**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, June 18, 2013

ചിരുതയുടെ അരഞ്ഞാചരട്; ഒരു ഫ്ലാഷ്ബാക്ക്


   


 നേരെചൊവ്വേ  വെളിച്ചംകാണാന്‍ കഴിയാത്ത പതിനായിരങ്ങളുടെ ഉമ്മറവും അകത്തളങ്ങളും പ്രഭാപൂരിതമാക്കാന്‍ ഇറങ്ങിത്തിരിച്ച രണ്ടു പുണ്യാത്മാക്കളെ മുക്കാലിയില്‍കെട്ടി പൊതിരെതല്ലുന്ന മലയാളി നരാധമന്‍മാരുടെ ചെയ്തികള്‍ ദൈവംപൊറുക്കട്ടെ , സുതാര്യത ഒന്നുകൊണ്ടുമാത്രം പിടിച്ചുനില്‍ക്കുന്ന നമ്മുടെ  മുഖ്യമന്ത്രിയ്ക്ക് എട്ടിന്‍റെ പണികൊടുത്ത കണാപ്പന്‍മാര്‍ക്കും നമോവാകം....

 എങ്ങും ഇരുട്ട്, കുറ്റാകൂരിരുട്ട്... ലോഡ് ഷെഡിലായതുകൊണ്ടാണ്.... പുരപ്പുറത്തെ പാനല്‍ ഒന്നിളകി, അതില്‍ ഘടിപ്പിച്ചിരിക്കുന്ന കമ്പികള്‍ കമ്പനംകൊണ്ട് ചാര്‍ജാകുന്നു. കമ്പനത്തില്‍, ലോഡായ ബാറ്ററി ഉത്തേജിതയാകുന്നു. അതാ ചെറിയയൊരു നീലവെളിച്ചം; അതുവളര്‍ന്നു ഒരു വലിയ വെളിച്ചമാവുന്നു.. ആ നീലവെളിച്ചത്തില്‍ കടുംനീല സാരിയുടുത്ത ഒരു സുന്ദരി.... അവളങ്ങനെ നടന്നു നടന്നുനീങ്ങുകയാണ്.. ഏതോ ഒരു കണ്ണാടിവെച്ച കരിങ്കുരങ്ങന്‍ ഒരു നിഴലുപോലെ അവളെ പിന്തുടര്‍ന്നു... അവളതാ ഒരു മുറിയിലേക്ക് കയറുന്നു. കുരങ്ങുരൂപന്‍ അപ്രത്യക്ഷനായി. അടച്ചിട്ടമുറിയില്‍ എന്താ നടക്കുന്നതറിയാന്‍ ഞാന്‍ താക്കോല്‍ദ്വാരത്തിലൂടെ ഒളിഞ്ഞുനോക്കി...

  സുതാര്യം അകംമുഴുവന്‍ സുതാര്യം...അകത്ത് ഉത്തമഗീതം അഴിഞ്ഞാടുന്നു.. സോളാര്‍  എല്ലാവീട്ടിലും സോളാര്‍...  കാറ്റാടിയന്ത്രം പ്രവര്‍ത്തിച്ചുതുടങ്ങിയ ശബ്ദം. ചാര്‍ജ് കയറിത്തുടങ്ങിയിരിക്കുന്നു. ഓമനേ എന്താണ് വേണ്ടത്... പണം ,ഭൂമി,കാറ്.... പറയൂ ....പതിനായിരം; പോരാ.... പുരയിടം; പോരാ..... തെങ്ങിന്‍ത്തോപ്പ്; പോരാ.... ആറ്റുതീരത്തെ പാടം; പോരാ... ഫ്പാ നായിന്‍റെമോളെ എന്നാ ഞാന്‍ കേരളം മുഴുവനായങ്ങ് എഴുതിത്തരാമെടി.....വേണ്ട സാറേ നമുക്കീ ബാറ്ററിയങ്ങുമാറ്റാം... കണ്ണാടിവെച്ച കരിങ്കുരങ്ങ് ആരോടോ പറയുന്നു.. ഇതിന്‍റെ ചാര്‍ജ് ഇറങ്ങിയിരിക്കുന്നു. ലീക്ക് വന്നിരിക്കുന്നു ഈ ബാറ്ററി ലീക്കായി; ഇനിയിത് വേണ്ട ....ഒത്തിരി നാളായി ഒരേപാനലേന്നുതന്നെ ചാര്‍ജുകേറാന്‍ തുടങ്ങിയിട്ട്. ഇപ്പോള്‍ പഴക്കംകൊണ്ട് ബാറ്ററിയ്ക്ക് പഴയപോലെ ചാര്‍ജ് നില്‍ക്കുന്നില്ല.പോരാത്തതിനു രണ്ടുപ്രാവശ്യം റീലോഡ് ചെയ്ത ബാറ്ററിയാണ്.. അതുകൊണ്ട് നമുക്കിത് ആക്രികടയില്‍ കൊണ്ടുവന്നു ലേലംവിളിച്ചു വില്‍ക്കാം ... ഹരിതസോളാര്‍ മാറ്റി ഇനി ആലൂസോളാറാക്കാം..

