**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, March 4, 2017

പാതിരി പീഡനം; ശാലോമിന് ഭ്രാന്തായി.!!!!!!!..



  കൊട്ടിയൂരിനെ വാര്‍ത്തകളില്‍ ഇടംനല്‍കിയ  മഹാസംഭവങ്ങളായിരുന്നു കൊട്ടിയൂര്‍ കുടിയിറക്ക് വിരുദ്ധപ്രക്ഷേപവും, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് എതിരെനടന്ന പ്രക്ഷോപവും...  ഇപ്പോഴിതാ വികാരിയുടെ പീഡനവും കൊട്ടിയൂരിനെ വാര്‍ത്തകളില്‍ നിറയ്ക്കുന്നു.. ഈ മൂന്നു സംഭവങ്ങളിലും പ്രധാനറോളുകള്‍ വഹിച്ചത് വൈദികര്‍ ആയിരുന്നുവെന്നതാണ് കൌതുകകരം.. ആദ്യത്തെ രണ്ടു സംഭവങ്ങളിലും വൈദികര്‍ കൊട്ടിയൂരിന്‍റെ വീരപുരുഷന്‍ന്മാര്‍ത്തന്നെ ആയിരുന്നു.. കുടിയിറക്കിനെതിരെ പ്രക്ഷോപം നയിച്ച ഫാദര്‍വടക്കന്‍.. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ജനത്തെ നയിച്ച ഫാദര്‍ മണക്കുന്നേല്‍   ഇവരെയൊന്നും കൊട്ടിയൂരിനു മറക്കാന്‍ കഴിയില്ല.. കൊട്ടിയൂര്‍ പാല്ച്ചുരം റോഡിനു വേണ്ടി പരിശ്രമിച്ച ഫാദര്‍ ചിറയത്ത്, കൊട്ടിയൂരിനു ഒരു ഹൈസ്കൂള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ച ഫാദര്‍മണ്ണൂര്‍.. അങ്ങനെ കൊട്ടിയൂരിന്‍റെ വികസന കുതിപ്പുകളില്‍ വൈദികര്‍ വഹിച്ച പങ്കിനെ ഒരിക്കലും തള്ളിപ്പറയാന്‍ കഴിയില്ല.. കുടിയേറ്റ ജനതയുടെ എല്ലാ വിഷമഘട്ടങ്ങളിലും അവരോടൊപ്പം നിന്നു പ്രവര്‍ത്തിച്ച വന്ദ്യവൈദികരെ ഒരിക്കലും മറക്കാന്‍ പറ്റുകയുമില്ല. അവരോടുള്ള നന്ദിയും ആദരവും നിലനിറുത്തികൊണ്ട് തന്നെ പറയട്ടെ... വന്ദ്യവൈദികരുടെ പേരിനുതന്നെ അപമാനം ചാര്‍ത്തി  വില്ലനായി കടന്നുവന്ന റോബിന്‍പാതിരിയെ ഒരു തരത്തിലും ഇവരോട് ചേര്‍ത്തുനിറുത്താനോ പിന്തുണയ്ക്കാനോ കഴിയില്ല...

