**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, March 3, 2014

മസ്ക്കറ്റ് ഹോട്ടലിലെ ചായകുടി...



 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  മസ്ക്കറ്റ് ഹോട്ടലില്‍ മസാലദോശ കഴിക്കാന്‍ കയറിയ രാഷ്ട്രിയക്കാരേല്ലാം ആശങ്കയില്‍ .. പലര്ക്കും ഉറക്കം നഷ്ടപ്പെട്ടതായി അറിയുന്നു... സ്ഥിരമായി വടകള്‍ കഴിച്ചിരുന്ന പലര്‍ക്കും കാന്താരികടിച്ച് ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കുന്നു... ചിലര്‍ നഗ്നപൂജകളും ആരംഭിച്ചതായി പറയുന്നു.. അബ്ദുള്ളക്കുട്ടി എം.എല്‍.എ; തന്നെ മസ്ക്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചതായി സരിതാനായര്‍... സഭ്യമല്ലാത്ത രീതിയില്‍ ഫോണിലൂടെ വിളിച്ച് ശല്യം ചെയ്തിരുന്നതായും സരിത പറയുന്നു... ഇമ്മാതിരി ശല്യക്കാരായ രാഷ്ട്രിയക്കാര്‍ ഇനിയും ഒത്തിരിയുണ്ടെന്നും എല്ലാത്തിന്റെയും പേരുകള്‍ പിറകെ വെളിപ്പെടുത്തുമെന്നും സരിത പറയുന്നു.... എന്റമ്മേ!!!!! എന്തൊരു ഉരുണ്ടുകയറ്റം... എന്തൊരു വിയര്‍ക്കല്‍;;; ആരൊക്കെ ലിസ്റ്റിലുണ്ടെന്ന വിവരത്തിനായി ആകാംഷയോടെ കേരളം കാത്തിരിക്കുന്നു... ഇതാണ് സമയം.... മുന്നേയിറക്കിയ വിത്തുകള്‍ വിളവെടുക്കാന്‍ പറ്റിയ സമയം ഇതാണ്.. വിളവെടുപ്പിന്‍റെ ചെറിയൊരു സാമ്പിള്‍ വെടിക്കെട്ട്‌ നടത്തിയിരിക്കുന്നു.. ഇനി വെളിപ്പെടുത്തലിന്‍റെ പൂരം തുടങ്ങണോ വേണ്ടെയോയെന്നു പരിപാടിയില്‍ പങ്കെടുത്ത് വിത്തുവിതച്ചിട്ടുള്ള രാഷ്ട്രിയക്കാര്‍ക്ക് തീരുമാനിക്കാം.. തനിക്കിപ്പോള്‍ നയാകാശിനു വരുമാനമില്ലെന്നും, ജീവിക്കാന്‍ ഇനി എന്തെങ്കിലും ഒരു ജോലി വേണമെന്നും പറയുമ്പോള്‍;; ഞാനൊരു അക്കൌണ്ട് തുറന്നിട്ടുണ്ട് അത് നിറയ്ക്കാനുള്ള ബാദ്ധ്യത ഇവിടെ ചിലര്‍ക്കൊക്കെയുണ്ടെന്നതിന്‍റെ വ്യക്തമായ സൂചനകള്‍ കാണുന്നു..
   സോളാര്‍കേസ്, പറ്റീരുകേസ്, വെട്ടീരു കേസ്, വഞ്ചനാകേസ്, കൊലക്കേസ് തുടങ്ങിയ വിവിധയിനം കേസുകള്‍കൊണ്ട് സരിതയും ബിജുവും കോഞ്ഞാട്ടയായി നടക്കുകയാണ്.. ജയിലും പോലീസും വിടാതെ പിന്തുടരുന്നു.. ഹോട്ടായി വല്ലതും കിട്ടുമോയെന്നുനോക്കി കഴുകന്‍ കണ്ണുമായി മാധ്യമങ്ങളും പിറകെനടക്കുന്നു.. ബിജുവിനേയും സരിതയേയും സംബന്ധിചുള്ള ഒട്ടുമിക്ക വിവരങ്ങളും കഥകളായും വാര്‍ത്തയായും കേരളിയര്‍ക്ക് കിട്ടിയിട്ടുണ്ട്... എന്തിനധികം സരിതയുടെ സാരികള്‍ പോലും ശ്രദ്ധിക്കപ്പെട്ടു.. ഇവിടെ ശ്രെദ്ധിക്കേണ്ട ഒരുകാര്യം; മാര്‍ക്കറ്റിംഗ് രംഗത്തുള്ള പല മള്‍ട്ടിനാഷനല്‍ കമ്പനികളും ഉപഭോക്താക്കളെ പറ്റിച്ചുകോടികളു ണ്ടാക്കുമ്പോള്‍ ആരും അനങ്ങാറില്ല.. പത്തുരൂപയ്ക്ക് കിട്ടുന്ന