ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാതെ ഒരു സിങ് നാട് ഭരിക്കുമ്പോള്‍.ജനതയുടെ സ്വാതന്ത്രത്തിനു വേണ്ടി പോരാടി ജീവന്‍ വെടിഞ്ഞ ഒരു സിങ്ങിനെ നേതാക്കള്‍ മറന്നു പോയി .ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വിപ്ലവവീര്യം പകര്‍ന്ന് യുവാക്കളുടെ ഞരമ്പുകളില്‍ അഗ്നി പടര്‍ത്തിയ ധീരദേശാഭിമാനി ഭഗത്സിംഗ് തൂക്കിലേറ്റപ്പെട്ടതിന്‍റെ 81- നാം വാര്‍ഷികം ആരുമറിയാതെ കടന്നു പോയി.ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ രാജ്യസ്നേഹത്തിന്റെ തീപ്പൊരി വിതറിയ ആ യുവവിപ്ലവകാരിയെ മറന്നു പോയതിനു എന്ത് ന്യായികരണം ആണ് പറയുക. നമ്മുടെ നാട് ഭരിക്കുന്ന പല്ലുകൊഴിഞ്ഞ വയസന്‍ പടകള്‍ എന്തെ ഭഗത്സിംഗ് നെ മറന്നുപോയത്. യുവത്വത്തോടുള്ള ഒരു അസൂയയുടെ തെളിവല്ലേ ഇത്. ഇത്രയധികം വയസന്മ്മാര്‍ ഭരിക്കുന്ന ഒരു രാജ്യം ലോകത്ത് മറ്റൊരിടത്തും കാണില്ല. ആറും അറുപതും കണക്കാണ് എന്നൊരു ചൊല്ലുതന്നെയുണ്ട് നമ്മുടെ നാട്ടില്‍. ഇവിടെ എഴുപത് കഴിയുമ്പോള്‍ ആണ് നാട് ഭരിയ്ക്കാന്‍ ഇറങ്ങുന്നത്. വാനപ്രസ്ഥത്തിനു പകരം രാജ്യഭരണം . നമ്മുടെ ഒരു മുന്‍ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഒരു കാലില്‍ ചെരുപ്പിട്ട് വന്നത് എല്ലാവരും ടി വി യില്‍ കണ്ടതാണ്.എന്തിനാണ് ഇങ്ങനെ പിച്ചും പേയും കളിക്കുന ഒരു നേതൃത്വം. നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി ഇക്കാലത്തിനിടയില്‍ എത്ര പ്രാവശ്യം ജനങ്ങളോടെ സംസാരിച്ചിട്ടുണ്ട്. തന്‍റെ ഭരണ നേട്ടങ്ങളും പരിഷ്ക്കാരങ്ങളും ജനങ്ങളെ അറിയിക്കാനുള്ള കേവല മാര്‍ഗമാണ് മാധ്യമങ്ങളെ അഭിമുഖികരിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രിക്ക് അതിനു കഴിയാത്തത് എന്തുകൊണ്ടാണ്. പുസ്തകത്തില്‍ മാത്രം തെളിയിക്കാന്‍ പറ്റുന്ന മണ്ടന്‍ പരിഷ്ക്കാരങ്ങള്‍ നടത്തി ദരിദ്രരെ കൂടുതല്‍ ദരിദ്രരും ധനവാനെ കൂടുതല്‍ ധനവാനും ആക്കുന്ന നമ്മുടെ പല്ലു കൊഴിഞ്ഞ സിംഹങ്ങള്‍ക്ക് ഭഗത് സിംഗിനെപ്പോലുള്ള രാജ്യസ്നേഹിയെ ഓര്‍മ്മിക്കാന്‍ എവിടെ സമയം.
മേല്പ്പോട്ട് പോകുന്നതിനെക്കാള്‍ വേഗത്തില്‍ താഴേക്ക് പതിക്കുന്ന മിസൈലുകള്‍ ഉണ്ടാക്കി കോടികള്‍ തുലച്ച് വീമ്പ് പറയുന്നവര്‍ ജനസംഖ്യയുടെ 65 ശതമാനവും ഒരു നേരത്തെ ആഹാരത്തിന് വകയില്ലത്തവര്‍ ആണന്നുള്ള കാര്യം ബോധപൂര്‍വ്വം മറക്കുന്നു. വികസിച്ച് ,വികസിച്ച് 60 ശതമാനം ജനത്തിനും കക്കുസ് പോലും ഇല്ലന്നുള്ള രീതിയിലേക്ക് കാര്യങ്ങള്‍ എത്തി. ഒരു ഭാര്യ ഭര്‍ത്താവിന്‍റെ വീട്ടില്‍ കക്കുസ് വേണമെന്ന് ആവശ്യപ്പെട്ടത് ലോക മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നതിലേക്ക് വരെ എത്തി ഇന്ത്യയുടെ വികസനം . ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഒരു തവണ എങ്കിലും പോയിട്ടുള്ളവര്‍ക്ക് അറിയാം നമ്മുടെ വികസനത്തിന്‍റെ കഥ. മെലിഞ്ഞുണങ്ങിയ പട്ടിണി കോലങ്ങള്‍; ഒരു ചെറിയ മണ്‍കുടിലും അതിന്‍റെ ചുറ്റിലും നാലഞ്ചു പശുക്കളും ചാണകവരളി കൊണ്ട് കത്തുന്ന ഒരടുപ്പും .മുറ്റത്തൊരു കയര്‍ കട്ടിലും.തീര്‍ന്നു......കറന്റ് ഇല്ലാത്തത് കൊണ്ട് അധികാരി വര്‍ഗത്തിന് പേടിക്കാനേ ഇല്ല. ഒരു വിവരവും ഈ പാവങ്ങള്‍ അറിയത്തില്ല. തിരഞ്ഞെടുപ്പ് ദിവസം ജന്മിയുടെ ട്രാക്ടര്‍ വരും . പറയുന്നവര്‍ക്ക് പോയി വോട്ട് ചെയ്യുക. ഒരു ദിവസത്തെ പണിക്കൂലിയും ഒരു കുപ്പി ചാരായവും ഫ്രീ .............ഇവരുടെ ഇടയില്‍ നിന്ന് കൊണ്ട് പറയണം ഒരുലക്ഷം കോടി കട്ട രാജയെയും വായ് തുറക്കാത്ത സിംഗിനെയും എന്ത് ചെയ്യണമെന്ന്‍. ഇവിടെ നിന്ന് കൊണ്ട് വേണം വികസനത്തിന്‍റെ കഥകള്‍ പറയാന്‍ ...........
