**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, June 29, 2013

എഡിജിപി യുടെ കവിത, ആരെയാണ് അവഹേളിച്ചത്..?


 

 

 രാഷ്ട്രിയനേതാക്കളെയും, ഉന്നത ഉദ്യോഗസ്ഥരെയും, പത്രപ്രവര്‍ത്തകരെയും അവഹേളിച്ചു കവിത എഴുതിയ എഡിജിപി ബി സന്ധ്യക്ക് സര്‍ക്കാരിന്‍റെ താക്കിത് ..സാഹിത്യ രചനകള്‍ മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തരുതെന്നും,, കവിത എഴുത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നുമാണ് താക്കിതുകള്‍..പച്ച മലയാളത്തില്‍ പറഞ്ഞാല്‍ മേലാല്‍ ‘കൈമണി കവിതകള്‍’ മാത്രമേ എഴുതാന്‍ പാടുള്ളൂ..

‘എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ’ എന്ന തലക്കട്ടില്‍ കഴിഞ്ഞ ഏപ്രിലില്‍ കലാകൌമുദിയില്‍ പ്രസിദ്ധികരിച്ച സ്വന്തം കവിതയാണ്;എ ഡി ജി പി യ്ക്ക്  വില്ലനായി മാറിയത്...കവിത പ്രസിദ്ധികരിച്ചത് ഒരു മുഖ്യധാര പത്രത്തിന്‍റെ ആഴ്ചപതിപ്പിലാണെന്നത് വേറെകാര്യം.... മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള ചൊറിച്ചില്‍, അവരെ ബാധിച്ചുകണ്ടില്ല.....

 നീ ആരാകുന്നു;- - - - ഇതൊക്കെയാണോ നീ......... എന്ന ചോദ്യത്തിന്‌....അല്ല ഇതൊന്നുമല്ല .....ഇങ്ങനെയുള്ള, കുത്തഴിഞ്ഞ ഈ നാട്ടിലെ ഒരു പൌരനാണ് ഞാന്‍; എനിക്കിങ്ങനെയെ ആവാന്‍ കഴിയൂ..... എന്ന ഉത്തരവും നല്‍കി കവിത അവസാനിക്കുന്നു...കവിതയെക്കുറിച്ച് പറഞ്ഞാല്‍; ഒന്നാംതരം ഒരു സാമൂഹ്യവിമര്‍ശനം...

 കവിതയില്‍ ആരെയും വ്യക്തിപരമായി അവഹേളിച്ചിട്ടില്ല..ഏതെങ്കിലും ജാതിയേയോ, മതത്തെയോ, വിഭാഗത്തെയോ പരാമര്‍ശിച്ചിട്ടില്ല...എന്നിട്ടും ഈ കവിത ആര്‍ക്കൊക്കെയോ കൊണ്ടുവെന്നു വ്യക്തം... സാമൂഹ്യ ഇടപെടല്‍ എന്ന കവിതയുടെ ലക്ഷ്യം സാക്ഷാത്കരിച്ചിരികുന്നു... അതുകൊണ്ടുതന്നെ കവിത എന്ന പരിവര്‍ത്തന സങ്കേതത്തിന്‍റെ ഉദേശ്യം, ഇതിലൂടെ നിറവേറ്റിയിരിക്കുന്നു എന്നതില്‍ കവിയത്രിയ്ക്ക് സന്തോഷിക്കാം..

 ആരെയും വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല; എന്നാല്‍ നാട്ടില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ വിമര്‍ശനം ചൊരിഞ്ഞിട്ടുമുണ്ട്..അങ്ങനെ വിമര്‍ശിക്കപ്പെട്ട പേരുകളില്‍ പത്രമെഴുത്ത് തൊഴിലാളി, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ,കഴുത, രാഷ്ട്രിയക്കാര്‍, കഴുതപ്പുലി, കാമാഭ്രാന്തന്‍ തുടങ്ങിയ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു...ഇതില്‍ എവിടെയാണ് അവഹേളനം എന്നു മനസിലായില്ല.ഇതൊക്കെ ഒരു അവഹേളനമായി രാഷ്ട്രിയക്കാര്‍ക്കും പത്രക്കാര്‍ക്കും തോന്നിയെങ്കില്‍ ദിവസവും ഇവരുടെയൊക്കെ പുലയാട്ടു കേട്ടുകൊണ്ടിരിക്കുന്ന ജനം എന്താണ് ചെയ്യേണ്ടത്. മുകളില്‍ പറഞ്ഞിരിക്കുന്ന വിഭാഗങ്ങളെ പൂവിട്ടു പൂജിക്കേണ്ട സാഹചര്യമാണിപ്പോള്‍ നിലവിലുള്ളതെന്ന് എല്ലാവര്ക്കുമറിയാം...

