**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, June 20, 2013

ടീം സോളാറിനു താക്കോല്‍ കൊടുക്കൂ..............




 

 രാവിലെ ഒരു കട്ടനുംകുടിച്ചു വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. പറ്റുമെങ്കില്‍ ഹരിതാനായരുമായി ഒരു ഇന്റര്‍വ്യൂ അതിനു കഴിഞ്ഞില്ലെങ്കില്‍ ബിജു രാധാകൃഷ്ണനുമായി ഒരു അഭിമുഖം....ഇന്നിപ്പോ ഒന്നുംനടക്കുന്ന ലക്ഷണമില്ല. ഹരിത, പോലിസകമ്പടിയില്‍ കേരളംമുഴുവന്‍ ചുറ്റുകയാണ്. കേരളത്തിലെ പതിനാലുജില്ലകളിലും കേസുള്ളതിനാല്‍ മൂപ്പത്തിയാര്‍ക്ക് തിരക്കോടുതിരക്കാണ്. എപ്പോ വിയ്യൂര് തിരിച്ചെത്തുമെന്നു പറയാന്‍ കഴിയില്ലപോലും. അടുത്തമാസം ചാണ്ടിസാറുമായി ഒരു കുടുംബപ്രശ്നം ചര്‍ച്ചചെയ്യാന്‍ വരുന്നുണ്ട് അപ്പൊകാണാം എന്നാണു പറഞ്ഞിരിക്കുന്നത്. എന്നാപ്പിന്നെ  ബിജുസാറിനെ കാണാമെന്നു വച്ചപ്പോള്‍; ഭാര്യയുടെ മരണവുമായി ബന്ധപെട്ടു പോലിസ് അദേഹത്തെ പഞ്ഞിക്കിട്ടിരിക്കുകയാണ് പോലും. വെള്ളം വെള്ളം എന്നല്ലാതെ ടിയാന്‍ ഒരു വാക്കുപോലും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലായെന്നാണറിഞ്ഞത്. ഇതൊക്കെയാണെങ്കിലും ബിജു അന്വേഷണവുമായി നന്നായി സഹാരിക്കുന്നുണ്ടെന്നാണ് പോലിസ് പറയുന്നത്. കൈയ്യിലുള്ള  വീഡിയോ വെളിപ്പെടുത്തുമെന്നു ഉടനെ  പറഞ്ഞില്ലെങ്കില്‍; ആളില്ലാതെകിടക്കുന്ന സകലമാന  കേസുകളും തലയിലകാന്‍ സാദ്ധ്യതകാണുന്നുണ്ട് മച്ചാനേ..

  ഇന്റര്‍വ്യൂ ചോദിച്ചത്; കൂടെകിടന്നവരുടെയും കൂട്ടികൊടുപ്പുകാരുടെയും ലിസ്റ്റ് ചോദിക്കാനല്ല; ഒളിപ്പിച്ചു വച്ചിരിക്കുന്ന സീഡികള്‍ എവിടെയാണെന്ന് അറിയാനുമല്ല... സത്യത്തില്‍ ഇവരോട് അസൂയകലര്‍ന്ന ഒരു ആരാധനയാണ് തോന്നുന്നത്... തട്ടിപ്പുകേസുകളും പീഡനക്കേസുകളും വരുകയും പോകുകായും ചെയ്യുന്നത് കേരളിയര്‍ക്കു  പുത്തരിയൊന്നുമല്ല...ഇമ്മാതിരി കേസുകളുടെ പുതിയ വെളിപ്പെടുത്തലുകളുമാസ്വദിച്ച് ഒരു ചായയും  കുടിച്ചുകൊണ്ടാണിപ്പോള്‍ ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നതുതന്നെ...എന്നെ ഇയാള്‍ പീഡിപ്പിച്ചു എന്നൊരു പെണ്‍കുട്ടി വിളിച്ചുപറഞ്ഞിട്ടും ടിയാന്‍ പരമ മാന്യനാണെന്നു ചീട്ടുനല്‍കിയ ആളുകളാണ് നമ്മള്‍...ഐസ് ക്രീം, കിളിരൂര്‍, വിതുര, സൂര്യനെല്ലി തുടങ്ങി കേരളത്തില്‍ നടന്ന എല്ലാ പെണ്ണുകേസുകളിലും ആഴത്തില്‍ത്തന്നെ ഭരണംനടത്തി കഴിവുതെളിയിച്ച മഹാന്‍മാരായ ആളുകളാണ് നമ്മളെ നയിക്കുന്നത്.. ആട്, മാഞ്ചിയം, തേക്ക്, മുതല്‍ ടോട്ടല്‍ വരെ നടന്ന എല്ലാ തട്ടിപ്പിലും പണംനിക്ഷേപിച്ചു പറ്റിക്കപ്പെട്ടവരാണ് നമ്മള്‍. ആര്‍ക്കും പണം തിരികെകിട്ടിയില്ല എന്നു മാത്രമല്ല അന്വേഷണവും കേസുകളും ചില കുരുപ്പുകളില്‍ മാത്രം ഒതുക്കി വമ്പന്മാര്‍ രക്ഷപെടുകയും ചെയ്തു. .എല്ലാ കേസുകളിലും അതതു കാലത്തെ രാഷ്ട്രിയക്കാരുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു..അതുകൊണ്ട് തട്ടിപ്പും പൈങ്കിളിയും ഇടകലര്‍ന്ന സോളാര്‍ ഒരു ഭയങ്കര സംഭവമായി തോന്നുന്നില്ല.. ഇളിച്ചു കാണിക്കുന്നേടെത്തെല്ലാം പൈസനിഷേപിക്കാനുള്ള മലയാളിയുടെരീതി മാറിയില്ലെങ്കില്‍ ഒരു സോളാര്‍ മാറി അടുത്ത ഊമ്പിക്കല്‍വരും അത്രയേയുള്ളൂ....

