**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, March 9, 2017

അയ്യോ ദേ; മനുഷ്യാവകാശത്തെ ഓടിക്കുന്നു.............


 
    ചിത്രം കടപ്പാട് മംഗളം 


   അന്താരാഷ്ട്ര സ്ത്രീദിനത്തോട് അനുബന്ധിച്ച് കേരളം അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന;പീഡോഫീലിയ ഫ്ലോട്ടുകള്‍ നല്ലരീതിയില്‍ മുന്നേറുന്നുണ്ട്. ഈ ആഴ്ചയില്‍ നാല് കേസുകളിലായി പതിനൊന്നോളം കുരുന്നുകള്‍ പീഡനത്തിനു ഇരയായിയെന്നാണ് പ്രാഥമികകണക്ക്. ഇനിയും  പുറത്തുവരാത്തവ തുടര്‍ ആഴ്ചകളില്‍ പ്രതീക്ഷിക്കാം... എല്ലാ സംഭവങ്ങളിലും പോലിസ് കേസെടുത്ത് മിക്കവാറും പ്രതികളെ അറസ്റ്റു ചെയ്തിട്ടുള്ളതിനാല്‍  പീഡനവീരന്മ്മാരെല്ലാം  സുരക്ഷിതരായിരിക്കുന്നു... മുന്തിയതരം മനുഷ്യാവകാശം കൃഷിചെയ്യുന്ന സ്ഥലമാണ് കേരളം. അതുകൊണ്ടുതന്നെ പീഡനവീരന്മാരുടെ മനുഷ്യാവകാശം കൃത്യമായി രീതിയില്‍ കാത്തുസൂക്ഷിക്കാന്‍ പോലീസുകാര്‍ ബാധ്യസ്ഥരാണ്.. തന്മൂലം പീഡനവീരന്മാരൊക്കെ ചെറുതല്ലാത്ത മന്ദഹാസം പൊഴിച്ചുകൊണ്ട്‌ പോലിസ് വണ്ടിയില്‍ കൂളായി യാത്രചെയ്യുന്നുണ്ട്..  ബിരിയാണി വാങ്ങിക്കൊടുത്തെ ചോദ്യംചെയ്യാവൂ എന്നത് നിര്‍ബന്ധമാണ്‌..നുള്ളി നോവിക്കാന്‍ പോലും പാടില്ല... മോനെ,ചക്കരെ,കുട്ടാ,,,, എന്നൊക്കെ  വിളിച്ചേ മൊഴിയെടുക്കാവൂ.... ആ സമയങ്ങളില്‍ കുടിക്കാന്‍ ചായ, ജ്യൂസ്, കരിക്കിന്‍വെള്ളം ഇവയെല്ലാം പ്രതിയുടെ അവകാശവുമാണ്.. ശിക്ഷയുടെ കാര്യത്തില്‍ ഒരു സംശയവും വേണ്ട അതുറപ്പാണ്‌.
  
 മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ അവര്‍ക്കുമോശമാകാത്ത രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചാനലുകാര്‍ ഇരയുടെയും പ്രതിയുടേയും സമൂഹ്യമാനം നോക്കി വാര്‍ത്തകള്‍ ഉയര്‍ത്തിയും താഴ്ത്തിയും ഇടപാടുകള്‍ നടത്തുന്നു.. സിനിമാനടിയുടെ പീഡനത്തില്‍ ഇരയെ ഉയര്‍ത്തി; പാതിരി പീഡനത്തില്‍ പീഡകനെ ഉയര്‍ത്തി; പാലക്കാട് പീഡനത്തില്‍ ഒന്നും ഉയര്‍ത്തിയില്ല... മറ്റൊരുകൂട്ടര്‍ പ്രതികരണ തൊഴിലാളികളാണ്. പീഡനത്തിന്‍റെ മെറിറ്റ്‌ നോക്കിയാണ് അവരുടെ പ്രതികരണം .. നടിയുടെ  പീഡനത്തില്‍ കാന്താരിതിന്ന കുരങ്ങിനെപ്പോലെ നെഞ്ചത്തടിച്ചായിരുന്നു പ്രതികരണം .. പാതിരിപീഡനം വന്നപ്പോള്‍ ആ സൈസുകള്‍ മുങ്ങി ഇടത്തരം പ്രതികരണക്കാരായിരുന്നു പ്രതികരിച്ചത്. യാതിംഖാന പീഡനത്തില്‍ സീറോജോസഫിനെ പോലുള്ളവര്‍ ആണുങ്ങളെ മുഴുവന്‍ അടച്ചു പറഞ്ഞുകളഞ്ഞു... പാലക്കാട്‌ പീഡനത്തില്‍ ഒരു പ്രതികരണക്കാരും ഇതുവരെ വന്നില്ല.. ഇങ്ങനെ കേരളത്തിലിപ്പോള്‍  പീഡനമേളകളും അനുബന്ധ പ്രതികരണപരിപാടികളും തകര്‍ത്തു മുന്നേറുകയാണ്... ഈ പോക്കാണ് പോകുന്നതെങ്കില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പീഡനമെന്നത് ഒരു വാര്‍ത്തയെ അല്ലാതാകും.. വെറും പതിവ് ചായകുടിപോലെ സാധാരണമാകും. സംശയംവേണ്ട... കേരളം; പീഡളം എന്ന പേരിലേക്ക് മാറാനും സാധ്യതയുണ്ട്..