  ഹരിതസോളാര്‍; നീയൊരു മഹാദുരന്തമായിത്തീരുമ്പോള്‍ നിന്നെകാത്തു പൂമുഖപ്പടിയില്‍  പാതിരാത്രിവരെ എണ്ണയിട്ടുകൊണ്ടിരുന്ന ഒരുപാടു പ്രേമഭിക്ഷുക്കളും എരിഞ്ഞടങ്ങുകയാണ്...ഒരപേക്ഷയുണ്ട് നീയവര്‍ക്ക് കുളിരായി, തണലായി, മന്മഥലീലകള്‍ പകര്‍ന്നാടിയ രാവുകളുടെ സീഡികള്‍ക്കായി ഞങ്ങള്‍ ആരാധകവൃന്തം;കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുകയാണ്... പറ്റിക്കല്ലേ... ഹരിതേ,,,, എന്‍റെ കരളിന്‍റെ കുളിരേ......  എല്ലാം പറയൂ;  ആരൊക്കെ നിന്നെ പീഡിപ്പിച്ചു, ആരൊക്കെ നിന്നെ ഭോഗിച്ചു..നിന്‍റെ രാത്രികള്‍ കാളരാത്രികളാക്കിയ ആ കശ്മലന്മാരെക്കുറിച്ചു പറയൂ..ആ ദ്രശ്യങ്ങളുടെ സീഡി പുറത്തുവിടൂ...

   “എന്തിനാ .......”

ഒന്നിനുമല്ല, വെറുതെ ചുമ്മാ ഒന്നുകാണാനാ ..ആരാ ആ ഭാഗ്യവന്മ്മാര്‍ എന്നറിയാമല്ലോ.പറ്റുമെങ്കില്‍ അവര്‍ക്ക് ഒരു സ്വികരണം കൊടുക്കാനാ... ഞങ്ങള്‍ക്ക് പറ്റാത്തത് അവര്‍ ചെയ്തല്ലോ...

 “കഴുതകള്‍ കാമംകരഞ്ഞു തീര്‍ക്കുന്നു...സീഡി മാത്രം മതിയോ..?/”

പോരപോരാ, ആരാണ് നിന്‍റെ അങ്കത്തട്ടില്‍ കടന്നുകയറി പരിചപിടിച്ച ആ നൃത്തക്കാരി;; കുന്നിന്‍ മുകളിലും പൂങ്കാവനത്തിലും പടര്‍ന്നുകയറിയ ആ വഞ്ചകി ആരാണ്?? പറയൂ..... അവരുടെ സീഡി ഉണ്ടെങ്കില്‍ അതുംതരൂ ..

 “എന്തിനാ................”.

ചുമ്മാ കാണാനാ..... അതുകണ്ട് ഞാനൊന്ന് ഉണരട്ടെ, വിയര്‍ക്കട്ടെ ഹാവൂ..

 “അപ്പൊ ഞാന്‍ തട്ടിപ്പുകാരിയാണെന്നു നിങ്ങള്‍ പറയുന്നതോ... കോടികള്‍ കട്ടു എന്നു പറയുന്നതോ..”

