**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, March 6, 2014

കൈരളി മാനംരക്ഷിച്ചു; ബ്രിട്ടാസ് വീണ്ടുംതോറ്റോ..?


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  അങ്ങനെ ഒടുവില്‍ കാത്തിരുന്ന ഇന്റര്‍നാഷണല്‍ ബ്രേക്കിംഗ് കൈരളിചാനല്‍ പുറത്തുവിട്ടു. മാതാ അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗായത്രിയെന്ന ഗെയില്‍ ട്രെട്വേലുമായി കൈരളിചാനല്‍ പ്രഥമന്‍ ജോണ്‍ ബ്രിട്ടാസ് അമേരിക്കയിലെ ഗെയിലിന്‍റെ വാസസ്ഥലത്തുവെച്ചു നടത്തിയ അഭിമുഖമാണ് ഇന്റര്‍നാഷണല്‍ ബ്രേക്കിംഗായി പുറത്തുവന്നിരിക്കുന്നത്. ഈ അഭിമുഖത്തിലൂടെ നടന്ന പ്രധാനകാര്യം കൈരളി അതിന്‍റെ മാനംരക്ഷിച്ചുവെന്നതു മാത്രമാണ്.. ഗെയിലിന്‍റെ ആത്മകഥാപുസ്തകമായ വിശുദ്ധനരകത്തിലൂടെ അമൃതാനന്ദമയിയുടെ ശിഷ്യയായിക്കഴിഞ്ഞ കാലങ്ങളില്‍ തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള അപമാനകരമായ അനുഭവങ്ങളുടെ തുറന്നെഴുത്താണ് ഇന്റര്‍നാഷണല്‍ ബ്രേക്കിങ്ങിലെ ചര്‍ച്ചാവിഷയം... സ്വയം ദൈവമായി ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന  ആള്‍ ദൈവങ്ങളുടെ മുഖംമൂടി വലിച്ചുകീറുന്ന അനുഭവകുറിപ്പുകള്‍ പുറത്തുവന്നപ്പോള്‍ അധികമാരും വായ്‌ തുറന്നില്ല... ഭയവും ഭക്തിയും ചേര്‍ന്നുള്ള ആത്മീയടിമത്തം വെളിപ്പെടുത്തലുകള്‍ക്കെതിരെ നിശബ്ദതപാലിച്ചപ്പോള്‍ വിഷയം സൈബര്‍ ലോകം ഏറ്റെടുത്തു.. സൈബര്‍ കേസുമായി മഠം അതിനെ നേരിട്ടു.. മലയാളത്തിലെ മുഖ്യാധാരമാധ്യമങ്ങള്‍ ഈ വെളിപ്പെടുത്തലുകളെ കണ്ടില്ലയെന്ന് നടിച്ചു തുടക്കത്തില്‍ കണ്ണടച്ചുവെങ്കിലും തുടര്‍ ദിവസങ്ങളില്‍ മീഡിയ വന്‍, റിപ്പോര്‍ട്ടര്‍, ഇന്ത്യാവിഷന്‍ തുടങ്ങിയവരുടെ കൂട്ടത്തില്‍ കൈരളിയും വാര്‍ത്ത‍ പുറത്തുവിട്ടിരുന്നു..  നൂറ്റാണ്ടുകളുടെ പരാമ്പര്യം പറയുന്ന മനോരോഗിപത്രങ്ങളും അവരുടെ ചാനലുകളും ബിജെപി നേതാവിന്‍റെ നേര് മാത്രം പറയുന്ന ചാനലും വാര്‍ത്തയെ അപ്പാടെ മുക്കിയാണ് മനുഷ്യദൈവത്തോടുള്ള തങ്ങളുടെ വിധേയത്വം പ്രകടമാക്കിയത്... രാഷ്ട്രിയനേതാക്കളില്‍ മുഖ്യമന്ത്രിയടക്കമുള്ള ഭരണനേതാക്കള്‍ ആള്‍ ദൈവത്തിനു മുന്നില്‍ നട്ടെല്ലു പണയം വെച്ചപ്പോള്‍ യുവ എം.എല്‍.