 സോളാര്‍ ടീമിനെ വിത്യസ്തമാക്കുന്നത് ഇതൊന്നുമല്ല...അവരുടെ വെറൈറ്റി ഓപ്പറെഷന്‍സാണ്.....ഇത്രമാത്രം തട്ടിപ്പുകള്‍ വര്‍ഷങ്ങളായി ചെയ്തിട്ടും, ഇന്ത്യമുഴുവന്‍ തട്ടിപ്പ് നടത്തിയിട്ടും, കേരളമടക്കം നിരവധി സംസ്ഥാനങ്ങളില്‍ നിരവധി കേസുകള്‍ നിലവിലിരുന്നിട്ടും, പലതവണ ജയിലില്‍ കിടന്നിട്ടും, പല സ്ഥലങ്ങളിലും പിടികിട്ടാപ്പുള്ളിയായി തുടരുമ്പോഴും; തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ കയറിനിരങ്ങി; നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളെ കൃത്യമായി കബിളിപ്പിച്ചുകൊണ്ട്‌ ഇതൊക്കെ ഇത്രേയുള്ളൂ അണ്ണാ... എന്നു കാണിച്ചുതന്ന ധീരവ്യക്തികള്‍കളാണ്  സോളാര്‍ ടീം...!!!!


 ഷെര്‍ലക്ക്‌ഹോംസിനെ ആരാധിക്കുമ്പോള്‍ തീര്‍ച്ചയായും ഹരിതയേയും ബിജുവിനേയും വിസ്മരിക്കാന്‍ വയ്യ. വൈവിധ്യമാര്‍ന്ന തട്ടിപ്പു രീതികള്‍.ആവര്‍ത്തന വിരസത തീരെയില്ല.....കള്ളന്മ്മാരുടെ മോഷണരീതികള്‍ പഠിക്കാന്‍ സ്കോട്ട്ലണ്ടുയാര്‍ഡുവരെ കള്ളന്മ്മാരെ ക്ലാസെടുക്കാന്‍ ക്ഷണിക്കാറുണ്ട്.. അതുകൊണ്ട് മുഖ്യമന്ത്രിതന്നെ മുന്നോട്ടിറങ്ങി ബിജുഹരിത ടീമിന്‍റെ ഒരു പഠനക്ലാസ് കേരളപോലിസില്‍ സംഘടിപ്പിച്ചുകൊടുത്താല്‍ സേനയ്ക്ക് അതൊരു  മുതല്‍കൂട്ടായിരിക്കുമെന്നാണ് എന്‍റെ അഭിപ്രായം.ഇയവസരത്തില്‍ പ്രിയ ഹരിതാമാഡം; ഭവതിയുടെ  ആരാധകര്‍ എന്ന നിലയിലും,ചവറു രാഷ്ട്രിയക്കാരുടെ പൊരോട്ടു നാടകങ്ങള്‍ കണ്ടു മടുത്തതിനാലും, ഭവതി ചില രഹസ്യങ്ങള്‍ ഞങ്ങളോട് വെളിപ്പെടുത്തണം... ഭവതിയുടെ മോചനത്തിനായി കേരളം മുഴുവന്‍ പദയാത്രനടത്താനും വേണമെങ്കില്‍ ജയിലുപടിക്കല്‍ അനശ്ചിതകാല നിരാഹാരസമരം ആരംഭിക്കുവാനും ഞങ്ങള്‍ തയ്യാറാണ്..അതുകൊണ്ട് ഞങ്ങളുടെ ഈ സംശയങ്ങള്‍ക്ക് ഭവതി മറുപടിതരുമെന്ന വിശ്വാസത്തോടെ...... 

