**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, June 8, 2013

ലോവെയിസ്റ്റ്‌ തന്ന പണി    
    

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

മാഷേ, ഒന്നുവേഗം വാ.........

 എന്താ ഉല്പ്പലാക്ഷാ......

  അതേ, നമ്മുടെ മന്മഥനെ പോലീസ് പൊക്കി,

   ഏതു മന്മഥന്‍..

    ഹാ,,, നമ്മുടെ മനോഹരന്‍റെ മകന്‍ മന്മഥന്‍.

     എന്താ കാര്യം...

       അറിയില്ല...

പോലിസ്‌ സ്റ്റേഷനില്‍നിന്നും വീട്ടിലേക്കുവിളിച്ചിരുന്നു. മകന്‍ സ്റ്റേഷനിലുണ്ട്, വന്നു കൂട്ടിക്കൊണ്ടു പോയ്ക്കൊളാന്‍ പറഞ്ഞുപോലും..

    ശ്ശെടാ,,, എന്താ കാര്യമെന്ന് പറഞ്ഞില്ലേ..

ഇല്ല, അപ്പോഴേയ്ക്കും ഫോണ്‍ കട്ടായെന്നാ പറഞ്ഞത്. മനോഹരനും കുടുംബവും ആകെ പേടിച്ചിരിക്കുകയാ, നമുക്ക് അവരുടെ കൂടെ സ്റ്റേഷന്‍ വരെയൊന്നു പോയാലോ

     അതുവേണോ  ഉല്പ്പലാക്ഷാ...............

 ഈ പോലിസ്‌സ്റ്റേഷന്‍ എന്നുപറഞ്ഞാല്‍ അത്ര സുഖമുള്ള ഒരു ഏര്‍പ്പാടല്ല ഞാന്‍ സ്കൂളില്‍ കുട്ടികളെ ആശാന്‍ കവിതകളും, രാമായണം കിളിപ്പാട്ടു മൊക്കെയാണ് പഠിപ്പിക്കുന്നത്‌.. എനിക്കീ തെറിപ്പാട്ട് അത്ര വശമില്ല അതുകൊണ്ടാ..................

എന്‍റെ മാഷേ, അവര്‍ക്ക് ആകെ പേടിയാ. അതുകൊണ്ടാ ക്ലബില്‍ വന്നു പറഞ്ഞത്, പറ്റില്ലായെന്നു എങ്ങനെയാ പറയുന്നത്............

 എന്നാ ശരി പോയിനോക്കാം........... പോയപോലെ തിരിച്ചുവന്നാല്‍ ഭാഗ്യം.

ഇനി അവന്‍ വല്ല പെണ്ണുകേസിലും പെട്ടുകാണുമോ..?   ഒളിച്ചോടാന്‍ പോയപ്പോള്‍ പിടിച്ചതായിരിക്കുമോ?

ഹേ,,, ചെറുക്കന്‍ അങ്ങനെ പ്രശ്‌നക്കാരനൊന്നുമല്ല. ഇപ്പൊ എന്ട്രന്സിനു കോച്ചിങ്ങിനു വിട്ടിരിക്കുകയാ ..

രാവിലത്തെ ബസിനുപോകും, വൈകിട്ട് വരും. മറ്റു കുഴപ്പങ്ങളോന്നും എനിക്കറിയില്ല.  അല്പം ഫാഷനുണ്ടന്നൊഴിച്ചാല്‍ ‘മധു’പോലും ചവയ്ക്കില്ല.

  വാ,, ഏതായാലും മനോഹരനോട് ചോദിക്കാം

  എന്താ മനോഹരാ, ഈ കേള്‍ക്കുന്നത്.....  എന്ത് പറ്റി..