  പീഡനസംഭവങ്ങളില്‍ പുരുഷലോകത്തെ മുഴുവന്‍ തെറിവിളിച്ച് സീറോ ജോസഫ്, മണ്ടുകൃഷ്ണ തുടങ്ങിയ പ്രതികരണത്തൊഴിലാളികള്‍ രംഗത്ത്‌ വന്നിട്ടുണ്ട്.. കേരളത്തിലെ സകലമാന പുരുഷന്മ്മാരും പീഡകര്‍ ആണെന്ന രീതിയിലാണ് പ്രചരണം... പീഡനത്തെപ്പറ്റി പ്രതികരിക്കാന്‍ ഇനിമുതല്‍ സ്ത്രീകള്‍ ആരും പോകരുതെന്ന് സീറോ ജോസഫ് വ്യക്തമാക്കുകയുണ്ടായി... ഒരു സ്ത്രീയും പുരുഷനെ ബലാല്‍സംഗം ചെയ്യുന്നില്ലപോലും.. അഥവാ അങ്ങനെ ചെയ്താല്‍ത്തന്നെ അതിത്ര ഭീകരമാവില്ലായെന്നാണ് സീറോയുടെ അഭിപ്രായം... സീറോയും മണ്ടുവുമൊന്നും കേരളത്തിലെ നട്ടെല്ലുള്ള ആണ്‍ സമൂഹത്തെ ഇനിയും കണ്ടിട്ടില്ലായെന്നാണ് തോന്നുന്നത്.. പുരുഷസമൂഹത്തിലെ  ഒന്നോരണ്ടോ ശതമാനംവരുന്ന ലൈംഗിക മാനസിക രോഗികളെയാണ് ഇത്തരം ഫെമിനിസ്സ്ടുകള്‍ പുരുഷന്‍മ്മരായി കാണുന്നത്.. ഇവരൊന്നും നല്ല ആണുങ്ങളെ കാണാത്തത് ആരുടെ കുഴപ്പമാണ്. ഓരോ പീഡകനെയും കൈയ്യില്‍ കിട്ടിയാല്‍ പഞ്ഞിക്കിടാന്‍ റെഡിയായി നില്‍ക്കുന്ന ഒരു ആണ്‍ സമൂഹം ഇവിടെ ഉള്ളതുകൊണ്ടാണ് ഈ പ്രതികള്‍ക്ക് നമ്മുടെ മന്ത്രിമാര്‍ക്ക് കൊടുക്കുന്ന സുരക്ഷ കൊടുക്കാന്‍ പോലിസ് നിര്‍ബന്ധിതരാകുന്നത്. അത് മറക്കേണ്ട..
  