ആരു പറഞ്ഞു? എപ്പോ പറഞ്ഞു...? അങ്ങനെ പലരുംപറയും; ചക്കര അതൊന്നും കാര്യമാക്കേണ്ട. ചുമ്മാതല്ലല്ലോ കാശ് തന്നവര്‍ക്കെല്ലാം രെസീത് കൊടുത്തിട്ടില്ലേ; അതുമതി. ഇനിവേണേല്‍ അവന്മ്മാര് കോടതി പൊയ്ക്കോളും..... പക്ഷെ സീഡി അതുതരാന്‍ മറക്കരുത്. ഞങ്ങള്‍ക്കറിയാം ഒത്തിരി ലെവന്മാരുടെ ദോശതീറ്റയുടെയും, ബാറ്ററി ചാര്‍ജു ചെയ്യുന്നതിന്‍റെയും സീഡികള്‍ ഭവതിയുടെ കൈയ്യിലുണ്ടെന്ന്... അതൊന്നു പുറത്തുവിടൂ............. പ്ലീസ്.

അന്വേഷണം അന്വഷണംവേണം..... കോടികളുടെ അഴിമതി, ബന്ദ്‌, ഹര്‍ത്താല്‍, അടിപിടി,  ലാത്തിച്ചാര്‍ജ്, ഗ്രനേഡ്, വിടില്ല.... രാജി വേണം...

 വേണ്ടേവേണ്ട രാജിവേണ്ട സരിതമതി....അല്ല രാജിതന്നെ വേണം... ആര്‍ക്കാടാ രാജിയെ വേണ്ടത്; ഞങ്ങള്‍ക്കുസരിത മതി.. അല്ല രാജിവേണം..... അടിയെടാ അവനെ..ഡിഷ്യും ഡിഷ്യും........

എന്തുവാടാ സോഫായില്‍കിടന്നു പിച്ചുംപേയും പറയുന്നത്.ങ്ങേ..ഉറക്കം വരണുണ്ടെങ്കില്‍ അകത്തുപോയി കട്ടിലില്‍ കിടക്ക്‌......

 ശ്ശൊ.... നശിപ്പിച്ചു കിളവന്‍; നല്ലൊരു സ്വപ്നമായിരുന്നു.. എല്ലാമൊന്ന് ഉഷാറായി വന്നതായിരുന്നു.... രാവിലെമുതല്‍  സോളാര്‍ ഷോ കാണാന്‍ തുടങ്ങിയതാണ്‌. നായികയും നായകനും അറസ്റ്റിലായി..ഇനി ഞെട്ടിപ്പിക്കുന്ന ആ സീഡി ദ്രെശ്യങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നു കരുതി ഇരിക്കുകയായിരുന്നു.. പരസ്യംവന്നപ്പോള്‍ ഒന്നു മയങ്ങിപ്പൊയി.. അപ്പോഴാണ്‌ സോളാറിലെ ഹോട്ട് വീഡിയോകള്‍ തലയ്ക്കകത്ത്‌ മിന്നാന്‍ തുടങ്ങിയത്...അരഞ്ഞാചരട് അഴിക്കുന്നേടംവരെ എത്തിയതാണ്............. അതിനിടയിലാണ് വിരുന്നുവന്ന അമ്മായിയപ്പന്‍റെ ഇടപെടല്‍.

 മഴക്കാലം പിടിച്ചതുകൊണ്ട് ചക്കക്കുരുവുംച്ചുട്ടുതിന്നു ചില ഉള്‍വളികളും  വിട്ടുകൊണ്ടിരിക്കുന്ന നേരത്താണ് സോളാര്‍ കടന്നുവന്നത് .മഴപിടിച്ചാല്‍ പൊതുവേ സോളാറിനു വെട്ടംകുറവാണ്; എങ്കിലും സരിതബിജുസോളാര്‍ നന്നായങ്ങു കത്തുന്നുണ്ട്..രാജിവേണം സരിതപോണം എന്നൊരു കൂട്ടര്‍, ജീവന്‍പോയാലും രാജിവയ്ക്കില്ല എന്നു സുതാര്യനും കൂട്ടരും..ആരു ജയിക്കും ആരുതോല്‍ക്കും ഒരു തിട്ടവുമില്ല ..ലോഡ് ഷെഡില്‍ കയറാതിരിക്കുന്നതിനാല്‍ ഷോ തത്സമയം ആസ്വദിക്കാം..