മാഷേ, ഞങ്ങള്‍ക്കൊന്നും അറിയില്ല... മനോഹരന്‍റെ ഭാര്യ മനോരമയാണ് അതുപറഞ്ഞത്. ഒരു ദുശ്ശീലവും അവനില്ല. അടുത്ത മാസം എന്‍ട്രന്‍സ്‌ പരീക്ഷയാ;......... കിട്ടുമെന്നാ  പ്രതീക്ഷ. അതിനിടയിലാ ഈ പുലിവാല്‌

മാഷോന്നു കൂടെവരണം; ഒറ്റയ്ക്ക് ഇതുവരെ പോലിസ്‌ സ്റ്റേഷനില്‍ പോയിട്ടില്ല.

പണ്ടൊരു പോക്കുപോയതിന്‍റെ ഓര്മ്മ ഇപ്പോഴുംമനസ്സിലുണ്ട്. അന്നു കഷ്ടിച്ചാണ് തല്ലുകിട്ടാതെ രക്ഷപെട്ടത്. എന്നാലും ആ പേടി  പുറത്തു കാണിക്കാന്‍ പറ്റില്ല ..വിദ്യാധരന്‍ ആരാ മോന്‍

 ശരി വാ,,, പോയിനോക്കാം

മനോഹരാ, ഇപ്പൊ ബസ്സില്ലകേട്ടോ..... ഉല്പ്പലാക്ഷന്‍ മൊഴിഞ്ഞു.

കവലയില്‍ കണാരന്‍റെ ജീപ്പ് ടൌണിലേക്ക് ആളെ കാത്തു കിടപ്പുണ്ട്.

‘അറിഞ്ഞില്ലേ മനോഹരന്‍റെ മകനെ പോലിസ്‌ പിടിച്ചു. ഞങ്ങള്‍ ഇറക്കാന്‍ പോകുകയാ ..’

    ഉല്പ്പലാക്ഷന്‍ കവലയില്‍ ചെറിയൊരു വിളമ്പ് നടത്തി

 ഉവ്വോ, എന്നാ,,, ഞങ്ങളും വരാം......................

പരമുനായരുടെ ചായക്കടയില്‍ ചൊറികുത്തിയിരുന്ന എല്ലാ തിണ്ണനിരങ്ങികളും ജീപ്പില്‍ കയറിക്കൂടി

   ആരും പിറകില്‍ തൂങ്ങരുത്.......... എല്ലാവരും അകത്തു കേറു,,, കണാരന്‍റെ താക്കിത്...

അരമണിക്കൂര്‍ കൊണ്ട് പോലിസ്‌ സ്റ്റേഷനില്‍ എത്തി  'ങ്ങും... ആരാ,എങ്ങോട്ടാ.....'  വാതുക്കല്‍  
പാറാവുകാരന്‍ തടഞ്ഞു

     ഇവിടുന്നു വിളിച്ചിരുന്നു...

       എന്തിനാ..... ഇവിടെ വല്ല ചാത്തവും നടക്കുന്നുണ്ടോ ...........?

               വളരെ നല്ല മറുപടി 

പോലിസ്‌ സ്റേഷനില്‍ പോകാന്‍ മുന്നിലിറങ്ങിയ  ഉല്പ്പലാക്ഷനും പിന്നിലേക്കുമാറി.പിന്നില്‍നിന്ന എന്നെ തള്ളി മുന്നിലാക്കി..ചിലര്‍ ഒന്നുമറിയാത്തവരെപ്പോലെ സ്റ്റേഷന്‍റെ മുറ്റത്തുനിന്ന് പല്ലില്‍ കുത്തുന്നു.

   മാഷേ,,,,,,,, പറ മാഷേ..

 അത്,, അത്,, ഈ മനോഹരന്‍റെ മകനെ ഇവിടെ പിടിച്ചുവെന്ന് പറഞ്ഞു വെന്നു പറഞ്ഞു ഫോണ്‍ ചെയ്തിരുന്നു. കൂട്ടാന്‍ വന്നതാ

  ഓ,,,, ആ കേസ്‌

   വരൂ, വരൂ അകത്തേയ്ക്ക് വരൂ....

