**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, September 11, 2012

പാര്‍വതിഓമനക്കുട്ടനും, അസീംത്രിവേദിയും

o   
o        
                  പാര്‍വതി ഒമാനകുട്ടന്‍ ദേശീയ പതാകയെ ഉടുതുണി ആക്കിയപ്പോള്‍ അത് ഫാഷന്‍...അഴിമതിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച അസീം ത്രിവേദി രാജ്യദ്രോഹിയും.
അഴിമതിക്കെതിരെ കാര്‍ട്ടൂണ്‍ ചിത്രീകരിച്ച യുവ കാര്‍ട്ടൂണിസ്റ്റിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് വിവാദമാകുന്നു. കാണ്‍പൂര്‍ സ്വദേശിയായ അസിം ത്രിവേദിയെയാണ് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരായ ഈ കടന്നു കയറ്റത്തെ ചെറുക്കെണ്ടാതാകുന്നു.
കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയെ മുംബൈ ബാന്ദ്ര കോടതി സെപ്തംബര്‍ 24 വരെ റിമാന്‍ഡ് ചെയ്തു. അസീം ത്രിവേദിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് പോലീസ് അപേക്ഷ നല്‍കിയിരുന്നില്ല. എന്നാല്‍, ജാമ്യാപേക്ഷ നല്‍കാത്തതിനെ തുടര്‍ന്നാണ് ത്രിവേദിയെ റിമാന്‍ഡ് ചെയ്തത്

   അസീംത്രിവേദി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഠേയ കട്ജു പറഞ്ഞിരിക്കുന്നത്. അസീമിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അതിനെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ത്രിവേദി ഒന്നിനെയും അപമാനിച്ചിട്ടില്ലെന്നും അറിവില്ലാത്തവര്‍ക്ക് അദ്ദേഹത്തിന്റെ കാര്‍ട്ടൂണിന്റെ അര്‍ഥം മനസിലാകില്ലെന്നും പ്രമുഖ അഭിഭാഷകന്‍ മഹേഷ് ജത്മലാനി പറഞ്ഞു. സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള കുടുംബാംഗമായ തന്റെ മകനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റുചെയ്ത നടപടി വിരോധാഭാസമാണെന്ന് അശോക് പറഞ്ഞു. അസീമിന്റെ മുത്തച്ഛന്‍ രേവാ ശങ്കര്‍ ത്രിവേദി സ്വാതന്ത്രസമരസേനാനി ആയിരുന്നു.
 
  മഹാരാഷ്ട്ര സര്‍ക്കാരുമായി ആലോചിച്ച് അസീം ത്രിവേദിക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന്കാന്‍പൂര്‍ എംപി യും മന്ത്രിയുമായ ജയപ്രകാശ് ജയ്സ്വാള്‍  അശോക് ത്രിവേദിയെ അറിയിച്ചു.അഴിമതി വിരുദ്ധ സമരത്തില്‍ ത്രിവേദി അന്നാഹസാരയുടെ കൂടെ പങ്കെടുത്തതായിരിക്കാം സര്‍ക്കാരിനെ ചൊടിപ്പിച്ചത്‌.സോഷ്യല്‍ മീഡിയകളിലൂടെ സര്‍ക്കാറിന്റെ അഴിമതികളെ തുറന്നു കാണിക്കുന്നവരുടെ വായ് മൂടി കെട്ടാനുള്ള ഇത്തരം ശ്രമങ്ങളെ അംഗികരിക്കാന്‍ കഴിയില്ല.ദേശിയപാതകയെയും മറ്റും മോശമായി അവതരിപ്പിച്ച നിരവധി സംഭവങ്ങള്‍ നിസാരമായി തള്ളി കളഞ്ഞ സര്‍ക്കാര്‍ അഴിമതിയ്ക്കെതിരെ കാര്‍ടൂണ്‍ വരച്ചതിനെ രാജ്യദ്രോഹമായി വ്യാഖ്യാനിക്കുന്നു.ആവിഷ്ക്കര സ്വതന്ത്രത്തിനു കൂച്ചുവിലങ്ങിടാന്‍ ഇതെന്താ അടിയന്തിരാവസ്ഥക്കാലമോ???

1 comment:

  1. അറസ്റ്റില്‍ പ്രതിഷേധിച്ചു BSNL സൈറ്റ് പോളിച്ചടുക്കിയില്ലേ

    ReplyDelete