 കോടികളുടെ തട്ടിപ്പുനടത്തിയ സരിതയെന്ന സ്ത്രീയ്ക്കും; സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസിലെപ്രതിയും, നിലവില്‍ സരിതയുമായി ലിവിങ്ങ്ടുഗതര്‍ നടത്തിപ്പുകാരനുമായ ബിജുവിനും; മുഖ്യമന്ത്രിയുമായും, അദേഹത്തിന്‍റെ പി എ, ഗണ്മാന്‍, പാവം പയ്യന്‍ തുടങ്ങിയ സുതാര്യന്‍മ്മാരുമായും അത്ര സുതാര്യമല്ലാത്ത ബന്ധങ്ങളുണ്ടെന്നും, അതിന്‍റെ മറവില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു കോടിക്കണക്കിനുരൂപ കമ്മിഷന്‍ കിട്ടിയെന്നും, അതിലേക്കായി മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് പല വഴിവിട്ട സഹായങ്ങളും ചെയ്തുവെന്നുമാണ് ആരോപണം. അല്ല സുതാര്യനേതാവേ അറിയാന്‍ പാടില്ലാതതുകൊണ്ട് ചോദിക്കുവാ കുറ്റം ചെയ്തിട്ടില്ലായെന്നു അങ്ങുപറയുന്നത് വിശ്വസിക്കാമെങ്കില്‍....??? ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ എന്തിനാണ് ഇത്ര വിമുഖത. ആരോപാണം തെറ്റാണെന്ന് ഉറപ്പല്ലേ...? പിന്നെ അങ്ങെന്തിനു പേടിക്കണം...  ഞങ്ങളുണ്ട് അങ്ങയുടെ കൂടെ.. ആടിനില്‍ക്കുന്ന പലരും നമ്മുടെ പക്ഷത്തു ഉറയ്ക്കുകയുംചെയ്യും. ജനപിന്തുണ കൂടുമെന്നതില്‍ ഒരു തര്‍ക്കവും വേണ്ട.. ഇങ്ങനെ അങ്ങേയ്ക്ക് തന്നെ ഗുണകരമാകുന്ന ഒരു നിക്ഷ്പക്ഷ അന്വേഷണത്തെ അങ്ങ് എന്തിനാണ് ഭയക്കുന്നത്..????????

  സുതാര്യത എന്ന വാക്കിന് വെളിച്ചംകടന്നു പോകുന്നത് എന്നതിനപ്പുറം വെളിച്ചം പ്രതിഫലിപ്പിക്കുന്നത്; എന്നാണോ അങ്ങ് അര്‍ഥമാക്കുന്നത്. എങ്കില്‍ പണിപാളിയതുതന്നെ... കണ്ണാടിയ്ക്ക് പിറകില്‍ എന്തോ നടന്നിരിക്കുന്നുവെന്നു വേണംകരുതാന്‍. തളികയില്‍ മുറിച്ചതല കാണിക്കുന്ന ആ പഴയ മാജിക്കാണ് അങ്ങിപ്പോള്‍ കാണിച്ചു കൊണ്ടിരുന്നതെന്നുപറയേണ്ടിവരും. അവിടെയും സുതാര്യത തന്നെയാണ് കാണികളെ പറ്റിക്കുന്നത്.ഉടലിനെ ഒളിപ്പിച്ചു വെയ്ക്കുന്ന ആ ഗ്ലാസ്‌ ടെക്ക്നോളജീ തകരാന്‍ ഒരു കരിങ്കല്‍ കഷണം മതിയെന്നത് ഓര്‍ക്കുന്നതു നന്നായിരിക്കും. വന്‍കിട ആരോപണങ്ങള്‍ ഇതാണെങ്കില്‍ ....

 ചെറുകിട ആരോപണങ്ങള്‍  മൊത്തത്തില്‍ മസാലമയമാണ് കൂടെ കിടപ്പുകാരുടെയും, കൂട്ടികൊടുപ്പുകാരുടെയും കഥകളാണ് അതിലുള്ളത്. മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, എംപി മാര്‍, പി എ, ഗണ്മാന്‍, സംസ്ഥാന, ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ്‌ എന്നുതുടങ്ങി സകലമാനാ അലമ്പുകളും കഥയില്‍നിറഞ്ഞു നില്‍ക്കുന്നു. ഒരു സ്മാര്‍ത്തവിചാരം നടത്തിയില്‍ ആരൊക്കെ പെടും എന്നതിലാണ് ഇപ്പോള്‍ ചര്‍ച്ചനടക്കുന്നത്.ആരൊക്കെ, എവിടെ വച്ച്, എന്തൊക്കെ ചെയ്തു, അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചകള്‍, ടെമോന്‍സ്ട്രെഷന്‍സ്, അതിനു സ്വികരിച്ച രീതികള്‍, .മിസ്‌ കോളില്‍ തുടങ്ങുന്ന പാതിരാകേളികള്‍ തുടങ്ങിയവയെല്ലാം; നല്ല എരിവും പുളിയുംചേര്‍ത്തു വിളമ്പി ജനത്തിന്‍റെ വയറുനിറയ്ക്കാം എന്നൊരു നീക്കം എവിടെയോ നടക്കുന്നില്ലേയെന്നൊരു സംശയം..