     സാര്‍, ഇതാ..........     ആ ചെക്കന്‍റെ ആള്‍ക്കാര്‍

       വരാന്‍ പറയൂ..

 കയറിചെല്ലുമ്പോള്‍, മനോഹര പുത്രന്‍ ജട്ടിമേല്‍ നില്‍ക്കുന്നു..

       എന്താ സാര്‍ പ്രശ്നം

  എടൊ, മക്കളെ പറഞ്ഞു വിടുമ്പോള്‍ തുണിയും കൊണാനും വേണ്ടവിധം ഉടുത്തിട്ടാണോ പോരുന്നതെന്ന് നോക്കണം അറിയാമോ...............

        എന്താ സാര്‍.........................

ഇവനെ ഒരു പ്രാവശ്യം താക്കിത്  ചെയ്തുവിട്ടതാ.... എന്നിട്ടും പഠിച്ചില്ല.. മകന്‍റെ വേഷം താന്‍ കണ്ടിരുന്നോ..

         പാന്റ്സും, ടീ ഷര്‍ട്ടും..................

  തനിക്ക് ഇത്ര ദരിദ്രമാണോടോ.....അവിടേം ഇവിടേം എത്തുകേലാത്ത ഓരോന്നും വലിച്ചുകേറ്റി ഇറങ്ങിക്കോളും....അതിനകത്ത് വേറെ വല്ലതും ഉണ്ടോ.................. ഉണ്ടെങ്കില്‍ത്തന്നെ അതു നാട്ടുകാരെ കാണിക്കണമോ. ചന്തിക്ക് മുകളില്‍ നില്‍ക്കുന്ന ബനിയനും; കുണ്ടിക്ക് താഴെ നില്‍ക്കുന്ന പാന്റ്സും. അതിനിടയിലുള്ളഭാഗം അപ്പാടെ തുറന്നു കാണിക്കുന്ന ജട്ടിയും.. ...... ഇവനെന്താ ജട്ടിയുടെ പരസ്യമാ...............?

കൂട്ടത്തില്‍ വന്ന സ്ഥിതിയ്ക്ക്‌ എന്തെങ്കിലും പറഞ്ഞില്ലേല്‍ മോശമാണല്ലോ എന്നുകരുതി ഒരു കാച്ച് കാച്ചി.........................

‘സാര്‍ ഇത്തവണത്തെയ്ക്ക്.............  ധൈര്യം സംഭരിച്ച് ചുമ്മാ അങ്ങു പറഞ്ഞു’

 ആരാടെ ഈ കൂടെ വന്നിരിക്കുന്നത്.. മോനോഹരനോട്‌ എസ്.ഐ.....  

  മാഷാ,, സ്കൂളിലെ.................

മനോഹരന്‍ മനോഹരമായി താഴ്മയോടെ പറഞ്ഞു.     ഞാന്‍ കോളറൊക്കെയൊന്നു  ശരിയാക്കി ആരും കാണുന്നില്ലേടാ.......... എന്ന ഭാവത്തില്‍ ചുറ്റുമൊന്നു നോക്കി..

 നാണമില്ലേടോ തനിക്ക്; ഇത്തരം കാര്യങ്ങള്‍ക്ക് വക്കാലത്തുമായി വരാന്‍, ഇതാണോ താനൊക്കെ സ്കൂളില്‍ പിള്ളേരെ പഠിപ്പിക്കുന്നത്‌; തന്നെയൊക്കെയാ ആദ്യം തല്ലേണ്ടത്

വയറു നിറഞ്ഞു, തല താഴ്ത്തി എല്ലാംപോയ അണ്ണാനെപ്പോലെ വിയര്‍ത്തുകുളിച്ചു പുറത്തേയ്ക്കിറങ്ങി.....

