**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, July 21, 2012

നമ്മള്‍ എന്തിനു ഇവരെ സഹിക്കണം…?


        മൂക്കില്ലാരാജ്യത്ത് മുറിമൂക്കനും രാജാവാകാന്‍ സാധിക്കും എന്നാണല്ലോ വയ്പ്പ് .പൊട്ടനും ചട്ടനും മന്ദബുദ്ധികളും ഉള്ളയിടത്ത് സാമാന്യം തരക്കേടില്ലത്തവന്‍ നേതാവാകുന്നത് സ്വാഭാവികം മാത്രം.കുഷ്മാണ്ടങ്ങള്‍ എല്ലാം കൂടി അവരുടെ നേതാവിന് ജയ് വിളിക്കുന്നതും സാധാരണയാണ്.എന്നാല്‍ ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമല്ലേ നമ്മുടെ രാജ്യം. ലോകത്തെ മഹത്ത് ആയ പത്ത് വ്യക്തിത്വങ്ങള്‍ എടുത്താല്‍ അതില്‍ ഒന്ന് നമ്മുടെ ഗാന്ധിജി ആയിരിക്കും.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധികാര കേന്ദ്രങ്ങളില്‍ നമ്മുടെ നാടിനെ പ്രതിനിധീകരിച്ചു ഗാന്ധിജി ശബ്ദിച്ചപ്പോള്‍ മൂകരായിരുന്ന്! കേട്ടവര്‍ ചില്ലരക്കാര്‍ ആയിരുന്നില്ല. അവരാരും ഗാന്ധിജിയെ കഴിവില്ലാത്തവന്‍ എന്ന് സംബോധന ചെയ്തതായി കാണുന്നില്ല .മറിച്ച് അവരുടെ ആയുധ ശക്തിയെ അഹിംസയിലൂടെ വെല്ലുവിളിച്ച ഒരു വിപ്ലവകാരിയായാണ് കണ്ടത്. അവിടെയും ഇവിടെയും കേട്ട ചെറിയ പൊട്ടിത്തെറികള്‍ വര്‍ണ്ണവെറിയുടെയും അഹംഭാവത്തിന്റെയും തിരയിളയക്കങ്ങള്‍ ആയിരുന്നു.ഗാന്ധിജിയുടെ വ്യക്തിപ്രഭവത്താല്‍ അതെല്ലാം കെട്ടടങ്ങി. ബ്രിട്ടീഷ് സാമ്രാജ്യം ഗാന്ധിജിയുടെ അക്രമരാഹിത്യ സമരത്തിലും അഹിംസ സിദ്ധാന്തത്തിലും ആയുധം വച്ച് കീഴടങ്ങി.അതിന്റെ കാരണം ഗാന്ധിജി എന്നാ മനുഷ്യന്‍ ഇന്ത്യന്‍ ജനതയെ ആണ് പ്രതിനിധാനം ചെയ്തത് എന്നതാണ്. ആ വാക്കുകള്‍ ഒരു ജനതയുടെ വികാരങ്ങളെ യാണ് സംവഹിച്ചിരുന്നത്. ഒരു വിദേശശക്തിക്കെതിരെ പോരാടി അവരെ കീഴ്‌പ്പെടുത്തുകയും അവരുടെ ബഹുമാനത്തിനു പാത്രീഭവനാവുകയും എന്നാല്‍ സ്വന്തം ജനതായാല്‍ തന്നെ വധിക്കപ്പെടുകയും ചെയ്തത് ഒരു പ്രഹേളികയായി തുടരുന്നു. തുടര്‍ന്ന് വന്ന നെഹ്‌റു, പട്ടേല്‍ ,ശാസ്ത്രി എല്ലാവര്‍ക്കും ഒരു ജനകീയ മുഖം ഉണ്ടായിരുന്നു.