സാധനം ആയിരംരൂപയ്ക്ക് വിറ്റ് ആളുകളെ പറ്റിക്കുന്ന ആം-വെ പോലുള്ളവരുടെ കൂട്ടത്തില്‍, കേരളത്തിലെ ഏതാനം ചില വന്‍കിടമുതലാളിമാരുടെ കൈയ്യില്‍നിന്നും വളരെ കലാപരമായി ചില്ലറ കോടികള്‍ തട്ടിയതാണ് സരിതയ്ക്കെതിരെയുള്ള കേസ്... അതില്‍ പലതിലും പരാതിയില്ല; ഉള്ളര്‍ക്ക് പണം മടക്കിക്കൊടുത്ത് പരാതി തീര്‍ക്കുന്നു... നാട്ടിലിങ്ങനെ എത്രയോ ചിട്ടികള്‍ പൊളിയുന്നു.. കാണുന്നേടത്തോക്കെ നിക്ഷേപം ഇറക്കാന്‍ ചെല്ലുന്ന ഫൂള്‍സ്-നു പറ്റുന്ന സ്ഥിരം അമളിയെന്നതില്‍ കവിഞ്ഞ് ഇതൊരു മഹാസംഭവമൊന്നുമല്ല... പക്ഷെ ജനത്തിനു അറിയേണ്ടത് ഇതൊന്നുമല്ല.. ഈ പറ്റീരിനും തട്ടിപ്പിനും കളമൊരുക്കിക്കൊടുത്തതില്‍ നമ്മുടെ ജനപ്രതിനിധികള്‍ക്കുള്ള പങ്കാണ് അറിയേണ്ടത്.. സരിതയുടെ എല്ലാ ഇടപാടുകള്‍ക്കും ചൂട്ടുപിടിച്ചവരും, വിദേശയാത്രകളും സ്വദേശയാത്രകളും നടത്തി മൃദുലമേനി നുണഞ്ഞ മാന്യന്മാരായ പൊതുപ്രവര്‍ത്തകര്‍  ആരൊക്കെയെന്നാണ് അറിയേണ്ടത്.. ഹോട്ടല്‍ മുറികളിലും, ഹൌസ് ബോട്ടുകളിലും, ജനപ്രതിനിധകളുടെ അധികാരം ഉപയോഗിച്ച് തിമിര്ത്തവര്‍ ആരാണെന്നാണ് ജനത്തിനു അറിയേണ്ടത്..... പാതിരാവുകളില്‍ ഫോണില്‍ക്കൂടി ഇക്കിളി സന്ദേശങ്ങള്‍ അയച്ച നമ്മുടെ പ്രബുദ്ധരായ ജനനേതാക്കള്‍ ആരൊക്കെയെന്നു അറിയണം.. ജനത്തിന്‍റെ ചിലവില്‍ രാഷ്ട്രിയം കളിച്ച് അധികാരക്കസേരകള്‍ കൈക്കലാക്കി അവിടെയിരുന്നുകൊണ്ട് മന്മഥലീലകള്‍ നടത്തുന്ന ആ മാന്യദേഹങ്ങളുടെ പേരു വിവരങ്ങളാണ് അറിയേണ്ടത്.. പാപിനിയായ സ്ത്രീയെ കല്ലെറിയാന്‍ കൊണ്ടുവന്ന ഫരിസേയ പ്രമാണിമാരോട് യേശുദേവന്‍ പറഞ്ഞപോലെ സരിതയെ പാപിനിയാക്കി കല്ലെറിയാന്‍ കൊണ്ടുവന്ന  ആ പാപമില്ലാത്ത പ്രമാണിമാരെയാണ് ജനത്തിനു അറിയേണ്ടത്...
  നാടിന്‍റെ പുരോഗതിയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ നമ്മള്‍ തിരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികള്‍ പെണ്ണുപിടിയും, വെള്ളമടിയും, വിദേശയാത്രകളും, ഇക്കളി ഫോണ്‍ വിളിയുമൊക്കെ നമ്മുടെ ചിലവില്‍ നടത്തുമ്പോള്‍ അവരെ തിരിച്ചറിഞ്ഞ് തോല്‍പ്പിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്.. സരിതയോട് ഒന്നേ പറയാനുള്ളൂ; ഒരു സ്ത്രീയെന്ന രീതിയില്‍ താങ്കളെ ദുരുപയോഗം ചെയ്ത ആ പകല്‍ മാന്യന്മാരുടെ പേരുവിവരങ്ങള്‍ ദയവായി പുറത്തുവിടുക.. നമ്മുടെ രാഷ്ട്രിയനേതാക്കളിലെ പീഡനവീരന്മാര്‍ ആരൊക്കെയെന്നറിഞ്ഞ് മാറിനടക്കാനെങ്കിലും അത് ഉപകരിക്കും.. പകല്‍ പൊതുപ്രവര്‍ത്തനവും രാത്രി ചെറ്റപൊളിക്കലുമായി നടക്കുന്ന അലവലാതികളെ ഇനിയും എന്തിനാണ് ചുമക്കുന്നത്..