എ യായ ബാലറാം കാര്യങ്ങള്‍ തുറന്നുപറഞ്ഞ്  വ്യത്യസ്തനായി.. പ്രതിപക്ഷത്തുനിന്നു പിണറായിവിജയനും പ്രതിപക്ഷ നേതാവും ആള്‍ ദൈവത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഡി വൈ എഫ് ഐ പോലുള്ള പുരോഗമന യുവജനവിഭാഗം ഈ വിഷയത്തില്‍ വല്ലാത്തൊരു നിസ്സംഗതയാണ് പ്രകടമാക്കിയത്.... സാംസ്കാരിക നായകന്മാരെന്ന വിഭാഗം കണ്ണും വായും കാതും മൂടിക്കെട്ടി അമ്മസന്നിധിയില്‍ ഭജനയിരിക്കുന്ന പ്രതീതിയാണ് ഉണ്ടാക്കിയത്.. ആശ്രമവുമായി ബന്ധപ്പെട്ട് തണ്ണീര്‍ത്തടം നികത്തല്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തു വന്നിട്ടും പരിസ്ഥിതിയ്ക്കുവേണ്ടി കവിതയെഴുതുന്ന ആരും ആ വഴിക്ക് വന്നുകണ്ടില്ല.. ചുരുക്കത്തില്‍ സൈബര്‍ ലോകമാണ് വിശുദ്ധനരകത്തിനു പിന്നിലുള്ള നിഗൂഡതകളെക്കുറിച്ച് അന്വേഷണം വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്.. ഇടതുപക്ഷപ്രസ്ഥാനങ്ങളുടെയും പുരോഗമന സാംസ്കാരികനായകന്മാരുടെയും കുറ്റകരമായ മൌനം ഈ വിഷയത്തില്‍ ഉണ്ടായിരുന്നുവെന്നുള്ളത് സത്യമായ കാര്യമാണ്.. ആള്‍ദൈവങ്ങളെ ക്കുറിച്ചുള്ള വാര്‍ത്ത‍യില്‍ കൈരളിയും മെല്ലെപ്പോക്ക് സ്വീകരിക്കുന്നുവെന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ ഗെയിലുമായുള്ള ഇന്റെര്‍വ്യൂ കൈരളിയുടെ മാനം രക്ഷിച്ചുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല..
  സന്തോഷ്‌ മാധവനിലൂടെ തുടങ്ങിയ ആള്‍ദൈവവിരുദ്ധവികാരം ആളിക്കത്തിയപ്പോള്‍ ആത്മീയതയുടെ ചില്ലറക്കച്ചവടക്കാരായ അനേകം ചെറുകിടദൈവങ്ങള്‍ പോലിസിനെപ്പേടിച്ചു കടപൂട്ടി സ്ഥലംവിട്ടിരുന്നു.. വെള്ളം മന്ത്രിക്കലും, തുള്ളലും, ഉറയലും, ഉറുക്ക് കെട്ടലും, ചാത്തന്‍ സേവയും വെളിപ്പെടലുമൊക്കെ നടത്തി ഉപജീവനം കഴിച്ചുകൊണ്ടിരുന്ന ചെറുകിട ദൈവങ്ങള്‍ പലരും ഫീല്‍ഡ് വിട്ടെങ്കിലും  വന്‍കിട ദൈവങ്ങളെ ആരും തൊടാന്‍ തയ്യാറായിരുന്നില്ല.. കെട്ടിപ്പിടിയും ,മുടിബിസ്സിനസും, ആത്മീയ യാത്രകളും, പാലുകുടിയുമൊക്കെയായി അവര്‍ തങ്ങളുടെ സാമ്രാജ്യം വലത്താക്കിക്കൊണ്ടേയിരുന്നു.. പതിനായിരം കോടിയുടെ ആത്മീയ അവിഹിത വ്യാപാരം നടത്തിയാലും പത്തുകോടിയുടെ കാരുണ്യ പ്രവര്‍ത്തനം നടത്തിയാല്‍ എല്ലാം സാധുവാക്കപ്പെടുമെന്ന ഭരണവാക്യത്തില്‍ തട്ടിപ്പുകള്‍ പൊടിപൊടിച്ചു കൊണ്ടിരുന്നു.. ദുരൂഹമരണങ്ങള്‍, സ്ഥലം കയ്യേറലുകള്‍, തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍, വയല്‍ നികത്തല്‍, ആശ്രമത്തിനുകീഴിലുള്ള സ്ഥാപനങ്ങളില്‍ നടന്നുവന്ന തൊഴില്‍ പീഡനങ്ങള്‍, നികുതിവെട്ടിപ്പുകള്‍ ഇവയൊന്നും ആരും കണ്ടതായി നടിച്ചില്ല. ഭരണവും നിയമവും പോലിസുമെല്ലാം ആള്‍ ദൈവത്തിന്‍റെ കാലുപിടിക്കലിനും കെട്ടിപ്പിടിക്കും വേണ്ടി ക്യൂ നിന്നപ്പോള്‍ എതിര്‍പ്പിന്‍റെ സ്വരങ്ങളെ അടിച്ചമര്‍ത്തിയെന്നതാണ് സത്യം.. രാഷ്ട്രിയ സമുദായ നേതാക്കള്‍ക്കും അവരുടെ ശിങ്കടികള്‍ക്കും സൌജന്യ ചികല്‍സ തുടര്‍വിദ്യാഭ്യാസം തുടങ്ങിയ ഓഫറുകള്‍ക്ക് മുന്നില്‍ ആരോപണങ്ങള്‍ക്കെതിരെയുള്ള അന്വേഷണങ്ങളുടെ മുനയൊടിഞ്ഞിരുന്നു.. എന്നാല്‍ ഇപ്പോള്‍ കാലം മാറി.. അര്‍ദ്ധരാത്രിയില്‍ സൂര്യന്‍ ഉദിച്ചിരിക്കുന്നു... തങ്ങള്‍ കണ്ടതും അനുഭവിച്ചതുമായ  പലതും വിളിച്ചുപറയാന്‍ ആളുകള്‍ സ്വയം തയ്യാറായി മുന്നോട്ടുവരുന്നു.. എന്നാല്‍ ഭീഷണിയും കേസും മറ്റു പ്രലോഭനങ്ങളും ഇത്തരം സ്വരങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുമ്പോളാണ് മാധ്യമങ്ങളുടെ ഇടപെടല്‍ ആവശ്യമായി വരുന്നത്.. ആള്‍ ദൈവാശ്രമത്തില്‍ വെച്ച്  താന്‍ അനുഭവിച്ച പീഡനങ്ങളുടെ ദുരന്തകഥ ഒരാള്‍ ലോകത്തോട്‌ വിളിച്ചുപറയുമ്പോള്‍ മതവികാരം ഇളക്കിവിട്ട് അതിനെ നേരിടാമെന്ന് കപട ദൈവങ്ങള്‍ കരുതുമ്പോഴാണ്  കൈരളിപോലുള്ള ചാനലുകളുടെ പ്രാധാന്യം  വെളിപ്പെടുന്നത്..
     അനേകലക്ഷം ആളുകളുടെ ആത്മീയനേതാവ്  ആത്മീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരാളാണെന്നും ..ജനങ്ങളോട് എന്താണോ പറയുന്നത് അതിനു കടകവിരുദ്ധമായ പ്രവര്‍ത്തികളാണ് അവിടെ നടക്കുന്നതെന്നും, ആത്മീയ ബ്രഹ്മ്ചാര്യം വ്രതമാക്കിയ ആശ്രമത്തില്‍ താന്‍ നിരവധിതവണ ഒരു സന്യാസിയാല്‍ ബലാല്‍സംഗത്തിനു ഇരയായിയെന്നും ഗെയിലിന്‍റെ വെളിപ്പെടുത്തലില്‍ പറയുന്നു.. ബ്രഹ്മചാരികളില്‍ പലരും രാത്രികളില്‍ ബലാല്‍സംഗവീരന്മാരാകുന്ന കഥകള്‍ വെളിപ്പെടുന്നു.. ആശ്രമാധിപയ്ക്ക് തന്നെ അവരുടെ ശിഷ്യന്മാരുമായി അവിഹിതബന്ധം ഉണ്ടെന്നും ഗെയില്‍ വെളിപ്പെടുത്തുന്നു.. ഗെയിലിന്‍റെ വെളിപ്പെടുത്തലുകള്‍ യാതൊരുവിധ മുറിച്ചുമാറ്റലുകള്‍ക്കും വിധേയമാക്കാതെ, ആത്മീയക്കച്ചവടത്തിലെ പൊള്ളത്തരങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കാന്‍ കൈരളി നടത്തിയ ശ്രമത്തെ കുറച്ചുകാണാന്‍ കഴിയില്ല..