ലോകരാജ്യങ്ങളുടെ ഇടയില്‍ ശൈശവ ദശയില്‍ ആയിരുന്ന ഇന്ത്യന്‍ ജനാധിപത്യത്തെ മുന്‍നിരയില്‍ എത്തിക്കാന്‍ ഇവര്‍ക്കായി. ശീതയുദ്ധ കാലത്ത് ഒരു ചേരിയിലും പെടാതെ തല ഉയര്‍ത്തി പിടിച്ച് നമ്മള്‍ ലോകത്തിനു മുന്‍പില്‍ നിന്നു.ശാസ്ത്ര സാങ്കേതിക സൈനിക രംഗങ്ങളില്‍ നമ്മള്‍ പിച്ച വച്ച് നടക്കുന്ന കാലത്താണിതെന്നു ഓര്‍ക്കണം. പട്ടിണിയും പരിവട്ടങ്ങളും ഒക്കെ ഉണ്ടായിട്ടും ജനങ്ങള്‍ നേതൃത്വത്തിന്റെ കീഴില്‍ഉറച്ചു നിന്നു. തങ്ങളെ ഇവര്‍ രക്ഷിക്കും എന്നൊരു തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു . കാരണം ഇന്ത്യ എന്ന രാജ്യത്തിന്റെ അടിത്തട്ടില്‍ നിന്നു തുടങ്ങി,ജനങ്ങളുടെ ഇടയില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു നേതൃത്വനിരയാണ് അന്ന് രാജ്യം ഭരിച്ചിരുന്നത്.അന്നത്തെ നേതാക്കള്‍ ഇന്ത്യയെ കണ്ടെത്തിയിരുന്നത് ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച് അവരുടെ ഇടയില്‍ ജീവിച്ചുകൊണ്ടാണ്.അങ്ങനെ കണ്ടെത്തിയ ഇന്ത്യയെ ആണ് അവര്‍ മുഖ്യ ധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവന്നത്.
കാലം മൂന്നോട്ട് നീങ്ങിയപ്പോള്‍ ചൂട് കൂടി ഹിമാലയത്തിലെ മഞ്ഞു കൂടുതല്‍ ഉരുകി ബ്രഹ്മപുത്രയിലും ഗംഗയിലും വെള്ളപ്പൊക്കം ഉണ്ടായി ഒലിച്ചുപോയ കൂട്ടത്തില്‍ നമ്മുടെ സംശുദ്ധരാഷ്ട്രിയവും നഷ്ടപെട്ടു.രാഷ്ട്ര ശില്‍പികള്‍ കല്ലറകളില്‍ അന്ത്യ വിശ്രമംകൊണ്ടപ്പോള്‍,ഒറ്റ ഇന്ത്യ ഒരൊറ്റ ജനത എന്നാ ആശയത്തിനു പതുക്കെ ഇളക്കം തട്ടുന്നതാണ് കാണാന്‍ സാധിച്ചത്.