ചെക്കന് കൊടുക്കേണ്ടത് ഞങ്ങള്‍ നേരത്തെ കൊടുത്തിട്ടുണ്ട്‌.. എഴുതി ഒപ്പിട്ടു പൊയ്ക്കോ മേലാല്‍ ആവര്‍ത്തിക്കരുത്.ഇനി പിടിച്ചാല്‍ ജയിലാ...

  ഇനി ഉണ്ടാവില്ല സാര്‍...

  വന്ന വണ്ടിക്കുതന്നെ തിരിച്ചുപോന്നു

വണ്ടിക്കകത്ത്‌ ഒരു ശ്മശാനമൂകത നിറഞ്ഞുനില്ക്കുന്നു. കൂട്ടത്തില്‍ വന്നവരെല്ലാം യോഗ്യന്മാരായി ഇരിപ്പുണ്ട്.

 മാഷിനെ പോലീസുകാര്‍ക്ക്‌ നല്ല മതിപ്പാ,,,,അല്ലേടാ.. വട്ടപറമ്പില്‍ കുട്ടപ്പന്‍ മൊരണ്ടു..നിന്‍റമ്മേടെ ----- ,,,,,,      @#$% മോനെ: എന്നെക്കൊണ്ടൊന്നും

പറയിക്കല്ലേ പറഞ്ഞേക്കാം..   എല്ലാംകൂടി ചെരച്ചങ്ങു വന്നല്ലോ എന്നിട്ടെന്തായി..അവിടെ എത്തിയപ്പോള്‍ ഒന്നിനും നാക്കില്ല..നമ്മളു വെറുതേ നാണംകെട്ടു.എന്‍റെ രോഷം അണപൊട്ടി..

മാഷേ പോട്ടെ, ഏതായാലും ചെക്കനെ വിട്ടല്ലോ....ഉല്പ്പലാക്ഷന്‍റെ വക സമാധാനം. മന്മഥന്‍ അവിടെത്തോട്ടു ജീപ്പിന്‍റെ പിറകില്‍ തൂങ്ങിയാണ്  നിന്നത്..ഇരിക്കാന്‍ പറഞ്ഞിട്ടും ഇരുന്നില്ല. കുറ്റബോധം വിനയം ഇവയൊക്കെ ഇടകലര്‍ന്ന ഒരു പ്രവര്‍ത്തിയായിട്ടാണ് ഞാന്‍ ഇതിനെക്കണ്ടത്. ചെക്കനു പശ്ചാത്താപം കാണും.... എന്നാല്‍ പരമുനായരുടെ ചായക്കടയില്‍വെച്ച് നടത്തിയ വിശദ പരിശോധനയിലാണ് ഇരിക്കാത്തതിന്‍റെ കാര്യം മനസിലായത്. രണ്ടു ചന്തിക്കും നാലുവര കോപ്പിപോലെ നാലു പാടുകള്‍.  ചോര പൊടിഞ്ഞു പൊന്തിയിട്ടുണ്ട്.

