുട്ടപ്പനല്ലേ ഞാന്‍ വിദ്യാധരനാ നീ ഈ ഗോപിയുടെ വീടുവരെ ഒന്നുവരണം..കുടത്തില്‍ തീര്‍ത്വമായി വെള്ളംവേണ്ട; മോര് എടുത്താല്‍ മതി..

 അങ്ങനെ സ്വാമിവന്നു തീര്‍ത്വം എന്നപേരില്‍ കൊണ്ടുവന്ന ഒരുകുടം മോരും കുടിപ്പിച്ചു; പച്ചവെള്ളത്തില്‍ ഒരു കുളിപ്പിരും നടത്തിയപ്പോള്‍  ..ഗോപി പഴയ ഗോപിയായി..എല്ലാം കുട്ടപ്പസ്വാമിയുടെ അനുഗ്രഹം... സ്വാമിമഠത്തിലേക്ക് അപ്പോള്‍ തന്നെ പതിനായിരംരൂപ പാസായി. ദേശത്തും പരദേശത്തുമുള്ള അറിയാവുന്ന എല്ലാ അമ്പലത്തിലും പള്ളിയിലും ഭ്രാന്തുമാറ്റിയതിന്‍റെ നേര്ച്ചപ്പണം ഗോപിയുടെ കുടുംബക്കാര്‍ അയച്ചുതുടങ്ങി.. കവറിലാക്കി അയക്കാന്‍ കൊടുത്തുവിട്ട പണം പലരും മുക്കിയെന്നും പറയപ്പെടുന്നു. ദൈവത്തിനെന്തിനാ കാശ്...   ശര്‍ക്കര, വാഴക്കുല, തെങ്ങകുല, വെണ്ണ, നെയ്യ്, പഞ്ചസാര എന്നുതുടങ്ങി സകല തുലാഭാരങ്ങളും നടത്താനും അതിന്‍റെ ചിലവിലേക്കായി ഗോപിയുടെ പേരിലുള്ള ആറ്റുതീരത്തെ അരയേക്കര്‍ പാടം വില്‍ക്കാനും തീരുമാനമായി...ഒരു ബീഡി പറ്റിച്ച ഒരു പണിയെ....

 ഇംഗ്ലിഷുകാര്‍ ഇട്ടേച്ചുപോയ അവശിഷ്ടം നമ്മളങ്ങ് ഏറ്റെടുത്തു..ദേശിയ കളിയും (ഹോക്കി ),അന്തരാഷ്ട്രകളിയും (ഫുട്ബോള്‍) ചാകാന്‍കിടക്കുന്നു. തിരിഞ്ഞുനോക്കാന്‍ ആളില്ല. വന്‍ഡേ ,ടെസ്റ്റ്‌ ,ഐ പി എല്‍, റ്റൊന്റി റ്റൊന്റി എന്നൊക്കെപറഞ്ഞ് പന്തും കോലും പരിപാടി നമ്മളങ്ങ് ഏറ്റെടുത്തു. പരസ്യകമ്പോളത്തില്‍ ഉല്‍പ്പന്നങ്ങള്‍ ചിലവാകാന്‍ കമ്പനികള്‍ കിറുക്കറ്റിനെ രൂപകൂട്ടിലിരുത്തി പൂജതുടങ്ങി . ലക്ഷക്കണക്കിന്‌ ദൈവങ്ങളില്‍ രക്ഷയില്ലാത്ത സാമാന്യ ജനങ്ങള്‍ക്കാരാധിക്കാന്‍ ബാറ്റും ബോളും കയ്യിലേന്തിയ മനുഷ്യദൈവങ്ങളെ പടച്ചുകൊടുത്തു. എറിയുന്നവനും അടിക്കുന്നവനും പണംവേണം ..കിറുക്കറ്റുകാണുന്ന കിറുക്കന്മാര്‍ക്ക് ആരാധിക്കാന്‍ ദൈവങ്ങളും വേണം..അങ്ങനെ വന്നപ്പോള്‍ ഇടയില്‍ നില്‍ക്കുന്ന വെപ്പുകാര്‍ എന്ന പൂജാരിമാര്‍ 'ചില്ലറ' തുട്ടുകള്‍ ഭക്തരോടുവാങ്ങി ഒരോഹരി ദൈവങ്ങള്‍ക്കും കൊടുത്തുകൊണ്ട് ഭക്തരുടെ ആവശ്യാനുസരണം കളികളിക്കുന്നത് തെറ്റാണോ??അതിനിപ്പോ ‘മോക്ക’ ചുമത്തേണ്ട വല്ല ആവശ്യവും ഉണ്ടോ??? കിറുക്കര്‍ക്ക് കിറുക്കറ്റ് കണ്ടാല്‍പ്പോരെ കുഴിയെണ്ണാന്‍ നില്‍ക്കണോ..