പിമ്പുകളാവുന്ന പത്രപ്രവര്‍ത്തനവും,കാലുവെട്ടലും കാലുവാരലും കൈമുതലാക്കിയ രാഷ്ട്രിയവും, സംസ്ക്കാരമില്ലാത്ത ദ്രെശ്യമാധ്യമങ്ങളുമുള്ള നാട്ടില്‍; മദ്യം, മാഫിയാ, പീഡനങ്ങള്‍, പ്രകൃതി ചൂഷണങ്ങള്‍ എല്ലാം നടമാടുന്ന ഈ നാട്ടില്‍; എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ... എന്നൊരാളുടെ പ്രതികരണമാണ് കവിതയില്‍ പറയുന്നത്.എന്തേ ഞാന്‍ ഇങ്ങനെയാകുന്നു  സ്വയം പരിശോധിക്കുന്ന .ഒരു വ്യക്തിയുടെ ആത്മപരിശോധനായാണ് കവിതയില്‍ വ്യക്തമാവുന്നത്....സാമൂഹ്യ വിമര്‍ശനാത്മകമായി എഴുതിയ ഈ കവിതയില്‍ വിവാദമുണ്ടാക്കുന്ന തരത്തിലുള്ള ഒന്നുമില്ലന്നുവ്യക്തമാണ്...

  പ്രശ്നം അവിടെയല്ല ...രാഷ്ട്രിയക്കാരെയും പത്രക്കാരെയും വിമര്‍ശിച്ചു എന്നതാണ് കുഴപ്പം....മറ്റുള്ളവരുടെമേല്‍ ചെളിവാരിയെറിയല്‍ നടത്തുമ്പോള്‍ കാണിക്കുന്ന സഹിഷ്ണുതയൊന്നും നമ്മള്‍ക്ക് ബാധകമല്ല..നമ്മുടെ വെള്ളക്കുപ്പായത്തിനടിയിലുള്ള പുഴുക്കുത്തുകളെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അപ്പൊ നമ്മള്‍ വാളെടുക്കും.അതിനു നമ്മള്‍ ഇല്ലാത്ത റൂളൊക്കെ പൊക്കിപ്പിടിക്കും;അതാണ്‌ കഥ. സര്‍വിസ് ചട്ടങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കരുത് എന്നേയുള്ളൂ...അല്ലാതെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കരുതെന്നും, വികിടത്തരം കാണിക്കുന്ന രാഷ്ട്രിയക്കാരെയും , പത്രക്കാരെയും വിമര്‍ശിക്കാന്‍ പാടില്ലയെന്നു പറഞ്ഞിട്ടില്ല. ഇനിയിപ്പോ രാഷ്ട്രിയക്കാര്‍ക്കും പത്രക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കാന്‍ പാടില്ലയെന്നു റൂള്‍ വല്ലതുമുണ്ടോ ആവോ...?  അല്ല; അങ്ങനേയും ആവാം...മൂക്കില്ലാരാജ്യത്ത് മുറിമൂക്കനാണല്ലോ രാജാവ്. അഥവാ ഇവര്‍ വിമര്‍ശങ്ങള്‍ക്ക് അതീതരാണോ..സാഹിത്യസൃഷ്ടികള്‍ വിമര്‍ശനാത്മകമാകാന്‍ പാടില്ലേ..

  ചുറ്റുമൊന്നു കണ്ണുതുറന്നു നോക്കിയാല്‍ നീറുന്ന പ്രശ്നങ്ങളെക്കാള്‍; നാറുന്ന പ്രശ്നങ്ങളാണ് അധികവും. ഒക്കെയിലും പ്രതികള്‍ രാഷ്ട്രിയക്കാര്‍. അഴിമതി, സ്വജനപക്ഷപാതം, പെണ്‍വാണിഭം എന്നുതുടങ്ങി രാഷ്ട്രിയക്കാര്‍ ഇല്ലാത്ത കേസുകള്‍ മരുന്നിനുപോലും കിട്ടില്ല. എന്നാലോ വിമര്‍ശിക്കാന്‍ പാടില്ല.........? സല്യൂട്ട് മാത്രം. അപ്പൊ ഈ നിയമപാലനമെന്നു പറഞ്ഞാലും രാഷ്ട്രിയക്കാരും പത്രക്കാരും പറയുന്നത് അനുസരിക്കലാണോ ആവോ...