  വലിയൊരു ആത്മീയ പാരമ്പര്യമുള്ള നാടാണ് നമ്മുടെ രാജ്യം.. ശങ്കരാചാര്യര്‍, ശ്രീരാമപരമഹംസര്‍, വിവേകാനന്ദന്‍, രമണ മഹര്‍ഷി, നാരായണ ഗുരു, നിത്യചൈതന്യയതി  തുടങ്ങിയ ആത്മീയ മഹാ പ്രതിഭകളുടെ ഇടയിലേക്ക് സ്വയം സ്ഥാപിക്കപ്പെട്ട സിംഹാസനത്തില്‍ ആത്മീയത വിറ്റ് മാഫിയകളായി വളരുന്ന കള്ളനാണയങ്ങളെ പൊളിച്ചു കാണിക്കേണ്ടത് മാധ്യമധര്‍മ്മം തന്നെയാണ്.. നിര്‍ഭാഗ്യവശാല്‍ മതത്തിന്‍റെയും വിശ്വാസത്തിന്റെയും പേരില്‍ സുരക്ഷിത കവചമൊരുക്കി തട്ടിപ്പ് നടത്തുന്നവരെ പൊളിച്ചടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയാണ് നമ്മുടെ പല മാധ്യമങ്ങളും നിലപാടെടുത്തത്... സന്തോഷ്‌ മാധവനും, ആശാരാം ബാപ്പുവും, നിത്യാനന്ദയുമൊക്കെക്കൂടി നാറ്റിച്ചുകുളമാക്കിയ ഇന്ത്യന്‍ ആത്മീയതയുടെ നാറുന്ന മറ്റൊരു മുഖമാണ് ഗെയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.. രാഷ്ട്രിയത്തിലും, സമൂഹത്തിലും, ജാതി മത വ്യവസ്ഥയിലും, നീതിന്യായസംവിധാനങ്ങളിലും വന്‍സ്വാധീനമുള്ള ആള്‍ ദൈവങ്ങള്‍ക്കെതിരെ പ്രതികരിക്കുകയെന്നത് ചെറിയ കാര്യമല്ല... കപട ആത്മീയപറ്റീരു ദൈവങ്ങള്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ നെഞ്ചുറപ്പോടെ പറയുന്നവരുടെ ശബ്ദം ഒതുക്കപ്പെടാതെ ലോകത്തെ കേള്‍പ്പിക്കാന്‍ ആരുമില്ലെങ്കില്‍ ആള്‍ദൈവങ്ങള്‍ നാടിനെ അന്യാധീനപ്പെദുത്തുന്ന കാഴ്ചയായിരിക്കും നമുക്ക് കാണേണ്ടിവരുക...
 കെട്ടിപ്പിടിക്കുന്ന അമ്മയും, മുടി മുസലിയാരും, യോഹന്നാന്‍ മെത്രാനും, തങ്കു ബ്രദറായാലും ബേപ്പൂര്‍ സുല്‍ത്താന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഇവരൊക്കെ വളിവിടുന്ന വെറും മനുഷ്യര്‍ മാത്രമാണ്.. വിശക്കുമ്പോള്‍ നന്നായി കഴിക്കും; ദഹനം കഴിയുമ്പോള്‍ മലമൂത്രവിസര്‍ജ്ജനവും നടത്തും.. പകല്‍ വെളിച്ചത്തില്‍ ദേവസൂക്തങ്ങള്‍ ഉരുവിടും രാത്രിയായാല്‍ രതിസുഖസാരെ അലയും.. മാസമുറയും ശുക്ലവിസര്‍ജനവും നടത്തുന്ന വെറും സാധരണമനുഷ്യര്‍ മാത്രമാണ് ഇത്തരം സ്വയം പ്രഖ്യാപിത ദൈവങ്ങള്‍... കുടുംബം പോറ്റാന്‍ രാപകലില്ലാതെ അധ്വാനിക്കുന്ന  ഭക്തരുടെ പോക്കറ്റില്‍നിന്നും തങ്ങള്‍ക്ക് വേണ്ടത് നാക്കിന്‍റെ ബലത്തില്‍ നുണകള്‍ പറഞ്ഞ് തട്ടിപ്പറിക്കാനുള്ള കഴിവ് അതാണ്‌ ഇവരുടെയൊക്കെ ആത്മീയത..

