**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, March 7, 2017

പൊന്നാനി കോളേജിലെ ‘മുല മുറിക്കപ്പെട്ടവര്‍’



     ചിത്രം കടപ്പാട് റിപ്പോര്‍ട്ടര്‍

“മുല മുറിക്കപ്പെട്ടവര്‍ എന്ന പേരില്‍ പൊന്നാനി എംഇഎസ് കോളേജ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കോളെജ് മാഗസിന്‍ വിവാദത്തില്‍. പേരും ഉളളടക്കത്തിലെ ചിത്രീകരണങ്ങളും നീക്കം ചെയ്താല്‍ മാത്രമേ മാഗസിന്‍ പുറത്തിറക്കാന്‍ അനുവദിക്കു എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്... ചില മതപുരോഹിതരുടെ വാക്ക് കേട്ടാണ് മാനേജ്‌മെന്റിന്റെ ഈ എതിര്‍പ്പെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ദളിത് അടിച്ചമര്‍ത്തലുകളുടെ ചരിത്രവും ഭിന്നലംഗിക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഫാസിസത്തിനെതിരായ പ്രതിഷേധവുമെല്ലാമാണ് മുല മുറിക്കപ്പെട്ടവരുടെ  ഉളളടക്കം. ഈ ചിന്തകളെല്ലാം ചിത്രീകരണങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു എന്നതും മാഗസീനിനെ ശ്രദ്ധേയമാക്കുന്നു. എന്നാല്‍ പേരിലെ ഉള്‍പ്പടെ ഈ വ്യത്യസ്ഥതയും പുത്തന്‍ കാഴ്ചപ്പാടും തന്നെയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്...”.

അടിപൊളി....
  ജനിച്ചതില്‍പ്പിന്നെ  മുലകുടിക്കുകയോ മുലപ്പാല്‍കുടിക്കുകയോ എന്തിനു മുലകാണുകയോ പോലും ചെയ്തിട്ടില്ലാത്ത ഒരുപറ്റം ആളുകള്‍ ഇവിടെ ജീവിക്കുന്നുണ്ട്.. മുലയെന്ന് കേട്ടാല്‍ അവര്‍ക്ക് പെരുത്തുകയറും, അവരുടെ വികാരം വ്രണപ്പെടും എന്നതൊക്കെയാണ് ഈ മാഗസിന്‍വിലക്കിന്  കാരണമെന്നു ആരും കരുതേണ്ടാ ... ജനിച്ചതില്‍പ്പിന്നെ ഇന്നേവരെ മുലയില്‍നിന്നും പിടുത്തംവിടാത്ത ഒരു കൂട്ടര്‍ ഇവിടെയുണ്ട്; ശല്യം സഹിക്കവയ്യാതെ മുലക്കണ്ണില്‍ ചെന്നിനായകം തേച്ചുപിടിപ്പിച്ചതറിയാതെ വീണ്ടുമവര്‍ മുലകുടിച്ചു; കയ്ച്ചിട്ട് കാര്‍ക്കിച്ചു തുപ്പി, പിന്നെയവര്‍ക്ക് മുലയെന്ന് കേട്ടാല്‍ കലിപ്പാണ്‌.. കട്ടകലിപ്പ്.. മുലയെന്ന് കേള്‍ക്കേണ്ട താമസം നിരോധിക്കണമെന്ന് പറഞ്ഞുകളയും. ജീവിതത്തില്‍ ഒരിക്കലെങ്കിലും മുല കുടിക്കാത്തവനും, മുലപിടിക്കാത്തവനും ഉണ്ടോ ഉണ്ടെങ്കില്‍ കൈ പൊക്കട്ടെ... മുലയെന്ന് കേള്‍ക്കുമ്പോഴേ എന്തെങ്കിലും വിജ്രുംഭിക്കുകയോ മുറിപ്പെടുകയോ ചെയ്യുമ്പോള്‍ ആദ്യമായ് രുചിച്ച അമ്മിഞ്ഞപ്പാല്‍ എവിടുന്നാ വന്നതെന്ന് അമ്മയോടൊന്നു ചോദിക്കൂ.. അതിനു കഴിയുന്നില്ലേല്‍ പാല്‍ എന്നൊരു സാധനം എപ്പോഴെങ്കിലും വലിച്ചു കയറ്റിയിട്ടുണ്ടെങ്കില്‍ അതെവിടുന്നാ കിട്ടുന്നതെന്നു അന്വേഷിക്കുക... മുലയെ അശ്ലീലമെന്നുറക്കെ പറയുന്നവരും ജീവന്‍നിലനിറുത്താന്‍ അതില്‍നിന്നും ഊറിവരുന്നത് ആവോളം വലിച്ചുകുടിച്ചവര്‍ തന്നെയാണ് .. ജീവാമൃത് ചുരത്തുന്ന അവയവത്തെക്കുറിച്ച് മാഗസിനില്‍ എഴുതിയാല്‍, വരച്ചാല്‍; അതെങ്ങനെ  സാദാചാരവിരുദ്ധമാകും..?.
  