 അച്ചാറ് വിളമ്പുന്നതിനിടയില്‍ മോരുകറിയുമായി കടന്നുവരുന്ന സീരിയല്‍ സുന്ദരി. അവരുടെ ലീലാവിലാസങ്ങള്‍, ക്യാമ,റ ലാപ്ടോപ്, ഒളിക്യാമറ, കെട്ടിമറിയലുകള്‍, കിടപ്പറ ദ്രെശ്യങ്ങള്‍, ഫോണ്‍ സംഭാക്ഷണങ്ങള്‍  തുടങ്ങി ഒരുഗ്രന്‍ സീരിയലിനുവേണ്ട തിരക്കഥകള്‍ അണിയറയില്‍ നടക്കുന്നില്ലേ എന്നൊരു തോന്നല്‍....... അവസാനം അമ്പുകൊള്ളാത്തവര്‍ ആരുമില്ല കുരുക്കളില്‍ എന്നൊരു മംഗളഗാനവുംപാടി പരിപാടി അവസാനിപ്പിക്കാനുള്ള ചാക്യാരുടെ നീക്കം ശരിയാണെങ്കില്‍ ഈ സുതാര്യത ഒരു പറ്റിക്കല്‍ ഇടപാടാണ്...അതിനിടയില്‍ ഒരു പാണന്‍ എനിക്കെല്ലാം അറിയാമെന്നു ചാനലുകള്‍ തോറും കയറിയിറങ്ങി പറയുന്നുണ്ട്..എല്ലാം അറിയാമെന്നു സ്വയംപറയുന്ന സ്ഥിതിയ്ക്ക് ഇദേഹത്തെ ഒന്നു ചോദ്യം ചെയ്‌താല്‍ കാര്യങ്ങള്‍ എല്ലാം പുറത്തുവരില്ലേ..ഉള്ളതു പറയാന്‍ ചിലപ്പോള്‍ ചലവും മൂത്രവും വരുത്തേണ്ടിവരും; എന്നാലും സാരമില്ല നേര് അറിയാമല്ലോ..

  മുഖ്യമന്ത്രിയുടെ ഓഫീസ് സുതാര്യമായതിനാല്‍ അവിടെനിന്നും കിട്ടുന്ന വീഡിയോ ദ്രെശ്യങ്ങള്‍ക്ക് ഒരു സ്കോപ്പുമില്ല. ഫാനിന്‍റെ കാറ്റില്‍ ഇളകിയാടുന്ന കഞ്ഞിപ്പശപുരണ്ട ചില ഒറ്റമുണ്ടുകളുടെ ദ്രെശ്യങ്ങളല്ലാതെ വിജ്രുംഭവിക്കാന്‍ ഒരു വകയും അതില്‍ കാണാന്‍ സാദ്ധ്യതയില്ല. ആര്‍ക്കുവേണം ഖാദര്‍ മുണ്ടിനടിയില്‍ കാണുന്ന രോമാവൃതമായ കാലുകള്‍...ഞങ്ങള്‍ക്കു വേണ്ടത് നല്ല വെണ്ണപ്പരുവത്തിലുള്ളതാണ്.. ങാ,,, ങ്ങൂ,,, വൂ,,,, സീല്‍ക്കാരങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്ന  വീഡിയോകളാണ്.. കോടികളുടെ അഴിമതി.... അതില്‍ ഞങ്ങള്‍ക്കു ഒരു താല്പര്യവുമില്ല..