 ഒത്തുകളിച്ചും, അല്ലാതെ കളിച്ചും, കള്ളുകുടിപ്പിച്ചും, കോള കുടിപ്പിച്ചും, ബൂസ്റ്റ് കഴിപ്പിച്ചും, ബിസ്ക്കറ്റ് തീറ്റിച്ചും ഈ ദൈവങ്ങള്‍ നമ്മളെ വണ്ണം വയ്പ്പിക്കുന്നു.ചില്ലറ കിട്ടുമ്പോള്‍ നോബോള്‍ എറിയുന്ന പുണ്യാത്മാക്കളെ അതേ ചില്ലറതന്നെ രക്ഷിക്കും.. എന്നാല്‍ ദിവസം മുഴുവന്‍ ഒത്തുകളികണ്ടു കയ്യടിക്കുന്ന ജനങ്ങളെ ആരുരക്ഷിക്കും... മോക്കയെ ഒഴിവായുള്ളൂ ബാക്കിമുഴുവന്‍ കിടക്കുന്നു.. ഉരുട്ടുനേര്‍ച്ചകളും തുലാഭാരങ്ങളും ഇനിയെത്രകിടക്കുന്നു..കിറുക്കറ്റു നടക്കട്ടെ; കളിദൈവങ്ങള്‍ ഒത്തുകളിയും, വിത്തുകാളകളുമായി നാടുചുറ്റി സുഖിക്കട്ടെ.. കളികാണുന്ന കിറുക്കന്മാര്‍ ഊമ്പട്ടെ...

16 comments:

 1. സുരാജ്June 16, 2013 at 11:42 AM

  കളികണ്ട കിറുക്കന്‍മ്മാര്‍ ഊമ്പി, മച്ചാനെ നമിച്ചു

  ReplyDelete
 2. അശോകന്‍June 16, 2013 at 11:57 AM

  കോഴ വാങ്ങി കളി തോറ്റ പണ്ടത്തെ ക്യാപ്റ്റന്‍ അസരുധീന്‍റെ കഥ സിനിമയാക്കാന്‍ പോവുകുയാ അതുംകണ്ട് നമ്മള്‍ കയ്യടിക്കും.ഗോപുമോന്‍ കള്ളക്കളി നടത്തിയുട്ടുണ്ടെങ്കില്‍;ഉരുളി കമിഴ്ത്തും,ഉരുട്ടു നേര്‍ച്ചയും.തുലാഭാരവും ,മലകയറ്റവും നടത്തിയാല്‍ മതി സകല പാപവും തീരും...ദൈവങ്ങള്‍ വരെ കൂറ് മാറി..മോക്കെ വെറും കോപ്പാകാനാ സാധ്യധ

  ReplyDelete
 3. ഒരു നല്ല കോമഡി സിനിമ കണ്ടപോലെ തോന്നി നല്ല എഴുത്ത് ആക്ഷേപഹാസ്യം ഇഷ്ടപ്പെട്ടു കഞ്ചാവ് ബീഡികളെ ഇനിയെങ്കിലും നിലക്ക് നിറുത്തണം

  ReplyDelete
 4. ജോയേഷ്June 16, 2013 at 12:36 PM

  കളിക്കളത്തിലെ ദൈവങ്ങള്‍ ഭക്തരെ പറ്റിക്കുന്ന വെറും വ്യജന്മ്മാര്‍ ആണെന്നു തെളിഞ്ഞു..പറയിപ്പിക്കാന്‍ പിന്നെ തുലാഭാരവും മലകയറ്റവും.