ഭാഷ അടിസ്ഥാനത്തില്‍ നടന്ന സംസ്ഥാന രൂപികരണങ്ങള്‍ പതുക്കെ ജാതീയ സമവാക്യങ്ങക്ക് വഴി മാറി. സംസ്ഥാനങ്ങള്‍ക്ക് പഴയ നാട്ടുരാജ്യ ശൈലി കൈവരുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ കാലങ്ങള്‍ ആയി നമുക്ക് കാണാന്‍ സാധിക്കുന്നത്. കേന്ദ്രം ഭരിക്കുന്നവര്‍ ആകട്ടെ ഭരണം നിലനിറുത്താന്‍ ബ്രിട്ടിഷ്‌കാര്‍ പയറ്റിയ പഴയ പ്രീണനനയവും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രവും പയറ്റുന്നു. ഭാഷപരവും ജാതി, മത, വര്‍ഗ പരവുമായ സങ്കുചിതമനസ്‌ക്കാരായ നേതാക്കള്‍ സംസ്ഥാനങ്ങളെ ഡല്‍ഹി കേന്ദ്രമായിയുള്ള ചക്രവര്‍ത്തി ഭരണത്തിലെ സാമന്ത രാജക്കന്മ്മാരെ പോലെ ഭരിക്കുന്നു.പ്രതിമകളും കൊട്ടാരങ്ങളും ഉണ്ടാക്കി ഖജനാവ് കൊള്ളയടിക്കുന്നു. സ്വജനപക്ഷപാതവും അഴിമതിയും പെരുകുന്നു സാധാരണജനം വിലകയറ്റവും പട്ടിണിയും കൊണ്ട് പൊറുതിമുട്ടുന്നു. ജനാധിപത്യരാജ്യത്ത് ജനങ്ങളില്‍ നിന്നണ് നേതാക്കള്‍ ഉണ്ടാകേണ്ടത്. അമ്മയുടെ വയറ്റില്‍ നിന്ന്തന്നെ കീരിടവും ചെങ്കോലും ആയി ജനിക്കുന്നവന്‍ നേതാവല്ല രാജാവാണ്.രാജ്യ ഭരണത്തില്‍ രാജാവിന് വേണ്ടിയാണ് പ്രജകള്‍. ഭരിക്കപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ആണ് പ്രജകള്‍. എന്നാല്‍ ജനാധിപത്യത്തില്‍ നേരെ തിരിച്ചാണ്. ജനങ്ങള്‍ ആണ് രാജാവ് നേതാക്കള്‍ ജനങ്ങളുടെ സേവകര്‍ മാത്രമാണ്. ആ സംസ്‌ക്കാരമാണ് ഗാന്ധിജിയും നെഹ്രുവും തുടങ്ങയിയ നേതാക്കള്‍ വളര്‍ത്തിയത്.രാജ്യമെന്നാല്‍ ജനങ്ങള്‍ ആണന്ന്‌നും തങ്ങള്‍ വെറും ജനസെവകര്‍ മാത്രമാണന്നും അവര്‍ പറഞ്ഞു. അവരുടെ തണലില്‍ പൊട്ടി മുളച്ച പിന്‍കാല നേതാക്കള്‍ അത് മാറ്റി രാജ്യമെന്നാല്‍ ഞാനാണ് എന്ന് പറഞ്ഞു.അതും നമ്മള്‍ സഹിച്ചു. വിവരക്കേട് പറഞ്ഞ് നമ്മളെ പട്ടികളെ പോലെ അടിച്ചമര്‍ത്തി ;എതിര്‍ത്തുനിന്നവരുടെ വാരിയെല്ലുകള്‍ ചവിട്ടി ഓടിച്ച് ;വായടയ്ക്കു പണിയെടുക്കു എന്ന് പറഞ്ഞവരേയും നമ്മള്‍ ഈന്നു പൂവിട്ടു പൂജിക്കുന്നു.