  ആള്‍ ദൈവങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ മൃദുസമീപനമെന്ന നിലപാടുകള്‍ മാറ്റി വിശുദ്ധനരകത്തിലെ വെളിപ്പെടുത്തലുകള്‍  കേരളിയ സമൂഹത്തില്‍ ജനിപ്പിച്ച സംശയങ്ങളെ ബലപ്പെടുത്തും വിധം ഗെയിലിന്‍റെ നാവില്‍നിന്നും കാര്യങ്ങള്‍ കേള്‍ക്കാന്‍ അവസരംമൊരുക്കിക്കൊണ്ട്, പലരും മുക്കിയ വിഷയത്തെ പൊതുസമൂഹത്തില്‍ തുറന്നുകാട്ടി കൈരളിചാനല്‍  മാനം രക്ഷിച്ചു.. എന്നാല്‍ ബ്രിട്ടാസിന്‍റെ അഭിമുഖം വിലയിരുത്തുമ്പോള്‍ ചെറുശ്ശേരിയുടെ എരിശ്ശേരിയില്‍ കഷണങ്ങള്‍ കാണാനേയില്ലെന്നുള്ള നമ്പ്യാര്‍ ഫലിതമാണ് ഓര്‍മ്മവരുക.. വിശുദ്ധനരകമെന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളതില്‍ കൂടുതലൊന്നും അഭിമുഖത്തിലൂടെ പുറത്തു കൊണ്ടുവരാന്‍ ബ്രിട്ടാസിന് കഴിഞ്ഞിട്ടില്ല.. മാത്രമല്ല വിഷയങ്ങള്‍ അധികവും അവിഹിതങ്ങളെ ചുറ്റിപ്പറ്റിനില്‍ക്കുന്നു.. ആശ്രമത്തിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ, നികുതി വെട്ടിപ്പുകളെക്കുറിച്ചോ, രാഷ്ട്രിയ സാമൂഹ്യ മേഖലകളുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെക്കുറിച്ചോ വിശദമായ ചോദ്യങ്ങളോന്നും കണ്ടില്ല... എല്ലാവര്‍ക്കും അറിയാവുന്ന എന്നാല്‍ ആരും മിണ്ടാത്ത ലൈംഗികഅവിഹിതങ്ങളെക്കുറിച്ച് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള  കാര്യങ്ങള്‍ ഗെയിലില്‍നിന്നു നേരിട്ട് കേള്‍ക്കാന്‍ മാത്രമായിരുന്നോ ഈ അമേരിക്കന്‍ ഇന്റെര്‍വ്യൂ...??.. മാത്രമല്ല ഗെയിലിനു മുന്നില്‍ ബ്രിട്ടാസ് പതറിയോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.. ഗെയില്‍ പറയുന്നതെല്ലാം നുണയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ അങ്ങനെയൊരു നുണയുടെ അംശം ഗെയിലിന്‍റെ വാക്കുകളിലുണ്ടോയെന്നു അറിയാനുള്ള ചോദ്യങ്ങളോന്നും ഈ ഇന്റര്‍നാഷണല്‍ ബ്രേക്കിംഗില്‍ കണ്ടില്ല.. ആളുകളെ പ്രകോപിപ്പിച്ചും അവരുടെ മനസ്സ് പ്രക്ഷുബ്ധമാക്കിയും ഉള്ളിലുള്ള ശരിയായ വിവരങ്ങള്‍ തോണ്ടിയെടുക്കാന്‍ ബ്രിട്ടാസിനെപ്പോലുള്ള ഒരു മാധ്യമ പ്രവര്‍ത്തകനെ  ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല...എന്നിട്ടും ഗെയിലിനെ ഒരിക്കല്‍ പോലും ഒരു കണ്ഫ്യൂഷനിലാക്കാന്‍ ബ്രിട്ടാസിന് കഴിഞ്ഞില്ല;പ്രത്യേകിച്ചും ഇതുപോലുള്ള ഇന്റര്‍നാഷണല്‍ ബ്രേക്കിംഗ് ആകുമ്പോള്‍.. ഏതായാലും ഇങ്ങനെ ഒരു അഭിമുഖം സംപ്രേക്ഷണം ചെയ്യാന്‍ മുന്നോട്ടിറങ്ങിയ കൈരളി തങ്ങളുടെ നിലപാടുകളില്‍ വെള്ളം കലര്‍ത്തിയിട്ടില്ലായെന്നു തെളിയിച്ചപ്പോള്‍ പ്രസ്തുത പരിപാടിയില്‍ തന്‍റെ മുന്നില്‍ കിട്ടിയ ‘എക്സ്ക്ലൂസിവില്‍’  നിന്നും കാര്യങ്ങള്‍ ഏതറ്റംവരെയും തുറന്നു പറയിപ്പിക്കുന്നതില്‍ ബ്രിട്ടാസ് എന്ന മാധ്യമപ്രവര്‍ത്തകന്‍ പരാജയപ്പെട്ടോ എന്നൊരു സംശയം ബാക്കിനില്‍ക്കുന്നു..