 കൊച്ചുകുട്ടികളടക്കമുള്ള കുടുംബസദസ്സുകളിലേക്ക് ബ്രേക്കിംഗ് ന്യൂസായി ബ്ലൂഫിലിം പ്രദര്‍ശിപ്പിക്കാം; പക്ഷെ വിമര്‍ശിക്കാന്‍ പാടില്ല........?റേറ്റിംഗ് കൂട്ടാന്‍ വല്ലവന്‍റെയും കിടപ്പറരംഗങ്ങള്‍ സംപ്രേക്ഷണം ചെയ്ത് ആളെ കൂട്ടാം പക്ഷെ വിമര്‍ശിക്കാന്‍ പാടില്ല.....?.

 കൈയ്യിലൊരു പത്രമുണ്ടെങ്കില്‍ ആരെക്കുറിച്ചും എന്തും എഴുതാം.... നുണക്കഥകള്‍ പെരുപ്പിച്ചു ഏഴുകോളം വാര്‍ത്തയുണ്ടാക്കാം.. കള്ളത്തരം പുറത്തുവന്നാല്‍ തിരുത്ത്‌ കൊടുത്തു രക്ഷപെടാം..ആരും ഇതിനെയൊന്നും വിമര്‍ശിക്കാന്‍ പാടില്ല.ഇതൊക്കെ നമ്മുടെ അധികാരമാണെന്നാ വാദം..

 ശമ്പളത്തിന്‍റെ കൂടെ കിമ്പളം വാങ്ങാം, പണിവന്നാല്‍ ബന്ധപെട്ട ഫയലുകള്‍ മുക്കി രക്ഷപെടാം...പക്ഷെ വിമര്‍ശിക്കാന്‍ പാടില്ല.... പറ്റുമെങ്കില്‍ ഒരു താമ്രപത്രം എഴുതി സ്ഥാനകയറ്റം വാങ്ങാം..അതാണ്‌ ശരി..നേരിനു നേരെ കണ്ണടയ്ക്കുക..ആരേലും കണ്ണുതുറന്നാല്‍ അവരെ ഒറ്റപ്പെടുത്തുക.... അതാണിവിടെ സംഭവിച്ചത്. തമിഴ്‌നാട്‌ മോഡലില്‍ കാലുനക്കലാണ്‌ ഉദേശ്യമെങ്കില്‍ അതു നല്ലതല്ല ....

 സന്ധ്യാമാഡം എഴുതിയത് ഒരു കവിതയാണ്....കവിത മാത്രമാണ്... അതില്‍ കാണുന്ന ശരികളാണ് നിങ്ങളെ അസ്വസ്ഥരാക്കുന്നത്...മുന്നില്‍ കാണുന്ന ലോകത്തെനോക്കി ഒരു കവിത എഴുതാന്‍ പറഞ്ഞാല്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ഏതൊരു കവിയും എഴുതുന്ന വാക്കുകളാണ് പ്രസ്തുത കവിതയിലും ഉള്ളത്.. സത്യം; സത്യമായിതന്നെ  പറയുമ്പോള്‍; സര്‍വീസ് റൂള്‍ എന്ന ഉമ്മാക്കികാട്ടി പേടിപ്പിക്കല്ലേ സര്‍ക്കാരെ....മീനാ കുന്തസ്വമി എന്ന ഭയങ്കര എഴുത്തുകാരി ഗാന്ധിയെക്കുറിച്ച്  Bapu, bapu, you big fraud, we hate you..” എന്നു കവിത എഴുതിയപ്പോള്‍ ആര്‍ക്കും ഒന്നും തോന്നിയില്ല. ഇവിടെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ, ഒരു കവിത എഴുതിയപ്പോള്‍ ഭയങ്കരവിവാദം....ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഞെക്കി ക്കൊല്ലാന്‍ പാകത്തിലുള്ള തെറ്റൊന്നും തന്‍റെ കവിതയിലൂടെ സന്ധ്യാമാഡം ചെയ്തിട്ടില്ല...