ഇവിടെ എന്താണ് മാറിയത്. ചേരിചേരാപ്രസ്ഥാനത്തിന്റെ നായക സ്ഥാനത്തുണ്ടായിരുന്ന നമ്മള്‍ ഇന്നു ഏതു ചേരിയില്‍ ആണ്. ഓക്‌സ്‌ഫോര്‍ഡില്‍നിന്നും കേംബ്രിഡ്ജില്‍ നിന്നും കരസ്ഥമാക്കുന്ന തിയറികള്‍ പരീക്ഷിക്കാവുന്ന പ്രതികരണമില്ലാത്ത ഒരു ജനതയായി നമ്മളെ മാറ്റിയത് ആരാണ്….? വിലക്കയറ്റം തടയാനുള്ള എളുപ്പവഴി കുറച്ച് ഭക്ഷണം കഴിക്കുകയാണന്നു ജനസംഖ്യയില്‍ 60 ശതമാനവും പട്ടിണിക്കാരായ ഒരു ജനതയോട് അവരുടെ തന്നെ പ്രധാനമന്ത്രി തന്നെ പറയുമ്പോള്‍ നമ്മള്‍ എന്താണ് മനസിലാക്കേണ്ടത്….മതനേതാക്കള്‍ പറയുന്നത് പോലെ പട്ടിണി നിന്റെ വിധി ആണെന്നു കരുതി സ്വയം എരിഞ്ഞടങ്ങണമോ….?ഒന്നുറപ്പിക്കാം അരവയര്‍ മുറുക്കിയുടുക്കുന്ന അര്‍ദ്ധപട്ടിണിക്കാരോടു,പോര…..വായു ശ്വസിച്ചു കിടന്നോ ഇന്നു പറയുന്ന ഈ നേതാവ് നമ്മുടെ പ്രധിനിധിയല്ല. പൊതുവേ കുഴപ്പമില്ല എന്നു പറയുന്ന നമ്മുടെ കേരളത്തില്‍ ദാരിദ്രം മൂലം അമ്മ കുഞ്ഞിനെ വില്‍ക്കുന്നു. എല്ലാം സുതാര്യം എന്ന് പറഞ്ഞു സ്വന്തം അടുക്കളയില്‍ വരെ ക്യാമറ വച്ച ഒരു മുഖ്യനാണ് നാട് ഭരിക്കുന്നതെന്ന് ഓര്‍ക്കണം . നിര്‍വികാരായ ഒരു ജനതയുടെ മുന്നില്‍ എന്തും കാണിക്കാം എന്ന തത്വമാണോ ഇവിടെ പ്രയോഗിക്കുന്നത്.സാമ്പത്തികമായ അസ്ഥിരതയോ ധനകമ്മിയോ വരുമ്പോള്‍ ഉടനെ നികുതി ഭാരം കൂട്ടിയും സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചും പാവപ്പെട്ടവന് കൊടുക്കുന്ന സബ്‌സിഡികല്‍ നിറുത്തലാക്കിയും പ്രതിവിധി കണ്ടെത്തുന്ന ഇവര്‍ കട്ടുമുടിക്കുന്ന കോടികളുടെ കണക്കുകള്‍ക്ക് ആരാണ് പ്രതികരിക്കേണ്ടത്….??? ഉടുതുണിക്ക് മറുതുണിയില്ലാത്തവന്റെ ചിലവില്‍ പ്രസിഡണ്ട് ലോകംചുറ്റാന്‍ പൊടിച്ചത് 267 കോടി രൂപയാണ്. രാജ്യത്തിന്റെ പൊതുസ്വതെന്നു നമ്മളെ പറഞ്ഞു പറ്റിക്കുന്ന ഒരു കുടുംബത്തെ പോറ്റാന്‍ വര്‍ഷാവര്‍ഷം നമ്മള്‍ കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നു. മണി മന്ദിരത്തില്‍ കരിമ്പൂച്ചകളുടെ നടുവില്‍ കഴിയുന്ന ഇവരാണോ തല ചായ്ക്കാന്‍ ഇടമില്ലാതെ റെയില്‍വേപ്ലാറ്റ്‌ഫോമുകളിലും, ഒഴിഞ്ഞ പൈപ്പുകളിലും ജിവിക്കുന്ന പാവങ്ങളെ രക്ഷിക്കുന്നവര്‍….????, ഇവരാണോ പകലന്തിയോളം പൊരിവെയിലത്ത് നിലം കിളയ്ക്കുന്ന കര്‍ഷകന്റെ വേദന അറിയുന്നവര്‍..??.ഒരു ചായക്ക് പത്ത് രൂപയും ഉണിനു നാല്‍പത് രൂപയും ഒരു സാധാരണക്കാരന്‍ കൊടുക്കുമ്പോള്‍ മാസം ലക്ഷത്തിനു മേലെ ആനുകൂല്യങ്ങള്‍ പറ്റുന്ന നമ്മുടെ നേതാക്കള്‍ കൊടുക്കുന്ന കൊടുക്കുന്ന വില എത്രയാണ്…..