26 comments:

  1. I also observed the same in Mr.Britta's interview yesterday. He handled the interview in the same way he conducts the regular ones with the actress and other film folks.

    ReplyDelete
    Replies
    1. പുസ്തകത്നിറെ ദ്രെശ്യാവതരണം

      Delete
  2. പരിപാടി കണ്ടില്ല ,ആദ്യം പോയി അതു നോക്കട്ടെ അപ്പോള്‍.

    ReplyDelete
    Replies
    1. അപ്പോള്‍ പറഞ്ഞപോലെ തന്നെ

      Delete
  3. പരിപാടി കണ്ടില്ല. വിവരങ്ങൾക്ക് നന്ദി.

    ReplyDelete
    Replies
    1. യൂട്യുബില്‍ എത്തിയിട്ടുണ്ട്

      Delete
  4. ബ്രിട്ടാസ് നിലവാരം കാത്തില്ല എന്നത് സത്യമാണ് ...പക്ഷെ കൈരളി ഇമേജ് നിലനിറുത്തി... ഒരു സാധാരണ അവതാരകനില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളെ കണ്ടോള്ളൂ ...

    ReplyDelete
    Replies
    1. കൈരളി റിസ്ക്‌ എടുത്തുവെന്നു പറയാതിരിക്കാന്‍ വയ്യ

      Delete
  5. ഈ വിഷയത്തില്‍ കൈരളി കാണിച്ച ആര്‍ജവത്തെ സമ്മതിക്കാതെ വയ്യ ,,ബ്രിട്ടാസില്‍ നിന്നും കൂടുതല്‍ പ്രതീക്ഷികുന്നതാണ് കുഴപ്പം ..പഴയ ബ്രിട്ടാസിന്റെ നിഴല്‍ മാത്രമേ ഇപ്പോള്‍ കാണുന്നൂള്ളൂ... ഒരു പക്ഷെ വിഷയം വളരെ സെന്‍സേഷനല്‍ ആയതിനാല്‍ അല്പം ചവിട്ടി പ്പിടിച്ചതകാനും സാദ്ധ്യതയുണ്ട്...