  സാറേ,,,,, ഇവിടെ നിക്ഷേപം ഇറക്കിയാല്‍ നല്ല ഒന്നാംതരം ലാഭം ഉണ്ടാക്കിത്തരാമെന്നുപറഞ്ഞ്; എന്തെങ്കിലും കിളികള്‍ വിളിച്ചാല്‍, ഒന്നും നോക്കാതെ കോടികള്‍ കൊണ്ടുപോയി അവളുമാരുടെ  ഭരണിയില്‍ നിക്ഷേപിക്കുന്നവനൊക്കെ, ഇതാണ് ഗതിയെന്ന് ആര്‍ക്കാണറിയാത്തത്. നിക്ഷേപസമയത്ത് ബോണസായി നെയ്‌വടയും,ഹോര്‍ലിക്സും കിട്ടിയാല്‍ അതു ലാഭമായികരുതിയാല്‍ മതി. അല്ലപിന്നെ..ഇവിടെ ഒരു ഗതിയുമില്ലാതെ ചക്കക്കുരുവും തേങ്ങാപൂളും ചവച്ച് ഉള്‍വളിയുംവിട്ട്, കട്ടന്‍ചായയും കുടിച്ചിരിക്കുമ്പോഴാണ് ലെവന്‍റെയൊക്കെ സോളാറും,കാറ്റാടിയും, കോടികളുടെ നിക്ഷേപവും.. കൊടുക്കാന്‍ന്നേരത്ത് ആരോടെങ്കിലും ചോദിച്ചോ...സരിതമാരുടെയും ശാലുകളുടെയും നിക്ഷേപപ്പെട്ടി കണ്ടാല്‍, അപ്പൊ നിക്ഷേപംനടത്തുന്ന എല്ലാ മാന്യദേഹങ്ങളും ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി..അസൂയ.. പെരുത്ത അസൂയയാന്നു കരുതിക്കോ.....

ഭഗവാനേ; ഒരു കോടി പോയിട്ട്, ഒരു ലക്ഷംപോലും ഇതുവരെ ഒന്നിച്ചു കണ്ടിട്ടില്ല..നേരെചൊവ്വേ കഞ്ഞികുടിച്ചിട്ട് ദിവസങ്ങളായി .. കിട്ടുന്ന നക്കാപ്പിച്ച ശമ്പളത്തില്‍വേണം കൊച്ചുപിച്ചടക്കം എല്ലാത്തിനും ഒരുമാസം കഞ്ഞിവെള്ളംകുടിച്ചു കിടക്കാനും മരുന്നുവാങ്ങാനും ...സുതാര്യ നേതാക്കന്മ്മാരും...ചിരുതയുടെ അടിപ്പാവാടച്ചരടിന്‍റെ നീളംപിടിക്കാന്‍ നടക്കുന്ന മാധ്യമശിങ്കങ്ങളും  ഒന്നോര്‍ത്താല്‍ കൊള്ളാം... ഇവിടെ കുറച്ചാളുകള്‍ പനിയും പട്ടിണിയുമായി നട്ടംതിരിഞ്ഞു കഴിയുന്നുണ്ടേ....തിരിഞ്ഞു നോക്കാന്‍ സമയമുണ്ടോ ആവോ..

27 comments:

  1. Dear

    Apparently this Saritha & Biju R done is cheating and all possible they have to be dealt severely as per law, it is definite.

    However, I cannot understand, how the educated people of Kerala, who are not ready to make some visiting / verification and just paid lakhs or rupees by simply saying these duo has spoken atractively / convincingy? they also to be punished for their negligence. Why they should not insist they want to see the installed Solar systems, the working of the system etc.

    ReplyDelete
  2. I wish to add that it is not fare to just put all the blame on the CMs office. As long as the government is not signed / made any business dealing / contracts what is wrong in having conducting meeting / making telephone calls which so far we are unsure about the whereabouts. Also these people are referred by one of the reputed Congress leader. Kerala is facing acute shortage of power as such if any body comes with Solar system proposal, definitely the administration (whichever be the government) will review the proposals. However, there should be system to verify the people are not having criminal / forgery backgound and verify the company's existence.

    ReplyDelete
    Replies
    1. താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

      Delete
  3. കണ്ണാടിയ്ക്ക് പിറകില്‍ എന്തോ നടന്നിരിക്കുന്നുവെന്നു വേണംകരുതാന്‍. തളികയില്‍ മുറിച്ചതല കാണിക്കുന്ന ആ പഴയ മാജിക്കാണ് അങ്ങിപ്പോള്‍ കാണിച്ചു കൊണ്ടിരുന്നതെന്നുപറയേണ്ടിവരും. :)