  വൈദികന്‍ നടത്തിയ പീഡനത്തില്‍ എന്തുകൊണ്ട് സഭ വിമര്‍ശിക്കപ്പെടുന്നു? ഈ വിഷയത്തില്‍ സഭയുടെനീക്കം; സഭ പഠിപ്പിക്കുന്ന നീതിക്കോ, വിശ്വാസികളുടെ ആത്മീയതയ്ക്കോ ഉതകുന്ന രീതിയില്ലായിരുന്നു എന്നതുതന്നെ കാരണം... മറച്ചുവെച്ച പീഡനം പെണ്‍കുട്ടിയുടെ പ്രസവത്തോടെ പുറം ലോകമറിയുന്നു. പാതിരി അറസ്റ്റിലാകുന്നു. സഭ അയാളെ തള്ളിപ്പറയുന്നു, എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്യുന്നു... അയാള്‍ കുറ്റം സമ്മതിക്കുന്നു.. റിമാണ്ട് ആകുന്നു.. നിയമനടപടികള്‍  അതിന്‍റെ ശരിയായ രീതിയില്‍ മുന്നോട്ടു നിങ്ങുന്നു.. സംഭവം പതിയെ തണുക്കുന്നു.. ഇതുവരെ ന്യായികരണ തൊഴിലാളികളൊന്നും രംഗത്ത്‌ വരാത്ത സ്ഥിതിക്ക് സഭയുടെ നീക്കം ആത്മാര്‍ത്ഥമായിരുന്നുവെന്നാണ് കരുതിയത്‌.. പക്ഷെ എല്ലാം വെറും പൊടിയിടല്‍ മാത്രമായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള  വരട്ടുവാദങ്ങള്‍ നിരത്തി സഭാപ്രസിദ്ധികാരണം തന്നെ പീഡനകുറ്റത്തിന് പുതിയ ന്യായികരണവുമായി  രംഗത്ത്‌ വന്നിരിക്കുന്നു. ഇനി ചിലകാര്യങ്ങള്‍ കൂട്ടി വായിച്ചാല്‍ സംഗതി ക്ലിയര്‍ ആകും.. പെണ്‍കുട്ടി ഗര്‍ഭണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ തുടങ്ങി. പത്തുലക്ഷം രൂപയ്ക്ക് കുറ്റം പെണ്‍കുട്ടിയുടെ പിതാവ് ഏറ്റെടുക്കുന്നു. ക്രിസ്തുരാജ ഹോസ്പിറ്റലില്‍ പ്രസവം നടക്കുന്നു . പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച രേഖളില്‍ തിരിമറി നടത്തുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ വൈത്തിരി അനാഥാലയത്തിലെക്കുന്നു നീക്കുന്നു. ഇതൊന്നും യഥാവിധി സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കാതെ സംഭവം രഹസ്യമാക്കി വയ്ക്കുന്നു. വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും സംഭവം അറിഞ്ഞതായി നടിക്കുന്നില്ല. അതിന്‍റെ ചെയര്‍മാന്‍ മാനന്തവാടി രൂപതയുടെ പി ആര്‍ ഒ ആയിരിക്കുന്ന ഫാദര്‍; കമ്മിറ്റി മെംബര്‍ അനാഥാലയത്തിന്‍റെ ചുമതലയുള്ള സിസ്റ്റര്‍ .. പീഡനം വിവരം ഒതുക്കാന്‍ സഹായിച്ചവരും കുഞ്ഞിനെ ഒളിപ്പിക്കാന്‍ ശ്രമിച്ചവരും സഭയ്ക്ക് വേണ്ടപ്പെട്ടവര്‍; എന്തേ രൂപത ഇതൊന്നും അറിഞ്ഞില്ലേ ..  ഇതൊക്കെ അധികാരികള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന് സ്പഷ്ടമാണ് എന്നിട്ടും നിങ്ങള്‍ ഈ സൈക്കോക്രിമിനലിനെ സംരക്ഷിച്ചു. അയാളെ വീണ്ടും അതേ ഇടവകയില്‍ വികാരിയായി തുടരാന്‍ അനുവദിച്ചു .മലിനമായ ശരീരത്തോടും മനസ്സോടും കൂടി ബലിയര്‍പ്പിക്കാന്‍ അനുവദിച്ചു... ഇതില്‍നിന്നും രൂപത അധികാരികള്‍ക്ക്  ഒഴിഞ്ഞു മാറാന്‍ കഴിയില്ല.. എന്തുകൊണ്ട് ഈ കുറ്റം മൂടിവെയ്ക്കാന്‍ നിങ്ങള്‍ അയാളെ സഹായിച്ചു.? എന്തുകൊണ്ട് കുറ്റം ചെയ്ത ശേഷവും അയാളെ അവിടെ തുടരാന്‍ അനുവദിച്ചു.? ഒടുവില്‍ പോലിസ് പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ അയാളെ രക്ഷപെടാന്‍ സഹായിച്ചു.. ഇതൊക്കെ ന്യായമായും ഉയരുന്ന സംശയങ്ങളാണ്. ഉത്തരം പറയാത്ത സ്ഥിതിക്ക് ഒരു കാര്യം ഉറപ്പാണ്‌ നിങ്ങളും ശര്‍ക്കരപത്രത്തില്‍ കൈയ്യിട്ടു വാരിയവര്‍ത്തന്നെയാണ്.. ഞാന്‍ പെട്ടാല്‍ നീയും പെടും എന്ന കേവലസമ്മര്‍ദ്ദതന്ത്രമാണ് ഈ ക്രിമിനലിന് ഇത്രനാളും സംരക്ഷണം കൊടുക്കാന്‍ അധികാരികളെ പ്രേരിപ്പിച്ച കാര്യമെന്ന് നിസ്സംശയം പറയാം... അതുകൊണ്ട് കുറ്റവാളിക്കെതിരെ സംസാരിക്കുമ്പോള്‍ സഭയുടെ പേരും പരാമര്‍ശിക്കപ്പെടുക സ്വാഭാവികമാണ്..