    ReplyDelete
    Replies
    1. ഒരു പക്ഷെ അങ്ങനെ ആയിരിക്കാം ..

      Delete
  6. വിജയ്‌March 6, 2014 at 2:24 PM

    ഇതു കേള്‍പ്പിക്കാനാണോ ബ്രിട്ടാസ് അമേരിക്കയില്‍ പോയത് എന്നാ ചോദ്യം പ്രസക്തമാണ് കാരണം ഇതാ വലിയ വെളിപ്പെടുത്തല്‍ എന്നായിരുന്നു പരസ്യം പക്ഷെ വന്നപ്പോള്‍ കേരളം അറിഞ്ഞ കാര്യങ്ങള്‍ മാത്രം ... അഭിമുഖത്തിന്‍റെ തലം സ്വകാര്യ കാര്യങ്ങളില്‍ മാത്രമായി ചുരുങ്ങി... ഇത്തരം ലൈംഗിക ആരോപണങ്ങള്‍ക്ക് മുകളിലായി അവിടെ നടക്കുന്ന മറ്റു തട്ടിപ്പുകളെ കുറിച്ച് എന്തെങ്കെലും പറയുമോ എന്നാണ് എല്ലാവരും നോക്കിയത്... തുടര്‍ ഭാഗങ്ങളില്‍ പ്രതീക്ഷിക്കാം ...

    ReplyDelete
    Replies
    1. ഇതിലെ രാഷ്ട്രിയ ഇടപെടലുകളെ കുറിച്ച് മിണ്ടുന്നതെയില്ല

      Delete
  7. Brittas is an average media person. His skills in English are very weak. He was struggling to ask few questions properly....

    ReplyDelete
    Replies
    1. പലയിടത്തും അങ്ങനെ തോന്നി

      Delete
  8. oru JB JUNCTION AVATHARAM POLE AYIPOYI BRITAS-NTE AVATHARANAM.....AN AVERAGE

    ReplyDelete
    Replies
    1. ശരിയാണ് ഒരു പക്ഷെ വിഷയത്തിന്‍റെ വിവാദം മനസ്സിലാക്കി ഒതുങ്ങിയതുമാകാം

      Delete
  9. അവർ പറഞ്ഞു............ ബ്രിട്ടാസ് കേട്ടു ............!!!!!!!!!!!

    ReplyDelete
  10. ഗെയിലിന്റെ പ്രസന്നതയ്ക്കു മുന്നിൽ ഇരുന്നു വീർപ്പുമുട്ടുന്ന ബ്രിട്ടാസിനെയാണു അഭിമുഖത്തിലുടനീളം കണ്ടതു. കേരളത്തിന്റെ ‘ഠ്’ വട്ടത്തിലുള്ള പുങ്കന്മാരെ ഇട്ടുപുകയ്ക്കുമ്പോഴുള്ള ഉശിരൊന്നും ഗെയിലിന്റെ മുന്നിൽ ബ്രിട്ടാസിനില്ല. ഒരുപക്ഷെ പാശ്ചാത്യനോടുള്ള മലയാളിയുടെ അടിമമനോഭാവം ഇവിടെയും ഉണർന്നു കാണും. ഒരു അന്താരാഷ്ട്രവ്യക്തിയെ അഭിമുഖീകരിക്കാൻ ബ്രിട്ടാസ് ഇനിയും പഠിയ്ക്കേണ്ടിയിരിക്കുന്നു. ചോദ്യം തുടങ്ങുന്നതിനു മുൻപ് തന്നെ ‘മനസിലായി, മനസിലായി” എന്നു ഗെയിൽ പലവട്ടം പറയുന്നുണ്ട്. അവിടെ തകർന്നു വീഴുന്നതു അഭിമുഖകാരനാണു. വിശുദ്ധനരകവും, മീഡിയാവണ്ണും, സൈബർ ലോകവും പുറത്തുവിട്ട കാര്യങ്ങളേക്കാൾ കൂടുതലൊന്നും ഇതുവരെ ബ്രിട്ടാസിന്റെ അഭിമുഖത്തിനു പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ചോദ്യങ്ങളെല്ലാം ഉപരിപ്ലവം. നേരത്തെ കേട്ടതൊക്കെ ഗെയിൽ ഒന്നുകൂടി മറുപടിയായി ആവർത്തിക്കുന്നു