  ReplyDelete
 5. ആദ്യമേ പറയട്ടെ, ഞാനൊരു ക്രിക്കറ്റ് ആരാധകൻ അല്ല,കളി കാണാറുമില്ല.പക്ഷെ ഒരു കാര്യം ചോദിക്കുവാൻ ആഗ്രഹിക്കുന്നു.ആയിരക്കണക്കിന് കോടികൾ മുതൽ മുടക്കി മൊയലാളിമാർ ഐപിയെൽ ടീമുകൾ വിലക്കെടുക്കുന്നത്,സോപ്പും ചീപും കോളയും എന്ന് വേണ്ട അണ്ടർ വെയറിന്റെയും പെണ്ണുങ്ങളുടെ നാപ്ക്കിന്റെ പരസ്യം വരെ കാണിച്ചു കിട്ടുന്ന പരസ്യ കാശ് ആഗ്രഹിച്ചാണോ.ലാസ് വേഗസിലും മൊണോക്കൊയിലും ലണ്ടനിലും ചെന്ന് വാതു വെക്കുന്നതിനു പകരം സ്വന്തം നാട്ടിൽ ആ പരിപാടി നടത്തുവാൻ ഒരു വഴി,അത്രയേ ഉള്ളൂ.പലരും നൂറു കണക്കിന്-ആയിരക്കണക്കിന് കോടികൾ ആണ് ഓരോ ഐ പി എല് സീസണിലും ഉണ്ടാക്കുന്നത്.അങ്ങിനെ ഇരിക്കെ,ഈ പരിപാടി നടത്തുന്നത് താങ്കൾ ഇവിടെ ഉദ്ദേശിച്ച മലയാളി താരവും അയാളുടെ കൂടെ പിടിയിൽ ആയ ചെരുമീനുകളും മാത്രമാണോ?എന്ത് കൊണ്ട് അന്സ്വേഷണം അയാളിലും മറ്റു രണ്ടു കളിക്കാരിലും മാത്രം ഒതുങ്ങി?അന്സ്വേഷണം കൂടുതൽ നീണ്ടാൽ വലയിൽ ആകുന്നത് സ്പോര്ട്സ് ബൈക്കും ഹമ്മാരും വാതു വെപ്പുകാരിൽ നിന്ന് വാങ്ങിയ മുന്തിയ താരം മാത്രമല്ല,ഇപ്പോഴത്തെ പുതിയ താരോദയം വരെ ഉണ്ട്,ലിസ്റ്റിൽ.പിന്നെ ക്രിക്കറ്റ് കച്ചവടം നടത്തുന്ന ബി സി സി യിൽ ഉള്ള സാരന്മാരിൽ പലരും കുടുങ്ങും.ഈ പറഞ്ഞ കളിക്കാരൻ വാതു വെച്ച് എന്ന് തെളിയിക്കുവാൻ പോലിസ് നിരത്തിയ തെളിവുകളിൽ പ്രധാനം അയാള് തൂവാൽ കൊണോത്തിന്റെ തുമ്പത്തു തൂക്കി എന്നതാണ്.ആ കളിക്കാരൻ അന്ന് മാത്രമാണോ ഇത് ചെയ്തിട്ടുള്ളത്?അത് കൂടാതെ സ്പോട്ട് ഫിക്സിംഗ് എന്നാ പരിപാടി ഈ പിടിയിൽ ആയവർ മാത്രമാണോ നടത്തുന്നത്?അടിമുടി അഴിമതിയും കച്ചവടവും തട്ടിപ്പും മദ്യവും പെണ്ണും മുഖ മുദ്രയായ ഐ പി എല്ലിൽ ഒരു വിധപെട്ട ചേട്ടന്മാരൊക്കെ ഈ പരിപാടി നടത്തുന്നു.അതിനെ പട്ടി മിണ്ടാതെ ഒരു മലയാളി ആയത് കൊണ്ട് മാത്രം ഇയാളുടെ മേൽ കുതിര കയറുന്നത് ശരിയല്ല.ദേശത്തിന് വേണ്ടി കളിക്കുമ്പോൾ ഇത് ചെയ്തെങ്കിൽ,അയാളെ ക്രൂശിക്കുന്നതിൽ കാര്യമുണ്ട്,കാവിലെ ഉത്സവത്തിന് കാണാറുള്ള കുലുക്കി കുത്തിന്റെ മുന്തിയ ഇനമായ ഐ പി എല്ലിൽ വാതു വെച്ച് എന്നും പറഞ്ഞു അയാളെ തീവ്ര വാദി ആക്കുന്ന പരിപാടി ശരിയല്ല.വായും പൊളിച്ചു വേറെ പണിയൊന്നും ചെയ്യാതെ സ്റെടിയത്തിലും ടി വി യുടെ മുന്നിലും ഇരിക്കുന്ന നാട്ടുകാരെയാണ് ആദ്യം തല്ലേണ്ടത്.അല്ലാതെ ചതിവിൽ അല്പം വഞ്ചന കാണിച്ച ഇയാളെ പോലെയുല്ലവരെയല്ല