ലോവെയിസ്റ്റിനെ പിടിച്ചപ്പോള്‍ത്തന്നെ എമാന്മാര്‍ ചൂരലുകൊണ്ട് ചന്തിക്ക് ചാപ്പകുത്തി.അതുകൊണ്ട് ഒരാഴ്ചക്കാലം ഇരിക്കാനും കിടക്കാനും കഴിയാതെ പിറന്നപടി എവിടെയെങ്കിലും കൂടാം................
വസ്ത്രം ധരിക്കുന്നത് അടിസ്ഥാനപരമായി, നഗ്നത മറയ്ക്കാനും ശരീരത്തിന്‍റെ സംരക്ഷണത്തിനുമായാണ്..തുടര്‍ന്നുള്ള പ്രയാണങ്ങളില്‍ അതു ശാരിര സൌന്ദര്യത്തിനും മറ്റുകൂട്ടി. കാലാകാലങ്ങളില്‍ മാറിവരുന്ന ഫാഷന്‍ ഡിസൈനുകള്‍ ശരിരത്തെ കൂടുതല്‍ സുന്ദരമാക്കാനാണ് ഉപകരിക്കേണ്ടത്. പൊതുസമൂഹത്തിനു നേരെ കൊഞ്ഞനംകുത്താനുള്ള മാര്‍ഗ്ഗമായി വസ്ത്രത്തെ മാറ്റാന്‍ പാടില്ല..അവനവന്‍റെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നതോടൊപ്പം അതു അപരന്‍റെ വികാരങ്ങളെ ഹനിക്കുന്ന രീതിയിലേക്ക് മാറാതിരിക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അടിവസ്ത്രം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമായി യുവാക്കളുടെ ചന്തികള്‍ മാറുമ്പോള്‍ ചൂരലുകള്‍ക്ക് പയറ്റിത്തെളിയാനതു വേദിയാകുന്നുവെന്നു മാത്രം..... അതുവേണോ.

13 comments:

 1. ഹ ഹ ചിരിയാദ്യം, പിന്നെ ചിന്ത

  ReplyDelete
 2. ഇതാ ഒരു പ്രാകൃതൻ ...
  വസ്ത്രങ്ങളെ കളിയാക്കുന്നു ...
  ന്യൂ ജനറേഷൻ പില്ലൈകളെ സംഘടിക്കുവിൻ ...

  --കൊള്ളാം ---- ആശംസകൾ

  ReplyDelete
 3. നമ്മടെ ചന്തി
  നമ്മടെ ജീന്‍സ്

  നിങ്ങക്കെന്താ സര്‍ക്കാരേ

  ReplyDelete
  Replies
  1. സര്‍ക്കാര്‍ ചൂരല്‍
   സര്‍ക്കാര്‍ പോലീസ്

   നിങ്ങക്കെന്താ നാട്ടാരെ....

   Delete
 4. നല്ല ചുട്ട അടി തന്നെ മരുന്ന്

  ReplyDelete
 5. വിജയന്‍June 9, 2013 at 3:20 PM

  മാഷേ നന്നായിരിക്കുന്നു ചിരിയും ചിന്തയും .....

  ReplyDelete
 6. മിന്നല്‍ വാസുJune 9, 2013 at 3:30 PM

  ചന്തിയില്‍ നാലുവരി കോപ്പിപോലെ നാലു വരികള്‍...അതാണ്‌ മാഷേ കളി

  ReplyDelete
 7. കുമാര്‍ കൊല്ലംJune 9, 2013 at 11:09 PM

  കാര്യങ്ങള്‍ രസകരമായ രീതിയില്‍ നര്‍മത്തില്‍ ചാലിച്ച് ലളിതമായ ഭാഷയില്‍ അവതരിപ്പിക്കാനുള്ള തുളസിയുടെ കഴിവിനെ അഭിനന്ദിക്കുന്നു

  ReplyDelete
 8. narmmathil chalicha avathranam nannyirikkunnu..
  ithinokke adi thane marunnu.

  ReplyDelete
 9. ഇനി ഇങ്ങനെ കാണുമ്പോള്‍ അല്പം നായിക്കുരണപ്പൊടി തൂവിയാല്‍ മതി. ഈ ഫാഷന്‍ അതോടെ സ്റ്റോപാകും..

  ReplyDelete
 10. പെണ്‍കുട്ടികള്‍ക്ക്‌ എന്തും ആകാം....ആണ്‍കുട്ടികള്‍ കാണിച്ചാല്‍ ആണോ സാറേ കുഴപ്പം..???????

  ReplyDelete
 11. കയറിചെല്ലുമ്പോള്‍, മനോഹര പുത്രന്‍ ജട്ടിമേല്‍ നില്‍ക്കുന്നു.. കൊള്ളാം..!

  ReplyDelete