    ReplyDelete
    Replies
    1. ബ്രിട്ടാസില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നത് കൊണ്ടാകാം ഇങ്ങനെ ഒരു തോന്നല്‍ അല്ലേ ..

      Delete
  11. ഇത്രയൊക്കെ അറിഞ്ഞിട്ടും കേട്ടിട്ടും പിന്നേം ഈ സായിപ്പുമാരും മദാമ്മകളും “ആത്മീയത” തേടി ഈ പുലിമടയിലേയ്ക്ക് വരുന്നു. അതാണതിശയം

    ReplyDelete
    Replies
    1. സായ്പ്പുംമാരെ കോണകം കഴുകിക്കാന്‍ കഴിയുന്നല്ലോ എന്നാ കാര്യത്തില്‍ പഴയ അടിമകള്‍ക്ക് ആശ്വസിക്കത്തില്ലേ അജിത്തേട്ട

      Delete
  12. dyfi മൌനം പാലിച്ചു എന്ന് പറയുന്നത് തെറ്റാണു. ആൾ ദൈവങ്ങൾ ക്കെതിരെ എല്ലാ കാലത്തും dyfi പ്രതികരിച്ചിട്ടുണ്ട്, മാത്രമല്ല അമ്രിതാനന്ദ മയി ട്രസ്റ്റ് പാടം നികതുന്ന്നതിനെതിരെ സ:വിജേഷ്കേസ് നല്കിയത് തോള സി കണ്ടില്ലേ ? വി ടി മാത്രം കേമൻ അല്ലേ ?

    ReplyDelete
    Replies
    1. മൌനം പാലിച്ചു വെന്നല്ല 'നിസംഗത പാലിച്ചു' എന്നാണ് പറഞ്ഞത്... മറ്റു വിഷയങ്ങളില്‍ dyfi നിന്നുള്ള പ്രതികരണവും ഇക്കാര്യത്തില്‍ നടന്നിട്ടുള്ള പ്രതികരണവും താങ്കള്‍ തന്നെ വിലയിരുത്തൂ.. വിടി കേമനയത് അയാള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തില്‍ അയാള്‍ മാത്രമേ പ്രതികരിച്ചു കണ്ടോള്ളൂ.. എല്ലാവരും മുട്ടു മടക്കിയപ്പോള്‍ ജൂനിയര്‍ ആയ വീ ടി പറഞ്ഞതും ..ഇത്തരം വിഷയങ്ങളില്‍ ക്രിയാത്മകനിലപാടെടുക്കുന്ന dyfi യുടെ നിലപാടും ഒന്നു വിലയിരുത്തൂ.. എവിടെയോ ഒരു പതുങ്ങള്‍ കാണുന്നു... മാത്രമല്ല ജില്ല കമ്മിറ്റി കൈരളിയെ വിമര്ശിച്ചതായും കാണുന്നു.. മത്തന്‍ കുത്തിയിട്ട് കുമ്പളം കിളുക്കുന്നത് കാണുമ്പൊള്‍ ചിലത് പറഞ്ഞുവെന്നേയുള്ളൂ ... സ്നേഹത്തോടെ

      Delete
  13. http://www.youtube.com/watch?v=I_d6A8PAXD0

    ReplyDelete