Parliament House Canteen Food Rates
Tea Re. 1
Soup Rs.5.50
Dal – one katori Rs.1.50
Veg thali (dal, subzi,4 chapatis, rice/pulao, curd and salad) Rs.12.50
Non-veg thali Rs.22
Curd rice Rs.11
Veg pulao Rs.8
Chicken biryani Rs.34
Fish curry and rice Rs.13
Rajma rice Rs.7
Tomato rice Rs.7
Fish fry Rs.17
Chicken curry Rs.20.50
Chicken masala Rs.24.50
Butter chicken Rs.27
Chapati Re.1 a piece
One plate rice Rs.2
Dosa Rs.4
Kheer – one katori Rs.5.50
Fruit cake Rs.9.50
Fruit salad Rs.7
ഇതൊരു ചെറിയ കണക്കാണ് വീട്, കറന്റ്, ഫോണ്‍ യാത്ര ചിലവ്‌ തുടങ്ങിയ അറിഞ്ഞാല്‍ ഈ നാട്ടില്‍ സ്ത്രീധനം കൊടുക്കാന്‍ കഴിയാതെ കല്യാണം മുടങ്ങി നില്‍ക്കുന്ന തരുണികള്‍ മാത്രം മതി നമ്മുടെ പ്രിയപ്പെട്ട പ്രതിനിധികളുടെ കഥ കഴിക്കാന്‍.   ഇത്രയധികം ആനുകൂല്യങ്ങള്‍ കൊടുത്ത് നമ്മള്‍ ഇവരെ സംരക്ഷിക്കുമ്പോള്‍ ഇവര്‍ നമുക്ക് വേണ്ടി എന്താണ് ചെയ്യുന്നത്…?നമ്മുടെ ഉള്ളിലുള്ള ഇസങ്ങളെ കുത്തിപ്പൊക്കി ഇവര്‍ നമ്മുടെ ഒരുമ നശിപ്പിക്കുന്നു.   ഞരമ്പുകളില്‍ ചേരിതിരിവ്‌ കുത്തിവച്ച് ഇവര്‍ നമ്മളെ കോണ്‍ഗ്രസും ,സി പി എം ,ബി ജെ പി യും ആക്കി തമ്മില്‍ അടിപ്പിച്ചു രസിക്കുന്നു.     തെരുവില്‍ വിഴുപ്പലക്കുന്ന നമ്മുടെ യൂത്തന്മാര്‍ അറിയുന്നില്ല അവരുടെ നേതാക്കളുടെ മക്കള്‍ ലണ്ടനിലും അമേരിക്കയിലും പോയി അവരെ പിഴിയാനുള്ള തിയറികള്‍ പഠിക്കുകയാണന്ന്ആഗോള വാത്ക്കരണവും ഉദാരവത്കരണവും അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുന്ന ഈ സമയത്ത് കുത്തകകള്‍ പറയുന്നത് കേട്ട് ഒറ്റ തുണിയില്‍ നാണം മറയ്ക്കുന്നവന്റെ അടിവസ്ത്രം വരെ ഊരി എടുക്കുന്ന പുത്തന്‍ സാമ്പത്തിക നയങ്ങള്‍ സ്വന്തം ജനതയുടെമേല്‍ പ്രയോഗിക്കുന്ന നമ്മുടെ നേതൃത്വം ആരെയാണ് പ്രീണിപ്പിക്കുന്നത്.    പാശ്ചാത്യശക്തികള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന നമ്മുടെ മന്‍മോഹന്‍പ്രധാനമന്ത്രിയെ അവരും തള്ളി പറയാന്‍ തുടങ്ങിയിരിക്കുന്നു.അമേരിക്കയുടെ മാനസ പുത്രനായ നമ്മുടെ പ്രധാനമന്ത്രിയെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചത് കഴിവില്ലാത്തവന്‍ എന്നാണ്.അതൊരു ഗൂധാലോചന ആണന്നു പറഞ്ഞു കോണ്‍ഗ്രസ്‌ നേതൃത്വം തള്ളിയതിന് പിന്നാലെ വന്നു അടുത്ത വിശേഷണം.ഇത്തവണ രംഗത്ത് വന്നത്‌ ബ്രിട്ടിഷ് പത്രമായ THE INDEPENDANTആണ് POODLE അതായത് വളര്‍ത്തു നായ എന്നാണവര്‍ മന്‍മോഹനെ വിശേഷിപ്പിച്ചത്‌.ആരുടെ എന്നതിനും അവര്‍ പറയുന്നുണ്ട്.ഏതായാലും പട്ടി പ്രയോഗം ഒരു ദിവസത്തിനകം അവര്‍ മാറ്റി എന്ന് നമുക്ക് ആശ്വസിക്കാം.