 എല്ലാവരും നമ്മേ നോക്കി കവിത ചൊല്ലുന്നു........ തനിക്കൊന്നും ചൊല്ലാനില്ലേ നമ്പ്യാരേ......  എന്നു ചോദിച്ച തമ്പുരാനോട്‌; അടിയന്‍ എന്തു ചൊല്ലാന്‍ “ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം” എന്നു ചൊല്ലിയ കവിയുടെ നാടാണിത്. അതുകൊണ്ട് കവികളുടെയും, മറ്റു സാഹിത്യകാരന്‍മ്മാരുടെയും രചനകള്‍; തങ്ങളുടെ അടിവസ്ത്രത്തിന്‍റെ തൊങ്ങലുകളെക്കുറിച്ചുള്ള വിവരണങ്ങളായും, തങ്ങള്‍ വിട്ട അധോവായുവിനെ ജനങ്ങളുടെ ഇടയില്‍ നടത്തുന്ന പുഷ്പവൃഷ്ടിയായും പരുവപ്പെടുത്തുന്ന, കേവലം കൈമണികവിതകളായും മാറ്റണമെന്ന്, ആരും  നിര്‍ബന്ധം പിടിക്കുന്നത്‌ നന്നല്ല...

21 comments:

 1. Replies
  1. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതുതന്നെ .....റിയാലിറ്റി .

   Delete
 2. Your have really opened your eyes...great.

  ReplyDelete
 3. കോഴിയെ കട്ടവന്റെ തലയില്‍ പൂട എന്ന് പറഞ്ഞാല്‍ എല്ലാവരും ഒന്ന് തല തപ്പും....പിന്നെ ഒന്ന് ചൂടാകും..
  അത് സ്വാഭാവികം

  ReplyDelete
  Replies
  1. ഹ ഹ കാമ്പുള്ള നമ്പ്യാര്‍ ഫലിതങ്ങള്‍ ....

   Delete
 4. രാഷ്ട്രീയവും, ദൃശ്യമാധ്യമങ്ങളും, മതങ്ങളും... വിമർശിയ്ക്കപ്പെടുവാൻ പാടില്ലാത്ത കുറേ ആധുനികദൈവങ്ങൾ.... :(
  ഇക്കാലത്ത് പാവപ്പെട്ടവൻ വ്യഭിചരിച്ചാൽ മാത്രം പീഡനവും, രാഷ്ട്രീയക്കാരന്റെ വ്യഭിചാരമെല്ലാം എഡിറ്റിംഗിലൂടെ സൃഷ്ടിച്ചതുമാണല്ലോ..... അത് അങ്ങനെയാക്കിത്തീർക്കുവാൻ ബദ്ധപ്പെടുന്ന കുറേ വൃത്തികെട്ട മാധ്യമങ്ങൾ..... ഇതിനെല്ലാം കൂട്ടുനിൽക്കുന്ന ഉദ്യോഗവൃന്ദങ്ങൾ...

  എല്ലാവർക്കും അറിയാവുന്ന ചില സത്യങ്ങൾ മാത്രമാണിവ... രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുവാനുള്ള ധൈര്യം ഒരാൾക്കെങ്കിലും ഉണ്ടായല്ലോ... ( ഒരു വിളിച്ചുപറയലുകൊണ്ട് ഈ രാജാക്കന്മാരെല്ലാം തുണിയുടുക്കുമെന്നുള്ള പ്രതീക്ഷയില്ലെങ്കിലും, ഒരാൾക്കെങ്കിലും നഗ്നത് മറയ്ക്കുവാൻ തോന്നിയാലോ)

  ReplyDelete
  Replies
  1. ശരിയാണ് ഷിബു ..ഇതെല്ലാം കേള്‍ക്കുമ്പോള്‍ രാജാക്കന്മ്മാര്‍ ഉള്ള തുണികൂടി പറിച്ചു തലയില്‍ കെട്ടുന്നു,ചൊറിയും ചിരങ്ങും പിടിച്ച പലതും കാണാന്‍ പാവം പൊതുജനം....

   Delete
 5. ജനാധിപത്യ രാജ്യമാണെന്നു പറയുകയും അങ്ങനെ അല്ലാതായിത്തീരുകയും ചെയ്തുകൊണ്ടേയിരിക്കുന്നു അപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

  ReplyDelete
  Replies
  1. ജനാധിപത്യം ഫാസിസത്തിലേക്ക് മാറുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ ആണിത്....അനീഷ്‌.