 കാര്യങ്ങള്‍ തണുക്കുന്നതുവരെ മിണ്ടാതിരിക്കുക; പിന്നെ പതുക്കെ ന്യായികരണം തുടങ്ങുകയെന്ന ബുദ്ധിപൂര്‍വ്വമായ നീക്കത്തിലൂടെ പീഡന പര്‍വ്വം പെണ്‍കുട്ടിയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള പരിപാടികള്‍ അണിയറയില്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു .. പക്ഷെ പണി തിരിഞ്ഞുപിടിക്കുമെന്ന് മനസ്സിലായപ്പോള്‍ എഴുതിയതൊക്കെ വെട്ടിത്തിരുത്തി വീണ്ടും താല്‍ക്കാലിക മൌനം .നിങ്ങള്‍ക്ക് നാണമില്ലേ അധികാരികളെ.... നിങ്ങള്‍ എത്രനാള്‍ വിശ്വാസികളെ പൊട്ടന്‍കളിപ്പിക്കും .. എന്തു ചെയ്താലും എല്ലാം ദൈവത്തിന്‍റെ അക്കൌണ്ടില്‍പ്പെടുത്തി രക്ഷപെടാമെന്നു നിങ്ങള്‍ ഇപ്പോഴും കരുതുന്നുവോ.? ആ കാലമൊക്കെ മാറിയിരിക്കുന്നു.. ക്രിസ്ത്യാനികള്‍ തന്നെയാണ് ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിക്ഷേധം നടത്തിയതെന്ന് നിങ്ങള്‍ ഇനിയെങ്കിലും ഓര്‍ക്കുക .. പുതുതലമുറയെ വിശ്വാസത്തിലൂന്നിയ മസ്തിഷ്കപ്രക്ഷാളനം നടത്തി വീണ്ടുംവീണ്ടും ഇത്തരം പീഡനം  തുടരാന്‍ സാധിക്കുമെന്നുള്ള വ്യാമോഹം ഇനിയെങ്കിലും ഉപേക്ഷിച്ചുകൂടെ..

 നല്ലവരായ അനേകം വൈദികരുടെ പേരിന്‍റെകൂടെ ഈ സൈക്കോ ക്രിമിനലിനെയും പെടുത്തി നിങ്ങള്‍ നടത്തുന്ന ന്യായികരണം വളരെ നന്നായിരിക്കുന്നു. നല്ലത് ചെയ്യുന്നവര്‍ നല്ലവരുടെ കൂട്ടത്തില്‍ തന്നെയാണ് അവരെയാരും വിമര്‍ശിച്ചില്ല.. ഫാദര്‍ ചിറമേലിനെയും, മദര്‍ തെരസയേയുമൊക്കെ ഒരു ക്രിമിനലിന്‍റെ പേരിന്‍റെ കൂടെ കൂട്ടിക്കുഴച്ച് അണ്ണാക്കിലേക്ക് തിരുകിതന്നാല്‍ അത് അപ്പാടെ വിഴുങ്ങുന്ന മണ്ടന്മാരാണ് വിശ്വാസികള്‍ എന്നാണ് സഭാനേതൃത്വം ഇപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത്. തെറ്റേത് ശരിയേത് എന്നത് തിരിച്ചറിയാനുള്ള സാമാന്യബോധം എല്ലാവരും ആര്‍ജിച്ചിരിക്കുന്നുവെന്ന് ഇനിയെങ്കിലും മനസിലാക്കുക. ഊളത്തരങ്ങള്‍ പടച്ചുവിട്ട് സിമ്പതി നേടാനുള്ള സൈക്കോളജിക്കല്‍ മൂവ് തികഞ്ഞ അവഗണനയോടെ വിശ്വാസികള്‍ തള്ളിക്കളയുമെന്ന് ഉറപ്പാണ്‌ ..
   