 ഒരു വര്ഷം ജയിലില്‍കിടന്നു പുറത്തിറങ്ങിയാലും പിറ്റേദിവസം തന്നെ ആളുകളുടെ കൈയ്യില്‍നിന്നും  കോടികള്‍ പിരിച്ചെടുക്കാനുള്ള കഴിവ് സമ്മതിച്ചേപറ്റൂ. ഇവിടെ സര്‍ക്കാരും ടാക്സുകാരും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കിട്ടേണ്ട നികുതിപോലും പിരിച്ചെടുക്കാന്‍ പറ്റുന്നില്ല..ഭവതിയും  കൂട്ടരും സോളാര്‍ കാറ്റാടി എന്നൊക്കെപ്പറഞ്ഞിറങ്ങുകയെ വേണ്ടു ദിവസങ്ങള്‍കൊണ്ട് കോടികള്‍തന്നെ  പിരിയുന്നു.. ഈ മാജിക് വിദ്യയുടെ രഹസ്യംമൊന്നു വെളിപ്പെടുത്തിതരണം.  

 വോട്ടുചെയ്തു ജയിപ്പിച്ച ജനത്തിന്, മന്ത്രിമാരെ കാണണമെങ്കില്‍ നല്ലനേരം നോക്കണം. അപ്പന്‍ ചാകാന്‍ കിടക്കുകയാണ് സഹായംതരണം , അല്ലെങ്കില്‍ കെട്യോന്‍മരിച്ചു കുടുംബം അനാഥമായി, എന്‍ഡോസള്‍ഫാന്‍ ഇരയാണ്, കാലവര്‍ഷത്തില്‍ എല്ലാംപോയി തുടങ്ങിയ എന്തെങ്കിലും പരിധേവനവുമായി മന്ത്രിമാരെ കാണാന്‍പോയാല്‍ അവരുടെ ഓഫീസിനുമുന്നില്‍ പട്ടി ചന്തയ്ക്കുപോയപോലെ നാട്ടംതിരിയാനാണ് പൊതുജനത്തിന്‍റെ വിധി. കണ്ടാല്‍തന്നെ എല്ലാ കാര്യങ്ങളും ശരിയാക്കാം എന്നൊരു ഉറപ്പുംവാങ്ങി പോരമെന്നല്ലാതെ ഒരു കൊണവും ഉണ്ടാവാറില്ല. അങ്ങനെയുള്ള നാട്ടിലാണ് ഹരിതയും കൂട്ടരും മന്ത്രിമാരുടെ ഓഫിസുകളിലൂടെ അങ്ങാടിപ്പശുവിനെപ്പോലെ നിരങ്ങുന്നത്. ഹരിത മിസ്കോള്‍ വിട്ടാല്‍ മന്ത്രിയും, എംപി യും, പി എ യും, ഗണ്‍ മാനും എല്ലാം തിരിച്ചുവിളിക്കാന്‍ മത്സരിക്കുന്നു...ഈ പിടിയുടെ രഹസ്യം പൊതുജനതാല്പര്യം മുന്‍നിറുത്തിയെങ്കിലും ഹരിതമാഡം വെളിപ്പെടുത്തണം ..ആ സോഫ്റ്റ്‌വെയര്‍ ഞങ്ങളുടെ സിസ്റ്റത്തിലും ഇന്‍സ്റ്റാല്‍ ചെയ്യാനാണ്..