 എന്തേ നമ്മുടെ പെണ്മക്കള്‍ ഏതെങ്കിലും പരിചയക്കാര്‍ വിളിച്ചാല്‍ അപ്പോഴേ കീഴ്പ്പെട്ടു പോകുന്നത്.. ഒരിക്കല്‍ പീഡനം നടന്നാല്‍ പിന്നിടത് പുറത്ത് അറിയാതിരിക്കാന്‍ വീണ്ടും വഴങ്ങുന്നു. ഇവരെന്തേ സ്വന്തം അമ്മയോടുപോലും ഒന്നും തുറന്നു പറയാത്തത്.. എല്ലാ ആണുങ്ങളെയും കുറ്റം പറയുന്ന സീറോയും മണ്ടുവും അതിനുള്ള ഉത്തരം കൂടി പറയണം.. ഓരോ കുഞ്ഞും; ആണായാലും പെണ്ണായാലും അവരുടെ സ്വഭാവരൂപികരണ സമയത്തും ചെറുപ്രായത്തിലും ഏറ്റവും കൂടുതല്‍ ഇടപെടുന്നത് അമ്മയുമായിട്ടാണ്.. അമ്മയില്‍നിന്നും കിട്ടുന്ന അറിവുകളും അമ്മയെക്കണ്ടൂ പഠിക്കുന്ന ശീലങ്ങളും അപ്പനില്‍നിന്നും കിട്ടുന്നതിനേക്കാള്‍ അത്രമേല്‍ മഹത്തരം ആണെങ്കില്‍ പിന്നെയെങ്ങനെ ആ കുട്ടികള്‍  കെണിയില്‍ വീണുപോകുന്നു...   പറഞ്ഞുവന്നത് പീഡനമെന്ന കുറ്റകൃത്യത്തില്‍; പാപഭാരം മുഴുവന്‍ സകലമാന പുരുഷന്മ്മാരുടെ തലയിലും കെട്ടിവയ്ക്കെണ്ടാ.. പകലന്തിയോളം കുടുംബത്തിനു വേണ്ടി അധ്വാനിക്കുകയും ജീവിതം തന്നെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി സമര്‍പ്പിക്കുകയും ചെയ്യുന്ന മഹാഭൂരിപക്ഷം പുരുഷന്മ്മാരെയും ചെറിയൊരു ശതമാനം വരുന്ന ഞരമ്പു രോഗികളുടെ ലേബലില്‍ വിലയിരുത്തുന്നത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നതു പോലെയാണ് സീറോജോസഫ്..

  നടന്ന പീഡനത്തെപ്പറ്റി വലിയ വായില്‍ ഓരിയിടുന്നതിനോടൊപ്പംതന്നെ ഇനിയൊരു പീഡനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലും എടുക്കണം. ഇനി ഇതുപോലൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും ഫെമിനിസ്റ്റുകള്‍ പറയണം ... പോലിസ് അറസ്റ്റ്, ചാനല്‍ അലമുറകള്‍ , കുറ്റത്തിനുള്ള ശിക്ഷ ഇതൊക്കെ കുറ്റം നടന്നുകഴിഞ്ഞുള്ള പരിപാടികളാണ്.. കുറ്റം നടക്കാതിരിക്കാന്‍ എന്ത് ചെയ്യണം.. വലിയൊരു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ലൈംഗിക മനോരോഗികളെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യകളോന്നും ഇപ്പൊനിലവില്ല... ചാനലില്‍ പോയിരുന്നു ആണുങ്ങളെ ചീത്ത വിളിക്കാതെ മറുമരുന്നുകള്‍ ആലോചിക്കൂ.. ചില ആലോചനകള്‍ നോക്കാം...
  