 ഒരു പ്രത്യേക വീഷണകോണകത്തിലൂടെ നോക്കിയാല്‍ ഒരുപക്ഷെ സാമൂഹികസുരക്ഷയെ കരുതിയാവും ഈ വിലക്ക്; കാരണം, വിദ്യാര്‍ത്ഥികള്‍ കരുതുമ്പോലെ സിമ്പിള്‍ അല്ല കാര്യങ്ങള്‍....., മുല; മൂടി വെയ്ക്കെണ്ടതാണ്. അതിങ്ങനെ മാഗസിനില്‍ വരച്ചു വൃത്തികേടാക്കേണ്ടതല്ല. സ്ത്രീയുടെ ഏതെങ്കിലും അവയവമോ വസ്ത്രമോ; നേരിട്ടോ, ചിത്രമായോ കണ്ടാല്‍ ഉടനെ ശീഘ്രസ്ഖലനം സംഭവിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ നമുക്ക് ചുറ്റുമുണ്ടെന്ന കാര്യം വിദ്യാര്‍ത്ഥികള്‍ വിസ്മരിച്ചുകൂടാ... എന്തിനധികം സ്ത്രീയുടെ മണമടിച്ചാല്‍ പോലും ഉദ്ദാരണം സംഭവിക്കുന്ന മാഹത്മക്കള്‍ ഉള്ള നാടാണിത്.. അവരൊക്കെ മാക്സിമം നോക്കിയിട്ടും സ്ത്രീവിഷയത്തില്‍ കണ്ട്രോള്‍ കിട്ടണില്ല ... ആര്‍ക്കും കണ്ട്രോള്‍ കിട്ടാത്ത ഒരു കാലമാണിത്; അതിനു ജാതിയോ മതമോ ഒന്നുമില്ല.. പള്ളീലച്ചന്‍ കുഞ്ഞാടിനെ പീഡിപ്പിക്കുന്നു, ഉസ്താദ്‌ പ്രകൃതി വിരുദ്ധം ചെയ്യുന്നു, ഇരുപത് വയസ്സുള്ള ശാന്തിക്കാരന്‍ എഴുപതു വയസ്സുകാരിയെ പീഡിപ്പിക്കുന്നു. അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയോട് തോന്നുന്ന കാമം മഞ്ചുകൊടുത്ത് തീര്‍ക്കുന്ന  പുരോഗമന ചിന്താഗതിക്കാരന്‍ ... ഇവര്‍ക്കെല്ലാം ഓശാനപാടുന്ന ന്യായികരണതൊഴിലാളികള്‍ അങ്ങനെ മൊത്തത്തില്‍ വള്ളിപൊട്ടിക്കിടക്കുന്ന ഈ അവസ്ഥയില്‍; പൊന്നാനി എം ഇ എസ് കോളേജിലെ പിള്ളേര്‍ ‘മുറിച്ച മുലയും’ പൊക്കിപ്പിടിച്ച് ഇറങ്ങിയാല്‍ നാട്ടിലാകെ പീഡനപരമ്പരതന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.. ജോയ് മാത്യൂവിനെ പോലുള്ള വന്ധികരണ വിദഗ്ദ്ധന്മാര്‍ അച്ചന്‍മ്മാരെ വന്ധ്യം കരിക്കുന്ന തിരക്കിലയതിനാല്‍ ഉടനടി എല്ലാവരേയും വന്ധ്യം കരിക്കുക സാദ്ധ്യമല്ല,; ആയതിനാല്‍ മാഗസിന്‍ നിരോധിക്കുക മാത്രമേ രക്ഷയുള്ളൂ..
 മാഗസിനിലെ പടം മാറ്റിവരച്ചാല്‍ പ്രശ്നം തീര്‍ക്കാമെന്ന് പറഞ്ഞതായാണ് വിവരം ... മാറ്റിവരയ്ക്കൂ..... മുലയ്ക്ക് പകരം ലിംഗം വരയ്ക്കൂ... മുലയെക്കാള്‍ ഇപ്പോള്‍ സമകാലികസംഭവങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ലിംഗമാണ് ..ലിംഗവിശപ്പാണ് ഇപ്പോഴത്തെ വിഷയം... കാലാകാലങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന സവര്‍ണ്ണനായകന്മ്മാരെ കുറിച്ചുവേണം എഴുതാനും വരയ്ക്കാനും അല്ലാതെ ദളിതനൊ ഭിന്നലിംഗക്കാരോ ഒന്നും ഒരിടത്തും ഇടംപിടിക്കാന്‍ പാടില്ല. അവരെക്കുറിച്ചുള്ള വാര്‍ത്തകളും പാടില്ല... നിങ്ങള്‍ ഇരയെക്കുറിച്ചു എഴുതാന്‍ പാടില്ല; പകരം പീഡകന്‍റെ ക്രൂരതകളെ സര്‍ഗാത്മകമായ രീതിയില്‍ അവതരിപ്പിക്കു.. ബലാല്‍സംഗത്തിനു ഇരയായ കുട്ടിയെക്കുറിച്ച് എഴുതുമ്പോള്‍ പീഡകന്‍റെ ലിംഗത്തെ മഹത്വവല്‍ക്കരിച്ച് എഴുതൂ... ആ പുണ്യലിംഗത്തെ കണ്‍കുളിര്‍ക്കെ കാണാന്‍ ഭാഗ്യം ലഭിച്ചവള്‍ എന്നു പറഞ്ഞുകൊണ്ട്  ഇരയുടെ വേദനയെ മോഷപ്രാപ്തിക്ക് മുന്നോടിയായുള്ള സഹനമായി വ്യഖ്യനിക്കൂ.. കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നഗ്നസത്യങ്ങളെ മറയില്ലാതെ അവതരിപ്പിച്ചാല്‍ അഴിഞ്ഞുവീഴുന്ന ഒരു പാട് പൊയ്മുഖങ്ങളാണ്  നമ്മുടെ സമൂഹത്തെ  നയിച്ചുകൊണ്ടിരിക്കുന്നത്...  അവര്‍ക്ക് പൊള്ളിയാല്‍ അവര്‍ വാളെടുക്കും,, തുടര്‍ന്ന്‍ അവര്‍ തീരുമാനിക്കും; നിങ്ങള്‍ എന്ത് വരയ്ക്കണം, എന്ത് എഴുതണം എന്നൊക്കെ...
  