  സരിതസഹോദരിയോട്‌ പറയാനുള്ളത്; ഏതായാലും താങ്കള്‍ പെട്ടു.. താങ്കളെ ദുരുപയോഗം ചെയ്തശേഷം പേരുവിവരം പുറത്തുപറയരുതെന്ന് പറഞ്ഞുനടക്കുന്ന ആ പ്രമുഖന്മാരുടെ വിവരങ്ങളും പുറത്തുവിടുക.. കേരളിയ സമൂഹത്തോട് ചെയ്യുന്ന വലിയ ഒരു ഉപകാരമായിരിക്കും അത്.. സമയം ഉണ്ടെങ്കില്‍ 'ഗെയില്‍' ഇറക്കിയപോലെ ഒരു പുസ്തകം ഇറക്കുക. ധനപരമായ താങ്കളുടെ പ്രശ്നങ്ങള്‍ തീരാന്‍ പുസ്തകം വാങ്ങി കേരള സമൂഹം താങ്കളെ സാഹായിക്കുമെന്ന് ഉറപ്പാണ്.. പുസ്തകത്തില്‍ താങ്കളെ ദുരുപയോഗം ചെയ്ത എല്ലാ മാന്യന്മാരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്തുക.. ദുരുപയോഗസംഭവങ്ങളുടെ നല്ലൊരു വിവരണം എഴുതുക.  ഇക്കാര്യത്തില്‍ ഒരു സെന്‍സറിങ്ങും കേരളസമൂഹം ഇഷ്ടപ്പെടുന്നില്ലായെന്നും പറയട്ടെ.. ഇനി ഒളിക്യാമറ ദ്രശ്യങ്ങള്‍ വല്ലതു മുണ്ടെങ്കില്‍ അതിന്‍റെ സീഡികള്‍ ഇറക്കുക.. ഞങ്ങള്‍ പൂജിച്ചുകൊണ്ടു നടക്കുന്ന വിഗ്രങ്ങളുടെ തനിക്കൊണം അറിയാമല്ലോ.. ജോലിക്ക് പകരം സാരി കൊടുക്കുന്ന പ്രമുഖന്മാരെക്കുറിച്ച് കുറഞ്ഞപക്ഷം കേരളത്തിലെ സ്ത്രീകള്‍ക്കെങ്കിലും മുന്നറിയിപ്പ് കൊടുക്കാന്‍ കഴിയും.. അതുകൊണ്ട് പ്രിയപ്പെട്ട സരിതമാഡം താങ്കള്‍ ഇപ്പോള്‍ പറയുന്ന; ‘പിന്നെപ്പറയാം’ ‘ഇപ്പൊ ഇല്ല’ ‘പിന്നിട് വെളിപ്പെടുത്തും’ തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കി ലിസ്റ്റിലുള്ള പേരുകള്‍ വെളിപ്പെടുത്തുക... തിരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിയിരിക്കുമ്പോള്‍ പുതിയ കുപ്പായവും തയ്പ്പിച്ച് ദേഹമൊക്കെ മിനുക്കി കോള്‍ഗെറ്റ് പരസ്യത്തിലെ ചിരിയുമായി വാതിലില്‍ മുട്ടുന്ന വോട്ട് തെണ്ടിയില്‍ ഒരു ഗോവിന്ദചാമി ഒളിച്ചിരിപ്പുണ്ടോയെന്നറിയാന്‍; സരിതാ മാഡം താങ്കളുടെ സഹായം ഇപ്പോള്‍ കേരളത്തിന്‌ ആവശ്യമാണ്... പറയൂ ധൈര്യമായിപറയൂ ആരൊക്കെയാണ് താങ്കളെ ദുരുപയോഗം ചെയ്ത ആ മാന്യന്മാര്‍... ബോട്ട് യാത്രയിലും, ഹോട്ടല്‍ മുറികളിലും, വിദേശയാത്രകളിലും നടന്ന മീറ്റിങ്ങുകളില്‍ ആരൊക്കെ പങ്കെടുത്തു.. ബിസ്സിനസ് കാര്യത്തിനായി വിളിതുടങ്ങി ഒടുവില്‍ ഹോട്ടല്‍ മുറികളില്‍ മസാലദോശ കഴിക്കാന്‍ വരണമെന്ന് മെസേജ് അയച്ച ആ മാന്യന്മാര്‍ ആരൊക്കെയെന്നു ദയവായി വെളിപ്പെടുത്തുക.. ഈ തിരഞ്ഞെടുപ്പോടെയെങ്കിലും ഇവരുടെയൊക്കെ മസാലതീറ്റ നിറുത്താന്‍ കേരളിയരെ സഹായിക്കുക... 