 സണ്ടേശാലോംമെന്ന ക്രിസ്ത്യന്‍ പ്രസിദ്ധികരണത്തിലൂടെ പീഡനകുറ്റത്തിന് ന്യായികരണത്തിന്‍റെ പുതിയ മുഖങ്ങളുമായാണ് സഭ രംഗത്ത്‌ വന്നിരിക്കുന്നത്.. തൂറിയവനെ ചുമന്നാല്‍ ചുമക്കുന്നവനും മലം നാറുമെന്ന സാമാന്യതത്വം പോലുംമറന്ന്‍ ഇത്രവേഗം  പീഡനം നടത്തിയ കുറ്റവാളിക്ക് പരോക്ഷ പിന്തുണ കൊടുക്കുകയും പീഡനത്തിനു ഇരയായ പെണ്‍കുട്ടിയെ വരട്ടുതിയോളജി പഠിപ്പിക്കുകയും ചെയ്യുന്ന സാന്‍ഡോ ശാലോമിന്‍റെ ലക്ഷ്യം എന്താണ്. “ഇവിടെ തെറ്റില്‍ കുട്ടിയുടെ പ്രായം പതിനഞ്ചിന് മുകളില്‍ ആണ് എന്‍റെ മകളുടെ സ്ഥാനത്തുതന്നെ ആ കുട്ടിയെ നിറുത്തിക്കൊണ്ട് പറയുകയാണ്; മകളെ നിനക്കും തെറ്റ് പറ്റി നാളെ ദൈവത്തിന്‍റെ മുന്നില്‍ നീയായിരിക്കും ആദ്യം കുറ്റം ഏറ്റു പറയേണ്ടിവരിക കുഞ്ഞേ ....ഒരുവൈദികന്‍ ആരാണെന്നു എന്തുകൊണ്ട്  നീ മറന്നു” ഇത്തരം ഊളത്തരം ഒരു ഉളുപ്പും ഇല്ലാതെ എഴുതി വിശ്വാസികളെ മലം തീറ്റിക്കുന്ന ഈ ലേഖകന്‍ പണിപാളിയെന്ന് മനസ്സിലായപ്പോള്‍ സംഭവം എഡിറ്റു ചെയ്ത് മുഖം രക്ഷിച്ചിട്ടുണ്ട്.. തെറ്റു തിരുത്തേണ്ടവര്‍ത്തന്നെ തെറ്റുചെയ്യുക; ആ തെറ്റിനെ ന്യായികരിക്കുക, അതുവഴി ആ തെറ്റിനു പിന്തുണ പ്രഖ്യാപിക്കുക.. ഇതൊക്കെ പോപ്പ് നയിക്കുന്ന ഒരു മതത്തിനു പറ്റിയ പണിയാണോ..  അതോ ഇതൊക്കെയാണോ സ്ഥിരംപരിപാടി..
   
  ഒരു വൈദികന്‍ നടത്തിയ ഹീനകൃത്യത്തില്‍ എല്ലാ വൈദികരും തെറ്റുകാരാണെന്ന് പറയാന്‍ കഴിയില്ല. പക്ഷെ കൂട്ടത്തിലുള്ളവന്‍  ചെയ്യുന്ന ഹീനകര്‍മ്മങ്ങളെ മുളയിലെ നുള്ളാനുള്ള ആര്‍ജ്ജവും വൈദികരും കാണിക്കണം ആ സമയത്ത് കണ്ണടച്ചിരുന്നാല്‍ മലിനമായവന്‍ പുറന്തള്ളുന്ന മാലിന്യം ദേഹത്ത് പറ്റാനും സാധ്യത ഏറെയാണ്.. ഇങ്ങനെ ഒരു സംഭവം നടന്നതുകൊണ്ട്‌ ക്രിസ്ത്യാനികള്‍ മുഴുവന്‍ കുഴപ്പക്കാരാണ് എന്ന് പറയാനും കഴിയില്ല ആര്‍ജവമുള്ള  അന്തസ്സുള്ള ക്രിസ്ത്യാനികള്‍ ഇവിടെ ഇപ്പോഴുമുണ്ടെന്നു ആശ്വസിക്കാം...ചെയ്തത് തെറ്റാണെങ്കില്‍ അത് സ്വന്തം സഹോദരന്‍ ചെയ്താലും തെറ്റ് തെറ്റ് തന്നെയാണെന്നും അതിനുള്ള പരിഹാരം ചെയ്യാന്‍ തങ്ങള്‍ ഒരുക്കമാണെന്നും പറയാനുള്ള ചങ്കൂറ്റമുള്ള ക്രിസ്ത്യാനികള്‍ ഇവിടെ ഇപ്പോഴുമുണ്ട്.. ഇതാണ് വേണ്ടത് ഈ ആര്‍ജവമാണ് വേണ്ടത്... ഈ സംഭവത്തില്‍ പ്രതിയുടെ സഹോദരന്‍റെ  അഭിപ്രായം നോക്കുക...