  കുട്ടികള്‍ ഇറക്കുന്ന മാഗസിന്‍ വായിച്ച്, അരയില്‍ ചുറ്റിയ സദാചാരം അഴിഞ്ഞുപോകുമെന്ന് ഭയക്കുന്നവര്‍ അറിയാന്‍; നമ്മുടെ സ്വന്തം സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിവിധയിനം മുലകളെപ്പറ്റി ഭംഗിയായി എഴുതിയിട്ടുണ്ട്. നല്ലോണം കണ്ട്രോള്‍ പിടിച്ച്; വേണേല്‍ ഒന്ന് വായിച്ചു നോക്കുക. പേടിക്കേണ്ട; അത് വായിച്ചവരാരും  മുലപിടിക്കാന്‍ ഇറങ്ങിയതായി ആരും പറഞ്ഞിട്ടില്ല.. കോളേജിലെ ആസ്ഥാനശിരോമണികള്‍ അല്പസ്വല്പം ബഷീറിയന്‍ വായനകളൊക്കെ നടത്തിയാല്‍ നന്നായിരിക്കും.. അങ്ങേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ചൊറിച്ചില്‍’ ഇല്ലാത്തതാണ് ഇതിനൊക്കെ കാരണം.. തൊലിപ്പുറത്ത് ചൊറിച്ചല്‍ വന്നാല്‍ അതും ചൊറിഞ്ഞ് ഇരുന്നേനെ.. ഇതിപ്പോ ലക്ഷണംവച്ചു നോക്കുമ്പോള്‍  മനസ്സിലാണ് ചൊറിച്ചില്‍...  നിരോധനം, വിലക്ക് ഇങ്ങനെയുള്ള പരിപാടികളാണ് അതിന്‍റെ ലക്ഷണം... ബഷീറിന്റെ പുസ്തകങ്ങള്‍ വായിപ്പിക്കുക അതുതന്നെ പരിഹാരം..    ബഷീറിനും  മുന്‍പാണ് മുലക്കരം പ്രശ്നത്തില്‍ നങ്ങേലി മുലയരിഞ്ഞത്. അന്ന് അതൊരു മാറ്റത്തിന് തുടക്കമായി..അന്ന് വീണ ചോര ഇന്നും പലരേയും അസ്വസ്ഥരാക്കുന്നുണ്ട്..‘മുല മുറിക്കപ്പെട്ടവര്‍’ എന്ന  മാഗസിന്‍റെ ആദ്യപ്രതി; അടിച്ചമര്‍ത്തന്‍ വന്നവന്‍റെ മുന്‍പില്‍ തോറ്റുകൊടുക്കാതെ സ്വന്തം മുലയരിഞ്ഞു പ്രതിഷേധിച്ച  നങ്ങേലിയുടെ ദേശമായ  ചേര്‍ത്തലയ്ക്കടുത്ത  മുലച്ചിപറമ്പില്‍ സമര്‍പ്പിക്കൂ.. നങ്ങേലിയുടെ ആത്മാവിനാകട്ടെ ആദ്യ പ്രണാമം..