 മന്ത്രിയ്ക്ക് സമയമില്ലാത്തതിനാല്‍ പണികഴിഞ്ഞ് ഉത്ഘാടനം നടക്കാത്ത പാലങ്ങള്‍, റോഡുകള്‍, സ്കൂളുകള്‍, അംഗന്‍വാടികള്‍ എന്തിനധികം തൂറാനുള്ള കക്കൂസുകളുവരെ മന്ത്രിയെകാത്ത് കാലംകഴിക്കുമ്പോള്‍ ഹരിതയുടെ സോളാര്‍ കത്തിക്കാന്‍ മന്ത്രിമാരും ജനപ്രധിനിധികളും ഓടി നടക്കുന്നു..ഇങ്ങനെ നേതാക്കളെ വരുത്താന്‍ ഹരിതമാഡം ഉപയോഗിക്കുന്ന ആ ഒറ്റമൂലികള്‍ എന്താണെന്നു ഇനിയെങ്കിലും വെളിപ്പെടുത്തണം

 വീടിനു ഒരു നമ്പറിടാന്‍, അല്ലെങ്കില്‍ കൊടുക്കാനുള്ള നികുതി അടയ്ക്കാന്‍ ചെന്നാല്‍ രെസീതില്ല, ആള് അവധിയാണ് തുടങ്ങിയ പെരട്ടുന്യായങ്ങള്‍ നിരത്തി ജനങ്ങളെ പത്തുനടപ്പ് നടത്തിക്കുന്നതില്‍ വിദഗ്ധരായ നമ്മുടെ പൊതുസേവകര്‍ ഹരിതമാഡത്തിന്‍റെ ഫയലുകള്‍ എക്സ്പ്രസ്സ്‌ വേഗത്തില്‍ ശരിയാക്കി കൊടുക്കുന്നതില്‍ നിതാന്ത ജാഗ്രതയിലായിരുന്നുവെന്നു കാണാം.. അതിവേഗം ഫയലുകള്‍ നീക്കാനുള്ള ആ വിദ്യയൊന്നു പറഞ്ഞുതരണം..പ്ലീസ്.

 ഹെല്‍മറ്റ് വയ്ക്കാത്തവനേയും ബീഡി വലിച്ചവനെയും പോക്കറ്റടി ക്കാരനേയും ഓടിച്ചിട്ടുപിടിച്ചു കഴിവ് തെളിയിക്കുന്ന നമ്മുടെ പോലിസ്; നിരന്തരമായി വന്‍തട്ടിപ്പുകള് നടത്തിയ ഹരിതയും,  സ്വന്തം ഭാര്യയെ കൊന്നകേസില്‍ പ്രതിയായ ബിജുവും  മന്ത്രിമാരടക്കമുള്ള നേതാക്കളുടെ സ്ഥിരം സന്ദര്‍ശകരായിട്ടും ഒന്നുംതിരിയാതെ അറിയാതെ മണ്ടന്‍കളി നടത്തി പോന്നത് എന്തു മറിമായം നടത്തിയാണ്...എന്തു തുണി ഉപയോഗിച്ചാണ് മാഡം കേരളാപോലീസിന്‍റെ കണ്ണുകെട്ടിയത്....?

നമ്മുടെ കോടതികളിലും കുടുംബക്കോടതികളിലും വനിതാക്കമ്മിഷനുകളിലും ആയിരക്കണക്കിനു കുടുംബക്കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ കല്യാണം പോലുംകഴിക്കാതെ ലിവിങ്ങ്ടുഗതര്‍ ആഘോഷിക്കുന്ന പച്ചമലയാളത്തില്‍ പറഞ്ഞാല്‍ കീപ്പുമായിനടക്കുന്ന തട്ടിപ്പുകാരുടെ കുടുംബപ്രശ്നത്തില്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിവരെ   മണിക്കൂറുകള്‍ ചിലവഴിക്കാന്‍ ബിജുസരിതാ ടീമിനെ  കേരളത്തിന്‍റെ പൈതൃകസ്വത്താക്കി മാറ്റിയത് ഏന്തു ബിനാലെ നടത്തിയാണന്നറിയാന്‍ ആഗ്രഹമുണ്ട്... മുഖ്യമന്ത്രിവരെ ഇങ്ങനെ ചക്കപ്പഴത്തേല്‍ ഈച്ചപിടിക്കുന്നതുപോലെ, ഇടപെടാന്‍ പ്രയോഗിച്ച ആ മരുന്നു എന്താന്നെന്ന് കേരളത്തിലെ വഴിയാധാരമായ കുടുംബങ്ങള്‍ക്ക് വേണ്ടിയെങ്കിലും ഹരിതബിജു ടീം  വെളിപ്പെടുത്തണം..അപേക്ഷയാണ്...