 പിടികൂടുന്ന പീഡകരേയെല്ലാം ഒന്നിച്ചിരുത്തി അവരുടെ സ്വഭാവങ്ങളിലെ സമാനതകള്‍ കണ്ടെത്തണം.. ഏതു സമയത്താണ് ആക്രമണം നടത്തുന്നത്, എതു രീതിയിലാണ് ആക്രമണം നടത്തുന്നത്, ഏതു പ്രായക്കാരെയാണ് ആക്രമിക്കുന്നത്, അവരുടെ ഭക്ഷണരീതി, സംസാരം, വസ്ത്രധാരണം, തൊഴില്‍ എന്നിവയിലൊക്കെ എന്തെങ്കിലും സമാനതകള്‍ ഉണ്ടോയെന്നു പഠനം നടത്തുകയും അതിന്‍റെ റിസള്‍ട്ട് പൊതുസമൂഹത്തെ അറിയിക്കുകയും വേണം.. ഏതെങ്കിലും ബഹുരാഷ്ട്രാ കുത്തകകളുടെ ഉത്പന്നങ്ങള്‍ പീഡനത്തെ പ്രോത്സാഹിപ്പിക്കുണ്ടോയെന്ന് പരിശോധിക്കണം .. കൂടാതെ ഓരോ ജില്ലയിലും അറസ്റ്റിലാകുന്ന പീഡനകേസിലെ പ്രതികളുടെ പേരുവിവരം സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തണം .അതില്‍ ജയിലില്‍ ഉള്ളവര്‍ എത്ര, പുറത്തുള്ളവര്‍ ,ഏറ്റവും പേടിക്കെണ്ടവര്‍ എന്നിങ്ങനെ തരംതിരിച്ച് അടയാളപ്പെടുത്തുക..
ഒരിക്കല്‍ പിടിക്കപ്പെടുന്ന പീഡനവീരന്മാരുടെ പീഡനയന്ത്രങ്ങള്‍ നിശ്ചലമാക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തുക. അതിനു കഴിയുന്നില്ലെങ്കില്‍ ഇത്തരക്കാരുടെ പീഡനയന്ത്രങ്ങള്‍ക്ക് ലോക്ക് പിടിപ്പികുകയും അതിന്‍റെ താക്കോല്‍ അതാത് പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്യുക.. പീഡനം ഒഴിച്ചുള്ള ആവശ്യങ്ങള്‍ രേഖാമൂലം എഴുതിവാങ്ങിമാത്രം ലോക്ക് തുറന്നു കൊടുത്താല്‍ മതിയാവും...

 പീഡനം നടക്കുന്ന സ്ഥലങ്ങളുടെ അക്ഷാംശരേഖാംശങ്ങള്‍ കണക്കാക്കി അടുത്ത പീഡനം നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുക. ഉദാഹരണമായി കണ്ണൂര്‍, വയനാട്,മലപ്പുറം, പാലക്കാട്‌, എറണാകുളം വരെ ലിസ്റ്റില്‍ ആയിരിക്കുന്നു അടുത്തത് ഏതു ജില്ലയിലായിരിക്കുമെന്നത് കണ്ടുപിടിക്കാന്‍ ശ്രമിക്കുക.. ഇതിനായി ദിവ്യദൃഷ്ടിക്കാരെയും ഭാവി പ്രവചനക്കാരെയും ആശ്രയിക്കുന്നതില്‍ തെറ്റില്ല..ഉറപ്പായും അവര്‍ പറയുന്ന സ്ഥലങ്ങള്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങള്‍ നോക്കിയാല്‍ മതിയാവും.. 

 പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി  ഏറ്റവും നൂതനമായ രീതിയില്‍ പെണ്‍കുട്ടികളുടെ സഞ്ചാരമാര്‍ഗങ്ങള്‍, അവരുമായി സംസാരിക്കുന്നവരുടെ ചിത്രങ്ങള്‍ എന്നിവയെല്ലാം ശേഖരിക്കുന്ന തരത്തിലുള്ള ഇലക്ട്രോണിക് ചിപ്പുകള്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഘടിപ്പിക്കുക.. ബലപ്രയോഗമോ അനാവശ്യ ഇടപെടലുകളോ നടന്നാല്‍ ഉടന്‍ അപായസിഗ്നല്‍ മുഴക്കുന്ന സംവിധാനങ്ങളും ഒരുക്കുക മാത്രമല്ല അപായം ഉണ്ടായാല്‍ ഉടന്‍ റെഡ് അലര്‍ട്ട്  കിട്ടത്തക്കരീതിയില്‍ ഈ ചിപ്പുകളെ പോലിസ് കണ്ട്രോള്‍ റൂമുകളുമായി ബന്ധിപ്പിക്കുക.. ഇങ്ങനെയൊക്കെ നോക്കിയാലും കൈയില്‍ ഒരുപൊതി മുളകുപൊടി സൂക്ഷിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.. സ്പെല്ലിംഗ് മിസ്റ്റെക്ക് തോന്നിയാല്‍ അപ്പോഴേ മുളകുപൊടി പ്രയോഗിക്കുക..