 ഒരു വശത്ത് സദാചാരത്തിനു വേണ്ടിയുള്ള നിതാന്ത ജാഗ്രത! മറുവശത്ത് തകൃതിയായ ചെറ്റപൊക്കല്‍... അതാണിപ്പോ കേരളമോഡല്‍... 

ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

6 comments:

  1. സഞ്ജയ്March 7, 2017 at 7:46 AM

    മുല ഒരു ആഗോള വിഷയമാണ് കുടിക്കാത്തവരും പിടിക്കാത്തവരും തുലോം കുറവാണ്

    ReplyDelete
  2. mulayennu kettal appo kamam parayunnavaronnum mula kudichittile polum kashtam

    ReplyDelete
  3. ജിതിന്‍March 7, 2017 at 8:28 AM

    ബഷീറൊക്കെ ഇന്നാണ് ജീവിച്ചിരുന്നതെങ്കില്‍ ഇപ്പോഴേ തല്ലിക്കൊന്നേനെ

    ReplyDelete
  4. magasin vaayichu aarkkanu kuru pottiyathu

    ReplyDelete
  5. ആ പുണ്യലിംഗത്തെ കണ്‍കുളിര്‍ക്കെ കാണാന്‍ ഭാഗ്യം ലഭിച്ചവള്‍ എന്നു പറഞ്ഞുകൊണ്ട് ഇരയുടെ വേദനയെ മോഷപ്രാപ്തിക്ക് മുന്നോടിയായുള്ള സഹനമായി വ്യഖ്യനിക്കൂ..


    hats off to you!!! dont writ in magazine, practice in god's praising places.

    ReplyDelete