 മിസ്കൊളുകളില്‍ എന്തെങ്കിലും ലേപനം പുരട്ടിയിരുന്നെ മാഡം..അതോ വശീകരണ ഏലസാണോ ഉപയോഗിച്ചത്. പാതിരാ വിളികളില്‍ ചാപ്പനും ഗണ്ണനും കൊടുത്ത ഉപദേശങ്ങള്‍ എന്താണെന്നും അറിഞ്ഞാല്‍ കൊള്ളാം..ഭര്‍ത്താവ് ഇല്ലാത്ത ഒരു സാധുസ്ത്രീ എന്നാണല്ലോ ചാപ്പന്‍ താങ്കളെപ്പറ്റി പറഞ്ഞത്..പറ്റീരുംതട്ടിപ്പും സ്ഥിരംതൊഴിലാക്കി കോടതിയേയും പോലീസിനെയും പറ്റിച്ചു നടന്നിരുന്ന താങ്കളെപ്പറ്റി ഇങ്ങനെ ഒരു നല്ല അഭിപ്രായം പറയാന്‍; ചാപ്പന് നിങ്ങള്‍ എന്തു കൈവിഷമാണ് കൊടുത്തത്.. ഇങ്ങനെ  പറഞ്ഞാല്‍ തീരാത്ത  അനവധിയായ കാര്യങ്ങള്‍ കിടക്കുന്നു ... ഇവിടെ അരിയില്ല, എല്ലാത്തിനും തൊട്ടാല്‍പൊള്ളുന്ന വില, മഴവന്നു കെടുതികള്‍ ഉണ്ടാകുന്നു, കൃഷി നശിക്കുന്നു,വിനയോഗിക്കാന്‍ കൊടുക്കുന്ന തുകപോലും ചിലവഴിക്കുന്നില്ല,പകര്‍ച്ചവ്യാധികള്‍പിടിച്ച് ആളുകള്‍ മരിക്കുന്നു... വോട്ടുചെയ്തു ജയിപ്പിച്ചുവിട്ട ഒരു പുല്ലനും ജനങ്ങളെ നോക്കാന്‍ സമയമില്ല .... ഹരിതാ, ചാലൂ, ബിജു തുടങ്ങിയ ഭൂലോകഫ്രോഡുകള്‍ ചുമ്മാ മിസ്സ്‌ വിട്ടാല്‍ നൂറെണ്ണം പിറകെകൂടുന്ന ആ സൂത്രം. നമ്മളും അറിഞ്ഞിരിക്കേണ്ടേ അതിന്‍റെ രഹസ്യം...????

 ഭരണ സംവിധാനങ്ങളെപ്പോലും നിഷ്പ്രയാസം കബിളിപ്പിച്ചുകൊണ്ട്‌ ജനങ്ങളെപ്പറ്റിച്ചുകൊണ്ട് കോടികള്‍ ഉണ്ടാക്കാനുള്ള ആ കഴിവ് അതാണ്‌ സമ്മതിക്കേണ്ടത്...അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.

 ശബരി, ഹരിത, ബിജു തുടങ്ങിയ മാന്യദേഹങ്ങളെ ജയിലിലടയ്ക്കാതെ അവരുടെ സേവനങ്ങള്‍  ഭരണതലത്തില്‍ പ്രയോജനപ്പെടുത്തണമെന്നാണ് എന്‍റെ എളിയ അഭിപ്രായം. കാലാകാലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങള്‍ പ്രത്യേകിച്ചും മുല്ലപ്പെരിയാര്‍ പോലുള്ള വിഷയങ്ങള്‍ ഹരിതമാഡത്തിനെ  ഏല്‍പ്പിച്ചാല്‍ ദിവസങ്ങള്‍ക്കകം തമിഴ്നാടിന്‍റെ വെടിതീരും ഉറപ്പാണ്‌..കേന്ദ്രമന്ത്രിമാരുമായിവരെ പിടിയുള്ള സ്ഥിത്യ്ക്ക് വൈദ്യുതിവകുപ്പും ഹരിതയെ ഏല്‍പ്പിച്ചാല്‍ നന്നായിരിക്കും. കേന്ദ്രപൂളില്‍നിന്നും വൈദ്യതി നല്ലെവണ്ണം ഒഴുകിയെത്തുമെന്നതില്‍ ഒരു സംശയവും വേണ്ടാ...