    ReplyDelete
  4. മനോജ്‌June 18, 2013 at 11:10 AM

    സാറേ,,,,, ഇവിടെ നിക്ഷേപം ഇറക്കിയാല്‍ നല്ല ഒന്നാംതരം ലാഭം ഉണ്ടാക്കിത്തരാമെന്നുപറഞ്ഞ്; എന്തെങ്കിലും കിളികള്‍ വിളിച്ചാല്‍, ഒന്നും നോക്കാതെ കോടികള്‍ കൊണ്ടുപോയി അവളുമാരുടെ ഭരണിയില്‍ നിക്ഷേപിക്കുന്നവനൊക്കെ, ഇതാണ് ഗതിയെന്ന് ആര്ക്കാ്ണറിയാത്തത്. നിക്ഷേപസമയത്ത് ബോണസായി നെയ്‌വടയും,ഹോര്ലിാക്സും കിട്ടിയാല്‍ അതു ലാഭമായികരുതിയാല്‍ മതി. അല്ലപിന്നെ..ഇവിടെ ഒരു ഗതിയുമില്ലാതെ ചക്കക്കുരുവും തേങ്ങാപൂളും ചവച്ച് ഉള്വലളിയുംവിട്ട്, കട്ടന്ചാ്യയും കുടിച്ചിരിക്കുമ്പോഴാണ് ലെവന്റെിയൊക്കെ സോളാറും,കാറ്റാടിയും, കോടികളുടെ നിക്ഷേപവും.. വളരെ വളരെ ശരിയാണ്

    ReplyDelete
    Replies
    1. ബ്ലോഗില്‍ വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി പറയുന്നു.

      Delete
  5. സരുന്‍June 18, 2013 at 11:31 AM

    വീഡിയോയാണ് നമുക്കാവശ്യം അഴിമതി അത് സ്ഥിരം പരിപാടി ആയതിനാല്‍ അതില്‍ വലിയ താല്പര്യം ഇല്ല...

    ReplyDelete
    Replies
    1. വീഡിയോ ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കാം

      Delete
  6. കലക്കി ....ഇനി അല്പം കടുക് കൂടി വറുത്ത് താളിച്ചാൽ .... ബാക്കിയുള്ള ആ കുരുവും തിന്ന് ഒരു ഉൾവളി വിട്ടാക്കാമായിരുന്നു ....!!!

    ReplyDelete
    Replies
    1. കൃത്യസമയത്ത് കടുക് കിട്ടിയില്ല അച്ചൂസ്.അടുത്ത തവണം ശ്രമിക്കാം...ഹി ഹി വായനയ്ക്ക് നന്ദി പറയുന്നു.

      Delete
  7. വിഷയത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതുകൊണ്ട് ലൈംഗീകത കലര്‍ത്തി ആഘോഷിക്കുന്നത് അത്ര ഭംഗിയല്ല. അത് മലയാളി പുരുഷകേസരികളുടെ പൊതു സ്വഭാവമാണെങ്കിലും...

    ReplyDelete
    Replies
    1. മിന്നല്‍ വാസുJune 18, 2013 at 12:40 PM

      ഏതാടെ ഈ ഊമ്പന്‍ ,ഒരാഴ്ചയായി ഉറക്കത്തില്‍ ആയിരിക്കണം,ഇവിടുത്തെ കാര്യമൊന്നും ഇങ്ങേര്‍ അറിഞ്ഞിട്ടില്ല.വന്നിരിക്കുന്നു ഉണക്ക സദാചാരവുമായി വേണേല്‍ വന്നിരുന്നോ വീഡിയോ കിട്ടിയാല്‍ കണ്ടിട്ടു പോകാം, അല്ലപിന്നെ

      Delete
    2. സുരാജ് തിരുവനന്തപുരംJune 18, 2013 at 12:45 PM

      ഹ ഹ ഹഹ വാസുവേ അങ്ങേരെ വെറുതെ വിട് .സരിതയ്ക്ക് വാട്ടം പറയാന്‍ ഇനി പല സ്വാമിമാരും ഇറങ്ങും. മൂപ്പത്തി ആളൊരു പാവം പെണ്ണല്ലയോ

      Delete
    3. സീ ജെ ....താങ്കൾ പറഞ്ഞ സ്ത്രീക്ക് ഒരു മാന്യതയും കൊടുക്കേണ്ടതില്ല.ഇവളുമാരൊക്കെ മൊത്തം 'സ്ത്രീ'സമൂഹത്തിനും നാണക്കേടാണ്.