7 comments:

  1. ജിഷ്ണുMarch 3, 2014 at 4:05 PM

    ഇന്ന് പറഞ്ഞത് നാളെ മാറ്റിപ്പരയാതിരുന്നാല്‍ മതി...കണ്ടത്തില്‍ മുങ്ങിയാല്‍ കായലില്‍ പൊങ്ങണ ജാതിയാ

    ReplyDelete
  2. രാജീവ്‌March 3, 2014 at 6:22 PM

    മസ്ക്കറ്റ് ഹോട്ടലില്‍ ഇങ്ങനെ മസാല കഴിക്കാനുള്ള സൌകര്യമൊക്കെ ഉണ്ടോ.... നമ്മുടെ പാവം എം എല്‍ എ മാര്‍ എല്ലാ സൌകര്യങ്ങളും ജനാധിപത്യം കൊടുക്കുന്നുണ്ട് ഒന്നൊഴിച്ച് ദോശ തിന്നാനുള്ള സൗകര്യം അതുകൂടി ചെയ്തുകൊടുക്കണം അതുകൂടി ചെയ്തു കൊടുക്കണം ...

    ReplyDelete
  3. ആത്മകഥ!
    ഞെട്ടാതിരിക്കില്ല.............

    ReplyDelete
  4. അകത്ത് ഭയം
    പുറത്ത് വെപ്രാളം
    നെഞ്ചില്‍ ചെണ്ടമേളം

    കോഴികട്ടവരെല്ലാം പരക്കം പായാന്‍ തുടങ്ങും

    ReplyDelete
  5. നടേശന്‍March 4, 2014 at 11:42 AM

    കുമ്പളങ്ങ ചുമന്നവരെല്ലാം തല തുടയ്ക്കുന്നു....ഏതായാലും സരിതയുടെ ദാരിദ്രം അവസാനിക്കും എന്നു കരുതാം .... വടക്ക് നിന്നു പണി തുടങ്ങിയ സ്ഥിതിയ്ക്ക് തോക്കൊട്ടടുക്കാന്‍ ഇനിയും സമയമുണ്ട്... വെടി വഴിപാട് നടത്തി കടം പറഞ്ഞുപോയവര്‍ക്ക് തുകയടയ്ക്കാന്‍ ഇനിയും സമയമുണ്ട്

    ReplyDelete
  6. സത്യത്തില്‍ കുട്ടിക്ക് കിട്ടീട്ടുണ്ടാവ്വോ ? അല്ല അസൂയ കൊണ്ട് ചോദിച്ചതല്ല ഒരു സുഖം .....

    ReplyDelete