പക്ഷെ നമ്മുടെ നേതാക്കന്മാര്ക് ഒരു കാര്യം അറിയാം എങ്ങനെ ജനങ്ങളെ പറ്റിച്ച് ; പിടിച്ച് നില്ക്കണമെന്ന്. ഉത്തരേന്ത്യന്‍ ശൈലിയില്‍ ഒന്നുകില്‍ പള്ളി പൊളിക്കുക അല്ലങ്കില്‍ തിരഞ്ഞെടുപ്പിന്റെ തലേദിവസം വഴിയരുകില്‍ ഇരുന്നു ഫ്രീ ക്ഷൗരം നടത്തുക, അല്ലങ്കില്‍ രാവിലെ നാട്ടുകാരുടെ തൊഴുത്തില്‍ ചെന്ന് കറവ നടത്തുക. ദക്ഷിണെന്ത്യന്‍ രീതിയില്‍ സാരി, ടി വി ,സൈക്കിള്‍ പരിക്ഷണം നടത്തുന്നു. ഇങ്ങേ അറ്റത്ത് ഒരു കുട്ടം വിദ്യാസമ്പന്നര്‍ ഉണ്ട്; അവര്‍ക്ക് ആറു മാസം കൂടുമ്പോള്‍ വല്ല കൊലപാതകമോ പീഡനപരമ്പരയോ ഇറക്കി കൊടുത്താല്‍ മതി. വീട്ടില്‍ കഞ്ഞി വച്ചില്ലെങ്കിലും റോഡിലിറങ്ങി തെറി വിളിച്ചോളും. അതിനിടയില്‍ കക്കലോ, വില കൂട്ടലോ എന്തും ആവാം. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ നിങ്ങള്‍ക്കിട്ടു പണി തരും എന്ന് വിളിച്ചു പറഞ്ഞാലും അവരെ തന്നെ ജയിപ്പിക്കുന്ന ഇത്ര വിവരമുള്ള ജനം ലോകത്ത് മറ്റൊരിടത്തും കാണില്ല. അടുത്ത പണി പറഞ്ഞിട്ടുണ്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിറ്റേന്ന് ഡീസല്‍ വില കൂട്ടുമെന്ന്; ഇപ്പോഴേ കൂട്ടിക്കോ സാറമ്മാരെ........ഞങ്ങള്‍ നിങ്ങളെ തന്നെ ജയ്പ്പിച്ചോളാം. കഴുതയുടെ മുന്നില്‍ പുല്ല് കാണിച്ചാല്‍ മതി അത് നടന്നോളും . ലോകത്ത് പലയിടത്തും ഇപ്പോള്‍ മൂല്ലപൂ വിപ്ലവത്തിന്റെ മണം വീശിയടിക്കാന്‍ തുടങ്ങിയിട്ടുണ്ട്; അതിനു കാരണം നമ്മുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കാര്‍ ആണന്നു നമ്മുടെ നേതാക്കള്‍ അറിഞ്ഞു കഴിഞ്ഞു. പണി കിട്ടിയാലോ എന്ന് പേടിച്ച് പല നിയമങ്ങളും പണിപ്പുരയില്‍ റെഡിയാക്കുന്നുണ്ട്. നിങ്ങള്‍ പേടിക്കണ്ട നേതാക്കളെ....... നമ്മുടെ പുതു തലമുറയ്ക്ക് ആഴ്ച തോറും സിനിമ ഇറക്കി കൊടുത്താല്‍ മതി; തട്ടം മറയത്താണോ അതോ സ്പിരിറ്റില്‍ ആണോ എന്ന് അവര്‍ നിരുപണം നടത്തിക്കോളും.
പിന്മൊഴി :രാജ്യത്തിന് വേണ്ടി തൂക്കിലേറ്റപ്പെട്ട ഭഗത്സിങ്ങിന്‍റെ ധീരരക്തസാക്ഷി ദിനത്തില്‍ ജന്മനാട് അദ്ദേഹത്തെ മറന്നു.പക്ഷെ പാക്കിസ്ഥാന്‍ ആ ദിനം ആചരിച്ചു........അദ്ദേഹത്തിനു വേണ്ടി ലാഹോറില്‍ സ്മാരകം പണിയാന്‍ അവര്‍ തീരുമാനിച്ചു...........ലജ്ജിക്കുക...........
No comments:
Post a Comment