Poodle? Underachiever? Dear PM! How much more can you take?
The only time ones notices Prime Minister Manmohan Singh wearing a smile is when he is amid presidents and prime ministers of Western countries, far off the country’s shores. They sort of fawn on him, make a big fuss about him being a great economist and allow him to have his say on economic matters. He peels off the smile on his way back home and puts on the morose look.
He has reason to. They are not charitable enough to him at home. The opposition calls him ‘weak’, ‘spineless’ and ‘an overrated economist’. The media keeps harping on him being a failure on all fronts, policy, governance and what not. The Congress guys keep reminding him that he is keeping the seat warm for Rahul Gandhi and his school of economics is not what the Congress school of economics is.


ശൈശവ ദശയില്‍ ഇന്ത്യയെ നയിച്ച നേതാക്കന്‍മാര്‍ മറ്റു രാഷ്ട്രങ്ങളാല്‍ പോലും ബഹുമാനിതര്‍ ആയിരുന്നു.ഇന്ന് നമ്മള്‍ ലോകശക്തിയായി എന്ന് പറയുന്നു.പക്ഷെ മതിപ്പുള്ള ഒരു നേതൃത്വം പോലും നമുക്ക് ഇല്ലാതായിരിക്കുന്നു.പിന്നെയെങ്ങനെ നമ്മുടെ വാക്കുകള്‍ മറ്റു രാഷ്ട്രങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടും.ഇതിനൊരു മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നമ്മുടെ വിയര്‍പ്പിന്റെ വില കൊണ്ട് നമ്മള്‍ പോറ്റി വളര്‍ത്തുന്ന ഈ അധികാരി വര്‍ഗം നമ്മള്‍ക്കെതിരെ തന്നെ നിയമങ്ങള്‍ ഉണ്ടാക്കുന്നു.കാരണം ഇവര്‍ക്കൊന്നും കഷ്ടപ്പാട് അറിയില്ല.ഇവരുടെയൊക്കെ വായില്‍ ഇരിക്കുന്ന വെള്ളികരണ്ടി നമ്മുടെ വിയര്‍പ്പിന്റെ വിലയാണ്.മന്ത്രിയായി ജനിച്ച് മന്ത്രിയായി മരിക്കുന്ന അവസ്ഥ മാറണം.അഴിമതിക്കാരനെയും കഴിവില്ലാത്തവനെയും തിരിച്ചു വിളിക്കാനുള്ള അധികാരം കൂടി ജനാധിപത്യത്തില്‍ ഉള്‍പ്പെടുത്തണം എങ്കില്‍ മാത്രമേ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരൂ.
പിന്മൊഴി: കേന്ദ്ര മന്ത്രിസഭയില്‍ രണ്ടാം സ്ഥാനത്തിനുള്ള തര്‍ക്കം മുറുകുന്നു…!
ഓക്‌സിജന്‍ കിട്ടാതെ മെഡിക്കല്‍കോളേജില്‍ മൂന്നു രോഗികള്‍ മരിച്ചു………..?

No comments:

Post a Comment