 കേരളത്തിലെ കുടുംബപ്രശ്നങ്ങള്‍ തീര്‍ക്കാനും, നാടുനീളെ സോളാര്‍ സ്ഥാപിക്കാനും മുഖ്യമന്ത്രി ഉപദേശകാനായി; ബിജു രാധാകൃഷ്ണനെ എംഡി യാക്കിക്കൊണ്ട് ഒരു ബോഡ്തന്നെ ഉണ്ടാക്കിയാലും കുഴപ്പമില്ല...ചാലുവിനെ പോലുള്ള അനുഗ്രഹീത നടിമാരെ ചാലുകീറാനും അതിന്‍റെ പ്രചാരണത്തിനായും ഉപയോഗിക്കാം.... ഒരു വിയോജിപ്പ് മാത്രമേയുള്ളൂ പണം ഉണ്ടാക്കാന്‍ ഇവരെ ഉപയോഗിക്കാം പക്ഷെ ഉണ്ടാക്കിയ പണം സൂക്ഷിക്കാന്‍ ഇവര്‍ക്കറിയില്ല...അതിനു ചാപ്പന്‍,പാവംപയ്യന്‍  തുടങ്ങിയ സുതാര്യന്മാരുടെ സേവനം ഉപയോഗിക്കാം. കോടികളുടെ തട്ടിപ്പുനടത്തിയ ബിജു, പോലിസുപിടിക്കുമ്പോള്‍ ഒരു കാലിചായകുടിക്കാനുള്ള കാശിനുവേണ്ടി; എല്ലാ രഹസ്യങ്ങളുമടങ്ങിയ തന്‍റെ ലാപ്ടോപ് പോലും വില്‍ക്കാന്‍ തുടങ്ങുകായാണെന്നായിരുന്നു പോലിസുപറയുന്നത്.. വണ്ടിക്കൂലിക്കു പൈസാതികയാത്തതിനാല്‍ മൊബൈല്‍ പോലും പാവം വിറ്റു.. മണി മാനേജ്മെന്റ് തീരെ അറിയില്ല.. പണംപോയെന്നു പറഞ്ഞു കേസിനുപോയ എല്ലാവര്ക്കും കാര്യം മനസിലായിക്കാണുമല്ലോ..പണത്തിനു ഇനി ഊമ്പിയാ മതി...

 തട്ടിയ പണം എവിടെപ്പോയി..???അവിടെയാണ് കണാപ്പന്‍, ചാപ്പന്‍, ഗണ്‍മാന്‍ ,പാവം പയ്യന്‍, ചാലൂ ,നൌഷാദ് തുടങ്ങിയ താരങ്ങള്‍ കടന്നുവരുന്നത്... അഞ്ചുകൊല്ലം ഒരു മുഖ്യമന്ത്രിയെ സേവിച്ചിട്ടു ഒരു പി.എ അരിക്കാശുകണ്ടെത്താന്‍ പ്രവാസിയായി..പത്താംക്ലാസ്സില്‍ പത്തുവട്ടം തോറ്റ ചാപ്പനെപോലുള്ള സുതാര്യ പി.എ മാര്‍  കോടികള്‍ മുടക്കി ഭവനം പണിയുന്നു. പാവം പയ്യനും ചങ്ങനാശ്ശേരിക്കാരനും കോടികാള്‍ ഉണ്ടാക്കുന്നു... ചാലുവിനെപ്പോലുള്ള ചീളുകേസുകള്‍ ആഡംബരവാഹനങ്ങളില്‍ ഊരുചുറ്റുന്നു...സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വീഴാത്തപലതും ഇവിടെ നടക്കുന്നുണ്ട്...അതുകൊണ്ട് സോളരില്‍ ചാര്‍ജായ പണം ഏതൊക്കെ വീട്ടിലാണ്  കത്തിയതെന്നു പറയാനും ഹരിതാബിജു ടീം തയ്യാറാകണം..