      Delete
    4. മിന്നല്‍ ദയവായി അഭിപ്രായത്തില്‍ സമചിത്തത കാണിക്കണം.

      Delete
    5. ആളൊരു പാവം പെണ്ണു മാത്രമാണ് സുരാജ്

      Delete
  8. ബോബന്‍June 18, 2013 at 12:36 PM

    റോക്സ് നല്ലോന്നാം തരം കീച്ച് ...അടിപാവട അഴിഞ്ഞോ എന്നതാണ് ഇന്നത്തെ ചര്‍ച്ച അതിനിടയിലാ അഴിമതി.നല്ല കാര്യമായി

    ReplyDelete
  9. Total 4 U, Santhosh Madhavan, Multilevel marketing ..... Malayalis wont learn... but where do they get such huge money, 50L, 45L, 65L, 1 Cr ... rightly said, there many people who have never seen 1 L together I am one among them....

    ReplyDelete
    Replies
    1. അങ്ങനെ എനിക്ക് തോന്നിയില്ല സീ ജെ.സ്ത്രീ ആയതുകൊണ്ട് എന്തും കാണിക്കാം എന്നതിനോട് യോജിപ്പില്ല..ലൈംഗികത അത് ഈ വിഷയത്തില്‍ ഉണ്ടോയെന്ന് താങ്കള്‍ക്കും അറിയാമല്ലോ..

      Delete
    2. ശരിയാണ് ഹനീഫ്. ഈ പണം എവിടെനിന്ന് വരുന്നു...അതില്‍ ഒരന്വേഷണം നടത്തി കണ്ടില്ല

      Delete
  10. ഇനിയും കഥ തുടരും
    അടുത്തൊരു തട്ടിപ്പ് പുറത്താവുംവരെ സരിത നിറയട്ടെ

    ReplyDelete
    Replies
    1. ബാക്കി ഭാഗത്തിനായി കാത്തിരിക്കാം അല്ലേ

      Delete
  11. അണ്ണാ....നമിച്ചു,ഹോ എന്നാ വരികള ഇത്?കലക്കി.ഇതെങ്ങാനും നമ്മുടെ 'സുതാര്യൻ'വായിക്കാൻ ഇടവന്നാൽ ആ നിമിഷം രാജി വെച്ച് പുറത്ത് പോയേനെ.(പിന്നെ...കുറച്ചു പുളിക്കും...അങ്ങനെ...ചെയ്യുമായിരുന്നു,അത് ഒരു പക്ഷെ ആ 'ക്യാമറ'കിട്ടിയില്ലായിരുന്നു എങ്കിൽ,ക്യാമറ കിട്ടിയപ്പോൾ ഒരു സമാധാനമായി ഹോ ഈ ക്യാമറയിലെ 'നായകൻമാർ''എ എന്നോ 'ഐ'എന്നോ ഇല്ല,അടുത്ത മുഖ്യ മന്ത്രി കുപ്പായം തയ്പ്പിച്ചു വെച്ചവർ മുതൽ ഇങ്ങു 'സുതാര്യ റൂമിലെ'തോട്ടിപണി'ചെയ്യുന്നവൻ വരെയുണ്ട്.അപ്പോൾ പിന്നെ 'സുതാര്യനെ'സംരക്ഷിച്ചല്ലേ പറ്റു).
    ഒരു കാര്യം ശ്രദ്ധിച്ചാൽ നമുക്ക് മനസിലാകും ഈ ക്യാമറ സരിതയുടെ ഓഫീസിൽ നിന്നും കണ്ടെടുതത്തിനു ശേഷമാണ് മുഖ്യനു പിന്തുണയുമായി പല പ്രമുഖൻമാരും മുന്നോട്ടു വന്നത്.അതുവരെ ആരും ഒരുതരത്തിലുള്ള പിന്തുണയും മുഖ്യന് കൊടുത്തു കണ്ടില്ല.ഹോ..ആ ടേപ്പിൾ ആരൊക്കെ 'അഭിനയിച്ചുട്ടുണ്ടോ'ആവോ?

    ReplyDelete
    Replies
    1. ഹോ ഇതൊക്കെ എന്തോരിത് അണ്ണാ...നമ്മളൊക്കെ ഗ്യലരിയിലിരുന്നു കളി കാണുന്ന പീക്കിരികള്‍ അല്ലേ ഹാല്‍.....ആശംസകള്‍.

      Delete