  ആണുംപെണ്ണും ഒന്നിച്ച്; പാര്‍ക്കിലോ, ബീച്ചിലോ, ഐസ്ക്രീം പാര്‍ലറിലോ, ഹോട്ടലിലോ, സിനിമ തിയേറ്ററിലോ; രാവിലേയോ, വൈകുന്നേരമോ, രാത്രിയിലോ കണ്ടാല്‍ ചോദ്യം ചെയ്യാന്‍ പാടില്ല.. ചോദ്യം ചെയ്താല്‍ അത് സദാചാര ഗുണ്ടായിസമാകും. നാട്ടുകാരായാലും, പോലിസായാലും അത് കണ്ടില്ലായെന്നു നടിക്കണമെന്നാണ് വാദം... ഈ ഒന്നിച്ചിരുപ്പുകള്‍ ചൂഷണമാണോ, പീഡനമാണോ അതോ സൌഹാര്‍ദ്ദമാണോയെന്നു  തിരിച്ചറിയാനുള്ള വിദ്യകളോന്നും നിലവില്ല.. നേരിട്ടു ചോദിച്ചാല്‍ അത് സദാചാരഗുണ്ടായിസമാകും; അതോടെ ഇതൊക്കെ കാണുന്നവര്‍ കണ്ണടയ്ക്കും. നിലവിളി ഉയര്‍ന്നാല്‍ പോലും ഇടപെടാന്‍ പേടിക്കണം അത്രയ്ക്കും സ്വാതന്ത്ര്യമാണ് ഇടപെടലുകള്‍ക്ക്.. അതുകൊണ്ട് ഒരു കണ്ഫ്യൂഷന്‍ ഒഴിവാക്കാനായി സൌഹാര്‍ദ്ദങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയാല്‍ വളരെനന്നായിരിക്കും. തദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നോ പോലിസ് സ്റ്റേഷനില്‍നിന്നോ വേണ്ട തെളിവുകളുമായി ചെന്നാല്‍ ഇത്തരം സൌഹാര്‍ദ്ദകാര്‍ഡുകള്‍ ലഭിക്കാനുള്ള സൌകര്യവും ഒരുക്കണം . ഈ മേഖലയിലെ വ്യാജന്മാരെ കണ്ടുപിടിക്കാന്‍ വേറൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാലാണ്... ഇങ്ങനെ എന്തെങ്കിലും ന്യൂജന്‍ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചാലേ പീഡനമേളകള്‍ക്ക് തിരശ്ശിലയിടാന്‍ കഴിയൂ...

ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

5 comments:

  1. സഞ്ജയ്March 9, 2017 at 8:22 AM

    പീഡളം ,,,,,,,,,അത് കലക്കി മാഷേ

    ReplyDelete
  2. മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ചുംബനസമരത്തിന് ആഹ്വാനം. കിസ് ഓഫ് ലൗവ് പ്രവര്‍ത്തകരാണ് ചുംബനസമരം നടത്തുന്നത് .. ആര്‍ക്കും ആരെയും ചുംബിക്കാം കടന്നു വരൂ

    Read more at: http://www.mathrubhumi.com/news/kerala/kiss-of-love-1.1785276

    ReplyDelete
  3. എന്തേ നമ്മുടെ പെണ്മക്കള്‍ ഏതെങ്കിലും പരിചയക്കാര്‍ വിളിച്ചാല്‍ അപ്പോഴേ കീഴ്പ്പെട്ടു പോകുന്നത്.. ഒരിക്കല്‍ പീഡനം നടന്നാല്‍ പിന്നിടത് പുറത്ത് അറിയാതിരിക്കാന്‍ വീണ്ടും വഴങ്ങുന്നു. ഇവരെന്തേ സ്വന്തം അമ്മയോടുപോലും ഒന്നും തുറന്നു പറയാത്തത്..

    male creatures has higher muscle power than female... that's a true fact in 99.999% animals. so they will over power the female.

    why all gods are Male? all female characters mean for satisfying the male God :)

    ReplyDelete