ഒരു ആത്മീയ പ്രസ്ഥാനം നയിക്കുന്ന അധികാരികള്‍ക്കോ, വാഴപ്പിണ്ടി ശാലോം പോലുള്ള ആത്മീയ കുറുപ്പടികള്‍ക്കോ തോന്നാത്ത ഈ മനോഭാവമാണ് ശരിയായ മാനവീകത..വരട്ടുവിശ്വാസത്തേക്കാള്‍ എന്തുകൊണ്ടും മഹനീയമാണ് ഒരു തെറ്റ് സംഭവിച്ചുപോയാല്‍ അത് ഏറ്റു പറയാനും അതിനുള്ള പരിഹാരം ചെയ്യാനുള്ള മനസ്സും.. അതില്‍ ഒരു ആത്മിയതയുണ്ട് .സഭ കുഞ്ഞാടുകളെ പഠിപ്പിക്കുന്ന; കരുണകാണിക്കുന്ന, തെറ്റുകളില്‍ പാശ്ചാത്തപിക്കുന്ന, തെറ്റു തിരുത്തുന്ന ഒരു ദൈവശാസ്ത്രത്തെ സഭതന്നെ ആദ്യം കാണിച്ചുകൊടുക്കണം അല്ലാതെ പാപത്തിന്‍റെ മലമൂത്രവിസര്‍ജങ്ങളെ പിന്നെയുംപിന്നെയും ചുമന്ന് സ്വയംനാറി കുഞ്ഞാടുകളെയും നാറ്റിച്ച് നാലുകാലില്‍ ഇഴയുമ്പോള്‍ കുഞ്ഞാടുകള്‍തന്നെ ഇടയനെ നയിക്കുന്ന അത്ഭുത കാഴ്ചകള്‍ ഇനിയങ്ങോട്ട് കാണേണ്ടിവരും...

ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

7 comments:

  1. ശരിയായ വിശകലനം അഭിനന്ദനങ്ങള്‍

    ReplyDelete
  2. പോപ്പ് പറയുന്നതോന്നും ഇവിടുത്തെ സഭയ്ക്ക് മനസിലാവുന്നില്ല .. പീഡന വീരനെ ന്യായികരിക്കാനും ഒളിപ്പിക്കാനും സഭ നടത്തുന്ന നീക്കങ്ങള്‍ നാളെ വീണ്ടുമൊരു പീഡനത്തിനു വളം വെച്ചു കൊടുക്കുകയാണ് ചെയ്യുന്നത് ..ഇതൊരു മാഫിയ സംഘമായി അധപതിച്ചിരിക്കുന്നു ..ഇടയന്‍ ആടുകളെ കശാപ്പ് ചെയ്യുന്ന ദാരുണമായ കാഴ്ച

    ReplyDelete
  3. കത്തോലിക്കാസഭയും സി പി എം ഒരു പോലെയാണിപ്പോള്‍ .. പത്തു വര്‍ഷം ക്കൂടുമ്പോള്‍ പോപ്പ് സകല പീഡനങ്ങള്‍ക്കും മാപ്പ് പറയും വൈദികരുടെ പീഡനത്തിനു ഇരയായ എല്ലാവരെയും കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കും എല്ലാവര്ക്കും അതോടെ സമാധാനമാകും... അതുപോലെ നാട്ടില്‍ ചെയ്തുകൂട്ടുന്ന സകല നാറിത്തരങ്ങളും തെറ്റായിപ്പോയി യെന്നു പോളിറ്റ് ബ്യൂറോ അഞ്ചുവര്‍ഷം കൂടുമ്പോള്‍ തിരുത്ത് ഇറക്കും അതോടെ അണികള്‍ക്ക് സമാധാനമാകും. എന്തൊരു കഷ്ടം ബാക്കിയുള്ളവരുടെ കാര്യം പറയാനേ ഇല്ല തിരുത്ത്‌ പോയിട്ട് ചെയ്ത കാര്യംപോലും സമ്മതിക്കില്ല എന്തൊരു കഷ്ടം ഇനിയിപ്പോ ചൊവ്വ തന്നെ ശരണം

    ReplyDelete
  4. മലിനമായ ശരീരത്തോടും മനസ്സോടും കൂടി ബലിയര്‍പ്പിക്കാന്‍ അനുവദിച്ചു... ഇതില്‍നിന്നും രൂപത അധികാരികള്‍ക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല..

    wow... religion is a business. that's true for every religion.

    the more devotees, the more power they have!

    ReplyDelete