 ഇത്തരത്തിലുള്ള മണിമേകിംഗ് തലച്ചോറുകളെ ജയിലില്‍ കിടന്നു തുരുമ്പെടുക്കാന്‍ അനുവദിക്കാതെ നല്ല ശമ്പളവും കൊടുത്ത് സര്‍ക്കാരിന്‍റെ താക്കോല്‍ ദ്വാരങ്ങളില്‍ നിയമിക്കണമെന്നാണ് ഈയുള്ളവന് പറയാനുള്ളത്. സര്‍ദാര്‍ജിയെപ്പോലെ നാട്ടുകാരുടെ തെറികേട്ടല്ല ഇവര്‍ പിരിവ് നടത്തുന്നത്. പരസ്യംകണ്ടു അങ്ങോട്ടു കൊണ്ടുപോയി നിക്ഷേപിക്കുന്നവരാണ് അധികവും; അതുകൊണ്ടു പണം പോയാല്‍ത്തന്നെ ഒന്നുംമിണ്ടാതെ മിണുങ്ങി ഇരുന്നോളും. അതാണ്‌ പിരിവുകാരുടെ മിടുക്ക്..ആ മിടുക്കിനെ ഖജനാവിന് മുതല്‍ക്കൂട്ടാക്കണം....ആക്രമണം നടത്തുന്ന ഹാക്കര്‍മ്മാരെ കമ്പനികള്‍ തന്നെ ജോലിക്ക് നിയമിക്കുന്ന ആ വിദേശ ഏര്‍പ്പാട്; നമുക്കുമൊന്നു ആവാം...ജയിലില്‍ ചുമ്മാചിലവിനു കൊടുത്തിട്ട് എന്തുകാര്യം.. പുറത്തിറങ്ങിയാല്‍ അടുത്ത തട്ടിപ്പ് തുടങ്ങും...

8 comments:

  1. ഹോ ... ചോര തിളയ്ക്കുന്നുണ്ട് ല്ലേ ..... ഹി ഹി . മുഴുവൻ തിളപ്പിച്ച്‌ തീർക്കരുത് നമുക്ക് ഒരാഴ്ച കഴിയുമ്പോൾ വേറെ ഏതെങ്കിലും വിവാദം കിട്ടും ബാക്കി അപ്പോഴാകട്ടെ .

    ReplyDelete
    Replies
    1. ഒരു ലോഡ് പുശ്ചം അല്ലെ ഹി ഹി ..സാരമില്ല ഇനിമുതല്‍ തിളയ്ക്കാതെ നോക്കാം ..അമൃത്.

      Delete
  2. സോളാര്‍ ടീം വിജയിക്കട്ടെ .

    ReplyDelete
    Replies
    1. ജയ്‌ സോളാര്‍ ...............

      Delete
  3. അഞ്ചുകൊല്ലം ഒരു സീയെമ്മിന്റെ പീയെ ആയി നടന്നയാള്‍ കുടുംബം പുലര്‍ത്താന്‍ ഗള്‍ഫിലേയ്ക്ക് പോകുന്നു.

    മണ്ടന്‍, തിരുമണ്ടന്‍, ജീവിക്കാനറിയാത്തോന്‍. കിട്ടിയ അവസരങ്ങള്‍ തുലച്ചോന്‍

    ReplyDelete
    Replies
    1. അജിത്തേട്ടന്‍ പറഞ്ഞത് ശരിയാണ്;മണ്ടന്‍ ജീവിക്കാന്‍ അറിയാത്തവന്‍ .

      Delete
  4. ഇതില്‍ നിന്നൊന്നും മലയാളി പഠിക്കില്ല ചേട്ടാ, ഇതുപോലെ ആരെങ്കിലും ചിരിച്ചുകാട്ടിക്കൊണ്ട് വന്നാല്‍ പണമെറിയാന്‍ നല്ല താല്പര്യമാണ് മല്ലൂസിന്...

    ReplyDelete
    Replies
    1. ശരിയാണ് പാഠം പഠിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല..പണം പോയവര്‍ പഠിച്ചു കാണും.

      Delete