  ReplyDelete
  Replies
  1. ബ്ലോഗ്‌ വായിച്ചാ കൂട്ടത്തില്‍ താങ്കളുടെ കമന്റും വായിച്ചു.മലയാളിയെ ക്കുറിച്ച് എഴുതിയത് തെറ്റായി എന്നു തോന്നുന്നില്ല.മറ്റുള്ളവരുടെ കളിയെക്കുറിച്ച് താങ്കള്‍ക്കും എഴുതാം വായനക്കാര്‍ അതു വായിക്കുകയും ചെയ്യും..കള്ളക്കളി ആരു കാണിച്ചാലും അത് മോശമാണ് അതില്‍ പരല്‍ തിമിംഗല വിത്യസമോന്നുമില്ല.പരലാണ് കള്ളനെങ്കില്‍ അതെനെക്കുറിച്ചു എഴുതിയതില്‍ തെറ്റുമില്ല..തിമിംഗലങ്ങളുടെ കള്ളതാരങ്ങളെക്കുറിച്ച് അറിയുന്നവര്‍ അതും എഴുതണം..നമുക്ക് ഒരു വായനാ സുഖം കിട്ടണം.അല്ലാതെ ഈ എഴുത്തുകൊണ്ട് ഈ നാട് നന്നാവുമെന്ന വിശ്വാസമൊന്നും ആര്‍ക്കും ഇല്ല...

   Delete
  2. This comment has been removed by a blog administrator.

   Delete
  3. അജ്ഞാതന്‍ പറഞ്ഞ കാര്യങ്ങോളോട് വിയോജിപ്പ് ഒന്നുമില്ല..അറിഞ്ഞ കാര്യങ്ങളെപ്പറ്റി പറഞ്ഞു അത്രയേയുള്ളൂ..

   Delete
 6. കഞ്ചാവും പന്തും ബാറ്റും എല്ലാം എന്നും കള്ളക്കഥകളെ പറയൂ,കടലകൊറിച്ചു ഈ പറ്റീര് ആസ്വദിക്കുന്നവരാണ് വിഡ്ഢികള്‍

  ReplyDelete
 7. ആകെ ഒരു നോബോള്‍ മയം

  ReplyDelete
 8. വിലപ്പെട്ട സമയം ചിലവഴിച്ച് ടി.വി ക്ക് മുന്നിലിരുന്ന് സിന്ദാബാദ് വിളിക്കുന്നവരുടെ കാര്യമാണ് കഷ്ടം

  ReplyDelete
  Replies
  1. കഷ്ടം എന്നല്ല വളരെ കഷ്ടം...

   Delete
 9. വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും...നന്ദി അറിയ്ക്കുന്നു

  ReplyDelete