   Delete
 6. There is nothing wrong in what Sandhya has done...
  She expressed her feelings so bold... Koodos n hats off to her

  ReplyDelete
  Replies
  1. ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു.

   Delete
 7. സന്ധ്യയല്ലാതെ വേറൊരാള്‍ എഴുതിയിരുന്നുവെങ്കില്‍ പത്രമോഫീസുകളുടെ ചവറ്റുകുട്ടയില്‍ വിശ്രമിക്കാന്‍ മാത്രം കെല്പുള്ള കവിത.
  അത്രയുമേ കവിത വായിച്ചിട്ട് എനിയ്ക്ക് തോന്നിയുള്ളു.
  പിന്നെ എന്തിനാണോ ഈ വിവാദം

  ReplyDelete
  Replies
  1. എന്തിനീ വിവാദം ..അതാണ്‌ ചോദ്യം..

   Delete
 8. ശ്രീമതി സന്ധ്യ എഴുതിയത് നല്ല പ്രതികരണമാണ്. എന്നാല്‍ അതില്‍ കവിതയുടെ അംശം തീരെ കുറവ്.മേലധികാരികള്‍ ചൂടാവാന്‍ കാരണവും അത് തന്നെ. നല്ല കവിത വായിച്ചാല്‍ മനസ്സിലാവുന്ന ആരെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടോ? സംശയം തോന്നുന്നു. എങ്കിലും ഒരു ഉദ്യോഗസ്ഥ ആയതിനാല്‍ പ്രതികരിക്കാന്‍ അര്ഹ അല്ലെന്നു പറയുന്നത് ധാര്‍ഷ്ട്യം തന്നെ.

  ReplyDelete
  Replies
  1. പ്രതികരണത്തില്‍ എന്തിനു ചൂടാകുന്നു..അതാണ്‌ ചോദ്യം.കവിതയുടെ മെറിറ്റ്‌ അല്ല പ്രശ്നം.താങ്കള്‍ പറഞ്ഞ പോലെ വായിച്ചാല്‍ മനസിലാകുന്നവര്‍ ....ഇല്ല.

   Delete
 9. ആരെ ഉദേശിച്ചാണോ എഴുതിയത്, അവര്‍ക്കിട്ടു കൃത്യമായി അത് കൊണ്ടു, അവര്‍ പ്രതികരിച്ചു. അല്ലാതെ ഒരു കവിത എഴുതാന്‍ മുട്ടി നിന്നിട്ട്, ഭാവന വിടര്‍ത്തി എഴുതിയ ഒരു സൃഷ്ടി ആയിട്ടൊന്നും തോനുന്നില്ല. ആ കവിതയുടെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം കുറച്ചു നാള്‍ കഴിയുമ്പോള്‍ മാഡം തന്നെ തുറന്നു പറയു...അപ്പോള്‍ ഞെട്ടാം... ഇപ്പോള്‍ ഇത്ര മതി, തുളസിക്കതിരെ

  ReplyDelete
  Replies
  1. കൃത്യമായി കൊണ്ടു..ഞാനും യോജിക്കുന്നു..

   Delete
 10. ശ്രിമതി സന്ധ്യക് സമൂഹത്തില്‍ നടക്കുന്ന അനീതികല്കെതിരെ പ്രതികരിക്കാന്‍ കവിത എഴുതാന്‍ അല്ല വേണ്ടത് .സ്വന്തം uniforminte ശക്തി മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കണ വേണ്ടത് ...അല്ലാതെ കവിത എഴുതി നാടിനെ രക്ഷിക്കാന്‍ അല്ല വേണ്ടത്

  ReplyDelete
  Replies
  1. ഒരു കവിത എഴുതാന്‍ പോലും അനുവദിക്കാത്ത...അധികരികള്‍ഭരിക്കുമ്പോള്‍ താങ്കള്‍ പറഞ്ഞ യൂണിഫോറം കൊണ്ട് എന്തു ചെയ്യാന്‍ കഴിയും.നിക്ഷ്പഷ നീതി നിര്‍വഹണം സാധ്യാമാണോ?..ഞാന്‍ സംശയിക്കുന്നു...

   Delete